Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ആദ്യം ആര്‍സിബി, ഇപ്പോള്‍ എസ്ആര്‍എച്ച്!! വെറ്റോറിയാണ് വില്ലന്‍, കാണിച്ച അബദ്ധമിങ്ങനെ

ഐപിഎല്ലിന്റെ 19ാം സീസണില്‍ ആഗ്രഹിച്ചതു പോലെയൊരു തുടക്കമല്ല മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു ലഭിച്ചത്. താല്‍ക്കാലിക ക്യാപ്റ്റന്‍ ഇഷാന്‍ കിഷന് കീഴില്‍ കളിച്ച അവര്‍ പൊരുതാന്‍ പോലുമാവാതെയാണ് കീഴങ്ങിയത്. നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ആറു വിക്കറ്റിന് എസ്ആര്‍എച്ചിനെ കെട്ടുകെട്ടിക്കുകയായിരുന്നു.

ബാറ്റിങ് നിര 200 പ്ലസ് ടോട്ടല്‍ അവര്‍ക്കു നേടിക്കൊടുത്തെങ്കിലും അതു പ്രതിരോധിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. വെറും ഓവറില്‍ തന്നെ നാലു വിക്കറ്റിന് ആര്‍സിബി ജയത്തിലേക്കു കുതിച്ചെത്തി. അത്ര മാത്രം പരിതാപകരമായിരുന്നു എസ്ആര്‍എച്ചിന്റെ ബൗളിങ് പ്രകടനമെന്നു കാണാം. ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന ഒരു ബൗളര്‍ പോലും അവരുടെ ലൈനപ്പില്‍ ഇല്ലായിരുന്നു.

VETTORI ISHAN

നിലവിലെ ബൗളിങ് യൂണിറ്റ് നോക്കുമ്പോള്‍ എസ്ആര്‍എച്ചിനു മുന്നോട്ടുള്ള യാത്ര കഠിനം തന്നെയായിരിക്കും. യഥാര്‍ഥത്തില്‍ ഓറഞ്ച് ആര്‍മിയെ ഇത്ര വലിയൊരു ദുരന്തമാക്കി മാറ്റിയതിന്റെ പ്രധാന കാരണക്കാരന്‍ അവരുടെ മുഖ്യ കോച്ചും മുന്‍ ന്യൂസിലാന്‍ഡ് സൂപ്പര്‍ സ്പിന്നറുമായിരുന്ന ഡാനിയേല്‍ വെറ്റോറിയാണെന്നു കാണം. ഇതിന്റെ കാരണമറിയാം.

എല്ലാം കുളമാക്കി വെറ്റോറി

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വെറും ബാറ്റിങില്‍ മാത്രം കിടുവാക്കുകയും ബൗളിങില്‍ സമ്പൂര്‍ണ പരാജയമാക്കി മാറ്റിയതിനും പിന്നില്‍ ഡാനിയേല്‍ വെറ്റോറിയുടെ മണ്ടന്‍ ഗെയിം പ്ലാനാണെന്നു കാണാം. നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പരിശീലക സംഘത്തിലുണ്ടായിരുന്നപ്പോഴും അദ്ദേഹം ഇതേ രീതിയാണ് പിന്തുടര്‍ന്നത്.

റണ്‍മെഷീന്‍ വിരാട് കോലിക്കൊപ്പം ഇതിഹാസ താരങ്ങളായ ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ് തുടങ്ങി ലോകോത്തര ബാറ്റിങ് നിരയുണ്ടായിട്ടും അന്നൊന്നും ആര്‍സിബിക്കു ഐപിഎല്‍ കിരീടം നേടാന്‍ സാധിക്കാതെ പോയതും ഇതേ അബദ്ധം കാരണമാണ്.

ബാറ്റിങില്‍ ഒരുപാട് മാച്ച് വിന്നര്‍മാരുണ്ടായിരുന്നപ്പോഴും ബൗളിങില്‍ അതിനു ശേഷിയുള്ള 2-3 പേര്‍ പോലും അവര്‍ക്കില്ലായിരുന്നു. ഈ കാരണത്താല്‍ തന്നെ ഫൈനല്‍ വരെയെത്തിയിട്ടും ഐപിഎല്‍ ട്രോഫി ആര്‍സിബില്‍ നിന്നും വഴുതി മാറിക്കൊണ്ടിരുന്നു.

ഇപ്പോള്‍ വെറ്റോറിയടക്കമുള്ള പഴയ പരിശീലക സംഘത്തെയാകെ പുറത്താക്കി ആന്‍ഡി ഫ്‌ളവര് കോച്ചും ദിനേശ് കാര്‍ത്തിക്കടമുള്ളവര്‍ പരിശീലക സംഘത്തില്‍ ചേരുകയും ചെയ്ത ശേഷം ആര്‍സിബി ടീം എങ്ങനെയാണ് മാറിയിരിക്കുന്നതെന്നു നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.

