Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കു പുറത്ത് സിഎസ്‌കെ തുറുപ്പുചീട്ട്, പക്ഷെ ഐപിഎല്ലില്‍ ഫെരേരയെ വേണ്ട!! ഫ്‌ളെമിങിന് വിമര്‍ശനം

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ വിജയക്കുതിപ്പിന് കഴിഞ്ഞ രാജസ്ഥാന്‍ റോയല്‍സ് ബ്രേക്കിട്ടപ്പോള്‍ അതിനു അവരെ സഹായിച്ചത് സൗത്താഫ്രിക്കന്‍ താരം ഡൊണോവന്‍ ഫെരേരയായിരുന്നു. ഫിനിഷര്‍ റോളില്‍ കത്തിക്കയറിയ അദ്ദേഹം പഞ്ചാബിന്റെ ബൗളിങ് ആക്രമണത്തെ യാതൊരു കൂസലുമല്ലാതെയാണ് കൈകാര്യം ചെയ്തത്.

അഞ്ചാമനായെത്തിയ ഫെരേര പുറത്താവാതെ 52 റണ്‍സുമായാണ് റോയല്‍സിന്റെ അമരക്കാരനായത്. വെറും 26 ബോളുകളിലാണിത്. ആറു ഫോറുകളും മൂന്നു സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു.

DONOVAN FERRIEA

കളിയിലെ താരായി തിരഞ്ഞെടുക്കപ്പെട്ടതും ഫെരേര തന്നെ. ഈ മല്‍സരത്തിനു ശേഷം സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിട്ടുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമും അവരുടെ കോച്ചായ സ്റ്റീഫന്‍ ഫ്‌ളെമിങാണ്.

കാരണം ഇന്ത്യക്കു പുറത്തുള്ള മറ്റു പ്രധാനപ്പെട്ട ടി20 ഫ്രാഞ്ചൈസി ലീഗുകളില്‍ സിഎസ്‌കെയുടെ ഉടമസ്ഥതയിലുള്ള ടീമുകളുടെ ഭാഗമാണ് ഫെരേര. സൗത്താഫ്രിക്കയിലെ എസ്എ ടി20യില്‍ ജൊഹാനസ്ബര്‍ഗ് സൂപ്പര്‍ കിങ്‌സിന്റെ താരമാണ് അദ്ദേഹം. അവര്‍ക്കായി പല മാച്ച് വിന്നിങ് പ്രകടനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്.

കൂടാതെ അമേരിക്കയിലെ മേജര്‍ ലീഗ ക്രിക്കറ്റില്‍ (MLS) ടെക്‌സസ് സൂപ്പര്‍ കിങ്‌സ് നിരിയിലും ഫെരേരയെ കാണാം. അവിടെയും പല ശ്രദ്ധേയമായ പ്രകടനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. എന്നിട്ടും ഐപിഎല്ലിലേക്കു വരുമ്പോള്‍ മാത്രം ഫെരേയെ സിഎസ്‌കെ എന്തുകൊണ്ടാണ് അവഗണിച്ചു കൊണ്ടിരിക്കുവെന്നാണ് ഫാന്‍സ് തുറന്നടിക്കുന്നത്.

സിഎസ്‌കെ ഫാന്‍സ് കലിപ്പില്‍

രാജസ്ഥാന്‍ റോയല്‍ലിനായി മാച്ച് വിന്നിങ് പ്രകടനം നടത്തി ഡൊണോവന്‍ ഫെരേര ഹീറോ ആയതിനു ശേഷമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ അവരുടെ നിരാശയും രോഷവുമെല്ലാം പ്രകടിപ്പിച്ചത്.

' സ്റ്റീഫന്‍ ഫ്‌ളെമിംഗും കൂട്ടരും ഇത്രയും വര്‍ഷക്കാലം JSKയിലും TSKയിലും ഡൊണോവന്‍ ഫെരേരയെ കണ്ടു. 2025 ലെ ഐപിഎല്‍ താര ലേലത്തില്‍ അദ്ദേഹത്തെ തിരഞ്ഞെടുക്കാന്‍ ആരാധകര്‍ നിലവിളിച്ചുകൊണ്ടിരുന്നു - CSK കേട്ടില്ല. 2026 IPL ന് മുമ്പ് അദ്ദേഹത്തെ CSK യിലേക്ക് മാറ്റാന്‍ ആരാധകര്‍ നിലവിളിച്ചുകൊണ്ടിരുന്നു - CSK കേട്ടില്ല.

ഇപ്പോള്‍ അദ്ദേഹം RR-ന് വേണ്ടി ഗെയിമുകള്‍ പൂര്‍ത്തിയാക്കുകയാണ്. ഇതനേക്കാള്‍ കൂടുതല്‍ വേദിപ്പിക്കുന്ന മറ്റൊന്നുമില്ല. ഡൊണോവനെപ്പോലുള്ള പ്രതിഭകള്‍ നമ്മുടെ കണ്‍മുന്നില്‍ പ്രകടനം കാഴ്ചവച്ചുകൊണ്ടിരുന്നു, പക്ഷേ അവരെ CSK-യിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ അവഗണിച്ചുകൊണ്ടിരിക്കുകയാണ്'.

'സ്റ്റീഫന്‍ ഫ്‌ളെമിംഗിന് കീഴില്‍ വളര്‍ത്തിയെടുത്ത ഒരു ജൊഹനസ്ബര്‍ഗ് സൂപ്പര്‍ കിങ്‌സ് (JSK) പ്രൊജക്ടായിരുന്നു ഡൊണോവന്‍ ഫെരേര. പക്ഷെ ഐപിഎല്ലിന്റെ താര ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് അദ്ദേഹത്തെ തിരഞ്ഞെടുത്തില്ല. നമ്മള്‍ എല്ലായ്പ്പോഴും 45 വയസ്സുള്ള എംഎസ് ധോണിയെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. വെറും ശൂന്യം'.

DONOVAN FERRIEA

' സിഎസ്‌കെയുടെ മുഴുവന്‍ കോച്ചിംഗ്, മാനേജ്മെന്റ് സംവിധാനത്തെയും ലജ്ജിപ്പിക്കാന്‍ ഡൊണോവന്‍ ഫെരേരയുടെ കഴിഞ്ഞ മാച്ചിലെ ബാറ്റിങിന്റെ ഈ ചിത്രം മതിയാകും. സ്റ്റീഫന്‍ ഫ്‌ളെമിങിസിന് കീഴില്‍ സൂപ്പര്‍ കിംഗ്സിനായി ലോകമെമ്പാടും കളിക്കുന്ന താരമാണ് ഡൊണോവന്‍ ഫെരേര.

പക്ഷേ മാച്ച് വിന്നിംഗ് കഴിവുകള്‍ അദ്ദേഹത്തിന് അറിയാമായിരുന്നിട്ടും ഈ സൂപ്പര്‍ കോച്ച് ഈ ബീസ്റ്റിനെ സിഎസ്‌കെയ്ക്കായി സ്വന്തമാക്കാന്‍ പോലും ശ്രമിച്ചില്ല. നാണമുണ്ടോ ഫ്‌ളെമിങ്?'-- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ സിഎസ്‌കെ ആരാധകരുടെ വിവിധ പ്രതികരണങ്ങള്‍.

Story first published: Wednesday, April 29, 2026, 13:12 [IST]
Other articles published on Apr 29, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+