Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഹാര്‍ദിക് മണ്ടനോ, പേടിത്തൊണ്ടനോ? ആര്‍സിബിയെ സഹായിച്ചു!! ആ പിഴവിന് മാപ്പില്ല

മുംബൈ: ഐപിഎല്ലിലെ പവര്‍ഹൗസുകളുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ വാംഖഡെയില്‍ സ്‌ഫോടനാത്മക തുടക്കമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരുവിനു ലഭിച്ചത്. വാംഖഡെയില്‍ ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട ആര്‍സിബിയുടെ ഓപ്പണിങ് ജോടികളായ ഫില്‍ സാള്‍ട്ടും വിരാട് കോലിയും ചേര്‍ന്ന് മുംബൈ ബൗളര്‍മാരെ ആദ്യ പത്തോവറില്‍ പഞ്ഞിക്കിട്ടു,

115 റണ്‍സാണ് പത്തോവറില്‍ ഇരുവരും ചേര്‍ന്ന് വാരിക്കൂട്ടിയത്. സാള്‍ട്ടായിരുന്നു ആക്രമണത്തിനു ചുക്കാന്‍ പിടിച്ചതെങ്കില്‍ കോലിയില്‍ നിന്നും മികച്ച പിന്തുണ തന്നെ ലഭിക്കുകയും ചെയ്തു. 115ല്‍ 78 റണ്‍സും സാള്‍ട്ടിന്റെ ബാറ്റില്‍ നിന്നായിരുന്നു കോലിക്കു നേടാനായത് 35 റണ്‍സുമാണ്.

HARDIK PANDYA

എന്നാല്‍ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വലിയൊരു അബദ്ധമാണ് ആര്‍സിബിയെ കളിയില്‍ പിടിമുറുക്കാന്‍ സഹായിച്ചതെന്നു പറയേണ്ടി വരും. അദ്ദേഹം വരുത്തിയ ഏറ്റവും വലിയ പിഴവ് എന്താണെന്നറിയാം.

ഹാര്‍ദിക് മുങ്ങിയതോ?

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ന്യൂബോള്‍ കൈകാര്യം ചെയ്തത് ട്രെന്റ് ബോള്‍ട്ടും ഹാര്‍ദിക് പാണ്ഡ്യയുമായിരുന്നു. ബോള്‍ട്ടെറിഞ്ഞ ആദ്യ ഏഓവറില്‍ ഓരോ ഫോറും സിക്‌സറുമടക്കം ആര്‍സിബി 12 റണ്‍സെടുത്തു.

തുടര്‍ന്നാണ് രണ്ടാം ഓവര്‍ എറിയാന്‍ ഹാര്‍ദിക് സ്വയം മുന്നോട്ടുവന്നത്. മൂന്നാമത്തെ ബോളില്‍ ഫോര്‍ വഴങ്ങിയെങ്കിലും ഈ ഓവറില്‍ വെറും ഒമ്പതു റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുനല്‍കിയുള്ളൂ.

മൂന്നാം ഓവറില്‍ ബോള്‍ട്ട് 11 റണ്‍സും വഴങ്ങി. പ്രതീക്ഷിക്കപ്പെട്ടതു പോലെ ബ്രേക്ക്ത്രൂവിനായി നാലാം ഓവറില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഹാര്‍ദിക് കൊണ്ടുവന്നു. 10 റണ്‍സാണ് ആര്‍സിബിക്കു ഈ ഓവറില്‍ നേടാനായത്.

നാലോവര്‍ കഴിഞ്ഞപ്പോള്‍ ആര്‍സിബി 43/0. രണ്ടോവറില്‍ 24 റണ്‍സ് വിട്ടുകൊടുത്ത ബോള്‍ട്ടിനെ പിന്‍വലിച്ച് അഞ്ചാം ഓവര്‍ എറിയാന്‍ ഹാര്‍ദിക് വരുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ അദ്ദേഹം അതു ചെയ്തില്ല. പകരം സ്പിന്നറായ മിച്ചെല്‍ സാന്റ്‌നറെയാണ് കൊണ്ടുവന്നത്. ഇതാവട്ടെ ദുരന്തത്തിലും കലാശിക്കുകയായിരുന്നു.

ആദ്യത്തെ മൂന്നു ബോളിലും സിക്‌സര്‍ പറത്തിയാണ് സാന്റ്‌നറെ സാള്‍ട്ട് വരവേറ്റത്. നാലാമത്തെ ബോളില്‍ ബൗണ്ടറിയും കണ്ടെത്തി. 22 റണ്‍സാണ് ഈ ഓവറില്‍ ആര്‍സിബി വാരിക്കൂട്ടിയത്. ഓവര്‍ കഴിഞ്ഞപ്പോഴേക്കും അവര്‍ ഒറ്റയടിക്കു 65ലുമെത്തി. സ്വയം പന്തെറിയാന്‍ തയ്യാറാവാതെ സാന്റ്‌നറെ പരീക്ഷിച്ച ഹാര്‍ദിക്കിന്റെ മണ്ടത്തരം ആര്‍സിബിയെ സഹായിക്കുകയാണ് ചെയ്തത്.

HARDIK KOHLI

സാന്റ്‌നര്‍ക്കു അഞ്ചാം ഓവറില്‍ ഹാര്‍ദിക് തന്നെ എറിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷെ മുംബൈയ്ക്കു നിര്‍ണായകമായ ഒരു ബ്രേക്ക്ത്രൂ ലഭിക്കുമായിരുന്നു. കാരണം ഹാര്‍ദിക്കും ബുംറയും രണ്ടു എന്‍ഡുകളിലായി മാറി മാറി ബൗള്‍ ചെയ്താല്‍ സാള്‍ട്ടിനും കോലിക്കു സ്‌കോറിങ് കൂടുതല്‍ കടുപ്പമായിരിക്കും. ഇതു ഇവരെ സമ്മര്‍ദ്ദത്തിലാക്കുകയും വിക്കറ്റ് വീഴാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്‌തേനെ.

രണ്ടാം ഓവറില്‍ ബൗള്‍ ചെയ്ത ശേഷം പിന്മാറിയ ഹാര്‍ദിക് പന്നീട് പത്താം ഓവറിലാണ് രണ്ടാം സ്‌പെല്ലിനായി എത്തിയത്. അപ്പോഴേക്കും ആര്‍സിബിയുടെ ടോട്ടല്‍ 100 റണ്‍സും കടന്നിരുന്നു. രണ്ടാം വരവില്‍ ഒരു സിക്‌സര്‍ വഴങ്ങിയെങ്കിലും ശേഷിച്ച അഞ്ചു ബോളില്‍ നാലു റണ്‍സ് മാത്രമേ വിട്ടുനല്‍കിയുള്ളൂ.

പത്താം ഓവര്‍ കഴിഞ്ഞ് വീണ്ടും ബൗളിങില്‍ നിന്നും മാറിനിന്ന ഹാര്‍ദിക് പിന്നീട് 15ാം ഓവറിലായിരുന്നു മൂന്നാം സ്‌പെല്ലിന് എത്തിയത്. നാലാമത്തെപബോളില്‍ വിരാട് കോലിയെ മടക്കിയ അദ്ദേഹം വിട്ടുകൊടുത്തത് നാലു റണ്‍സ് മാത്രവുമാണ്.

Story first published: Sunday, April 12, 2026, 21:18 [IST]
Other articles published on Apr 12, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+