Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ജിടി കാണിച്ചത് വന്‍ അബദ്ധങ്ങള്‍!!! ഫൈനലില്‍ തോറ്റതെങ്ങനെ? ഇതാ കാരണങ്ങള്‍

അഹമ്മദാബാദ്: സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്തെറിഞ്ഞ് തുടരെ രണ്ടാം ഐപിഎല്‍ ട്രോഫി സ്വന്തമാക്കിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ അഞ്ചു വിക്കറ്റിന്റെ വിജയമാണ് അവര്‍ ആഘോഷിച്ചത്,

ജിടിയുടെ ഇന്നിങ്‌സ് എട്ടു വിക്കറ്റിനു 155 റണ്‍സില്‍ അവസാനിച്ചപ്പോള്‍ തന്നെ ആര്‍സിബി വിജയമുറപ്പാക്കിയിരുന്നു. റണ്‍ചേസില്‍ ഇതിഹാസ താരം വിരാട് കോലി (75*) ഒരിക്കല്‍ക്കൂടി ചേസ് മാസ്റ്ററായപ്പോള്‍ ആര്‍സിബി രണ്ടോവര്‍ ശേഷിക്കെ അഞ്ചു വിക്കറ്റിനു ജയവും ട്രോഫിയും സ്വന്തം പേരില്‍ കുറിക്കുകയായിരുന്നു.

SHUBMAN GILL

യഥാര്‍ഥത്തില്‍ എവിടെയാണ് ശുഭ്മന്‍ ഗില്ലിന്റെ ജിടിക്കു പിഴച്ചത്? ടൂര്‍ണമെന്റിലുനീളം മിന്നുന്ന പ്രകടനം നടത്തിയ ജിടിക്കു ഫൈനലില്‍ എന്തുകൊണ്ടാണ് അടിതെറ്റിയതെന്നു പരിശോധിക്കാം.

Asian Games 2026: സൂര്യയും ഗില്ലുമില്ല!! സഞ്ജുവും വൈഭവും ടീമില്‍, റിഷഭിനും ഇടം; 30 അംഗ സാധ്യതാ ടീം

Asian Games 2026: സൂര്യയും ഗില്ലുമില്ല!! സഞ്ജുവും വൈഭവും ടീമില്‍, റിഷഭിനും ഇടം; 30 അംഗ സാധ്യതാ ടീം

ജിടി തോറ്റതെങ്ങനെ?

ഗുജറാത്ത് ടൈറ്റന്‍സിന്റെ ഫൈനലിലെ പരാജയത്തിന് ഒന്നിലേറെ കാരണങ്ങളുണ്ടെന്നു കാണാം. ഇതില്‍ ആദ്യത്തേത് അവര്‍ ഇതു വരെ ക്ലിക്കായ ഗെയിം പ്ലാനില്‍ വരുത്തിയ മാറ്റമാണെന്നു കാണാം. ജിടിയുടെ ഏറ്റവും വലിയ കരുത്തെന്നത് ബൗളിങ് നിരയ്‌ക്കൊപ്പം ടോപ്പ് ത്രീയുമാണ്.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ എന്നിവരടങ്ങുന്ന ടോപ്പ് ത്രീയായിരുന്നു അവരുടെ ബാറ്റിങ് ന്യൂ്ക്ലിയസ്. എന്നാല്‍ ഫൈനലില്‍ ഇതു അമ്പെ പാളി. 12, 10, 19 എന്നിങ്ങനെയായിരുന്നു മൂന്നു പേരുടെയും സ്‌കോറുകള്‍. ഇതോടെ തന്നെ ദജിടി കളി തോറ്റു കഴിഞ്ഞിരുന്നു. മാത്രമല്ല ഈ ടോപ്പ് ത്രീയുടെ ബാറ്റിങ് ഓര്‍ഡറിലും മാറ്റം വരുത്തി ജിടി അബദ്ദം കാണിച്ചു,

അതായസ് സ്ഥിരമായി വണ്‍ ഡൗണ്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്ന ബട്‌ലറെ നാലിലേക്കു ഇറക്കി പകര നിഷാന്ത് സിന്ധുവിനെ എന്തിനാണ് മൂന്നിലേക്കു പ്രൊമോട്ട് ചെയ്തതെന്നും വിചിത്രമാണ്. ഈ പരീക്ഷണമാവട്ടെ ക്ലിക്കായതുമില്ല.

ഇനി ഗില്ലിന്റെയും സായിയുടെയും പുറത്താവലുകളിലക്കു വന്നാല്‍ അവിടെയും പിഴവ് കാണാന്‍ സാധിക്കും. സാധാരണയായി പവര്‍പ്ലേയില്‍ കാര്യമായ റിസ്‌കുകള്‍ക്കു മുതിരാതെ പതിയെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷം പിന്നീട് സ്‌കോറിങിന്റെ വേഗത കൂട്ടുന്നതാണ് ഗില്ലിന്റെയും സായിയുടെയും ശൈലി. പക്ഷെ ഫൈനലില്‍ അവര്‍ ഇതും തെറ്റിക്കുകയായിരുന്നു.