ബാറ്റിങിനെ മാത്രം ആശ്രയിച്ച് മല്‍സരം ജയിക്കാന്‍ കഴിയില്ലെന്ന അടിസ്ഥാന പാഠം ആര്‍സിബിയെ പഠിപ്പിച്ചത് ഫ്‌ളവറാണ്. ഇപ്പോള്‍ ബാറ്റിങിലും ബൗളിങിലും ഒരുപോലെ സന്തുലിതമാണ് ടീം. കളി ജയിപ്പിക്കാന്‍ മികവുള്ള ബാറ്റര്‍മാര്‍ മാത്രമല്ല, ബൗളര്‍മാരും ഇപ്പോള്‍ ആര്‍സിബിക്കുണ്ട്. നീണ്ട 17 വര്‍ത്തെ കാത്തിരിപ്പിന് വിരാമമിട്ട് കഴിഞ്ഞ തവണ ആര്‍സിബി കന്നി ഐപിഎല്‍ ട്രോഫി സ്വന്താക്കിയതും ഈ കാരണത്താലാണ്.

പക്ഷെ നേരത്തേ ആര്‍സിബിയെ കുഴപ്പത്തിലാക്കിയ അതേ വെറ്റോറി ബാധ ഇപ്പോള്‍ എസ്ആര്‍എച്ചിനെയും പിടികൂടിയിരിക്കുന്നു. ബൗളിങിനു വേണ്ടത്ര പ്രാധാന്യം നല്‍കാതെ അമിതമായി ബാറ്റിങിനെ ആശ്രയിക്കുന്ന രീതിയണ് വെറ്റോറി പിന്തുടരുന്നത്. പൂര്‍ണ ഫിറ്റല്ലാത്തതു കാരണം ഇപ്പോള്‍ പുറത്തുള്ള ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു മികച്ച ബൗളര്‍ പോലും എസ്ആര്‍എച്ചിനില്ല.

ഈ കാരണത്താലാണ് ആദ്യ കളിയില്‍ അദ്ദേഹത്തിനു കഴിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ അവരുടെ ബൗളിങ് നിര ഇത്ര മാത്രം ദുരന്തമായി മാറിയത്. ബൗളിങാണ് തങ്ങളുടെ ഏറ്റവും വലിയ ദൗര്‍ബല്യമെന്നു കഴിഞ്ഞ സീസണിലെ മോശം പ്രകടത്തിനു ശേഷം തന്നെ എസ്ആര്‍എച്ചനിനു ബോധ്യമായിട്ടുള്ള കാര്യമാണ്.

DANIEL VETTORI

പക്ഷെ അതു പരിഹരിക്കാനോ, കഴിഞ്ഞ മിനി ലേലത്തില്‍ മികച്ച ബൗള്‍മാരെ ടീമിലെത്തിക്കാനോ വെറ്റോറി ജാഗ്രത കാണിച്ചില്ല. ജേക്കബ് ഡഫി, മാറ്റ് ഹെന്‍ട്രി, രവി ബിഷ്‌നോയ് അടക്കം ചില മികച്ച ബൗളര്‍മാര്‍ ലേലത്തിന്റെ പൂളിലുണ്ടായിരുന്നു. പക്ഷെ ആരെയും ടീമിലെത്തിക്കാനുള്ള ഉറച്ച നീക്കം അവരുടെ ഭാഗത്തു നിന്നുമുണ്ടായില്ല.

നായനകന്‍ കമ്മിന്‍സിനെ മാറ്റി നിര്‍ത്തിയാല്‍ ബ്രൈഡന്‍ കാര്‍സെ, ജയദേവ് ഉനാട്കട്ട്, ഹര്‍ഷല്‍ പട്ടേല്‍, സീഷാന്‍ അന്‍സാരി, സാക്വിബ് ഹുസെയ്ന്‍, ഓംകാര്‍ തര്‍മാലെ, അമിത് കുമാര്‍, പ്രഭുല്‍ ഹിംഗെ, ക്രെയ്ന്‍സ് ഫുല്‍ട്ടേറ, ശിവം മാവി, ഡേവിഡ് പെയ്ന്‍ എന്നിവരാണ് ടീമിലുള്ളത്. ഈ ബൗളിങ് നിരയെ വച്ച് എസ്ആര്‍എച്ച് എവിടെയുമെത്തില്ല. വെറ്റോറിയെ പുറത്താക്കിയാല്‍ മാത്രമേ അടുത്ത സീസണിലെങ്കിലും അവര്‍ക്കൊരു തിരിച്ചുവരവ് സാധ്യമാവുകയുള്ളൂ.

Story first published: Sunday, March 29, 2026, 16:20 [IST]
Other articles published on Mar 29, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+