സൂര്യക്കു ശേഷം ക്യാപറ്റ്‌നാവേണ്ടത് ഗില്ലല്ല, നായകന്‍ സഞ്ജു തന്നെ!! കാരണം പറഞ്ഞ് ഗവാസ്‌കര്‍

സൂര്യക്കു ശേഷം ക്യാപറ്റ്‌നാവേണ്ടത് ഗില്ലല്ല, നായകന്‍ സഞ്ജു തന്നെ!! കാരണം പറഞ്ഞ് ഗവാസ്‌കര്‍

തുടക്കത്തില്‍ തന്നെ കൂടുതല്‍ അഗ്രസീവാന്‍ ശ്രമിച്ചതാണ് രണ്ടു പേരുടെയും പുറ്ത്താവലുകളിലേക്കു നയിച്ചത്. റിസ്‌ക്കി ഷോട്ടുകള്‍ക്കായുള്ള ശ്രമമാണ് ഗില്ലിന്റെയും സായിയുടെയും പുറത്താവലുകളിലേക്കു നയിച്ചത്.

ഇതിനു പകരം പതിവു രീതിയില്‍ കൂട്ടുകെട്ടുണ്ടാക്കിയ ശേഷം ബാറ്റിങിലെ ഗിയര്‍ മാറ്റിയിരുന്നെങ്കില്‍ അതു ജിടിയെ കുടുതല്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താനും സഹായിച്ചേനെ. നാലോവറിനുള്ളില്‍ തന്നെ ഫൈനലില്‍ ഗില്ലും സായിയും മടങ്ങിയിരുന്നു. അപ്പോള്‍ ടീം ടോട്ടലില്‍ വെറും 26 റണ്‍സ് മാത്രം.

ജിടിയുടെ പരാജയത്തിന്റെ മറ്റൊരു പ്രധാന കാരണം വാഷിങ്ടണ്‍ സുന്ദറിന്റെ സ്ലോ ഫിഫ്റ്റിയാണ്. ഈ പിച്ചില്‍ ബാറ്റിങ് അത്ര ദുഷ്‌കരമായിരുന്നില്ലെന്നു വിരാട് കോലിയുടെയും വെങ്കടേഷ് അയ്യരുടെയുമെല്ലാം അഗ്രസീവ് ഇന്നിങ്‌സുകള്‍ നമുക്കു കാണിച്ച തന്നതാണ്. പക്ഷെ 37 ബോളിലാണ് വാഷി പുറത്താവാതെ 50 റണ്‍സെടുത്തത്. 135 സ്‌ട്രൈക്ക് റേറ്റിലാണിത്.

GT RCB FINAL

ക്രീസില്‍ ഏറെ നേരം ചെലവഴിച്ച താരമൈന്ന നിലയില്‍ 150 പ്ലസ് സ്‌ട്രൈക്ക് റേറ്റിലെങ്കിലും അദ്ദേഹം സ്‌കോര്‍ ചെയ്യേണ്ടത് ആവശ്യമായിരുന്നു. എങ്കില്‍ 170 പ്ലസ് ടോട്ടലെങ്കിലും ജിടിക്കു ഉറപ്പായും നേടാന്‍ സാധിച്ചേനെ. 170-180 സ്‌കോറുകള്‍ പലപ്പോഴും നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ വിന്നിങ് ടോട്ടലുകളായി മാറുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ തോല്‍വിക്കു വാഷിങ്ടണും വിമര്‍ശിക്കപ്പെടേണ്ടതാണ്.

ടീമിലെ പ്രധാന പേസര്‍മാരില്‍ ഒരാളായ പ്രസിദ്ധ് കൃഷ്ണയെ ബൗളിങില്‍ വേണ്ടത്ര പരീക്ഷിക്കാതിരുന്നതാണ് ജിടിയുടെ മറ്റൊരു പ്രധാന അബദ്ധം. 15ാം ഓവറിലാണ് അദ്ദേഹം ബൗള്‍ ചെയ്യാനെത്തിയത്. അപ്പോഴേക്കും ആര്‍സിബി അഞ്ചിന് 132 റണ്‍സെന്ന നിലയില്‍ വിജയമുറപ്പാക്കി കഴിഞ്ഞിരുന്നു. കളിയില്‍ ഒരോവര്‍ എറിഞ്ഞ പ്രസിദ്ധ് ഏഴ റണ്‍സേ വഴങ്ങിയതുമുള്ളൂ.

പവര്‍പ്ലേയ്ക്കു ശേഷം തന്നെ അദ്ദേഹത്തെ ഒന്നോ, രണ്ടോ ഓവറുകള്‍ ബൗളിങില്‍ അദ്ദേഹത്തിനെ ഉപയോഗിക്കാമായിരുന്നു. പ്രസിദ്ധിന്റെ ബൗളിങില്‍ വിശ്വാസമില്ലായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് അദ്ദേഹത്തെ ഇംപാക്ട് പ്ലെയറായി കൊണ്ടുവന്നതെന്നാണ് ചോദ്യം. പ്രസിദ്ധിനു പകരം ഒരു ബാറ്ററെ ഇംപാക്ട് പ്ലെയറാക്കിയിരുന്നെങ്കില്‍ അതു ജിടിയെ കുറേക്കൂടി മെച്ചപ്പെട്ട ടോട്ടല്‍ പടുത്തുയര്‍ത്താനും സഹായിക്കുമായിരുന്നു.

Story first published: Monday, June 1, 2026, 7:15 [IST]
Other articles published on Jun 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+