Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: പതിരാനയും ബിഷ്‌നോയിയും വേണ്ട!! ചെന്നൈ ഉറങ്ങിപ്പോയോ? വന്‍ ആരാധകരോഷം

അബുദാബി: ഐപിഎല്‍ മിനി താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പല പ്രധാന താരങ്ങള്‍ക്കും വേണ്ടി രംഗത്തിറങ്ങാന്‍ മടിച്ചതിനെതിരേ വന്‍ ആരാധകരോഷം. 40 കോടിക്കു മുകളില്‍ പഴ്‌സില്‍ പണമുണ്ടായിട്ടും ക്യാപ്പ്ഡ് താരങ്ങളുടെ സെറ്റ് വിളിക്കപ്പെട്ടപ്പോള്‍ ചെന്നൈ ഭൂരിഭാഗം സമയവും നിശബ്ധരായിരുന്നു.

ആദ്യ സെറ്റില്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനു വേണ്ടി മാത്രമാണ് ചെന്നൈ വളരെ അഗ്രസീവായി ബിഡ് വിൡച്ചത്ത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം ഗ്രീനിനായി അവര്‍ അവസാനം വരെ പൊരുതി. 25 കോടി വരെ വിളിച്ചതിനു ശേഷമാണ് ചെന്നൈ പിന്‍മാറുന്നതായി അറിയിച്ചത്. ഇതോടെ 25.20 കോടി രൂപയ്ക്കു ഗ്രീനിനെ കെകെആര്‍ റാഞ്ചുകയും ചെയ്തു.

എന്നാല്‍ അതിനു ശേഷം ചെന്നൈയെ കാര്യമായി ചിത്രത്തില്‍ കണ്ടില്ല. മുന്‍ സീസണുകളില്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ മതീശ പതിരാനയെ ചെന്നൈ തിരികെ വാങ്ങുമെന്നു പ്രതീക്ഷിച്ചെങ്കിലും ഒരു ബിഡ് പോലും സമര്‍പ്പിക്കാതെ ചെന്നൈ മാറിനിന്നു. ഒടുവില്‍ 18 കോടി രൂപയ്ക്കു പതിരാനയെ കെകെആര്‍ റാഞ്ചുകയായിരുന്നു.

CSK

Photocredit / Jiohotstar

ചെയൈ്ക്കായി 32 മല്‍സരങ്ങളില്‍ നിന്നും 47 വിക്കറ്റുകളെുത്ത താരമാണ് ലങ്കന്‍ പേസര്‍. ഡെത്ത് ഓവറുകളില്‍ അവരുടെ കുന്തമുനയും കൂടിയായിരുന്നു അദ്ദേഹം. പക്ഷെ പതിരാനയെ തിരികെ വാങ്ങാനുള്ള ഒരു ശ്രമവും ചെന്നൈയുടെ ഭാഗത്തു നിന്നും കണ്ടില്ല.

അതിനു ശേഷം സ്പിന്നര്‍മാരുടെ സെറ്റ് വന്നപ്പോള്‍ ഇന്ത്യന്‍ സ്പിന്നര്‍ രവി ബിഷ്‌നേയ്ക്കു വേണ്ടി ചെന്നൈ ഉറപ്പായും രംഗത്തിറങ്ങിമെന്നാണ് പ്രതീക്ഷിച്ചത്. കാരണം ആര്‍ അശ്വിന്‍ വിരമിക്കുകയും രവീന്ദ്ര ജഡേജ ടീം വിടുകയും ചെയ്തതിനാല്‍ മികച്ചൊരു ഇന്ത്യന്‍ സ്പിന്നറെ ചെന്നൈക്കു ആവശ്യമായിരുന്നു.

ലേലത്തിലെ താരങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടയാള്‍ കൂടിയായിരുന്നു ബിഷ്‌നോയ്. പക്ഷെ അദ്ദേഹത്തിനു വേണ്ടിയും ചെന്നൈ വേണ്ടത്ര ശ്രമം നടത്തിയില്ല. രണ്ടു കോടിയായിരുന്നു ബിഷ്‌നോയിയുടെ അടിസ്ഥാനവില. ഈ തുകയ്ക്കു ലേലത്തില്‍ ആദ്യം രംഗത്തിറങ്ങിയത് രാജസ്ഥാന്‍ റോയല്‍സാണ്.

വൈകാതെ ചെന്നൈയും അവര്‍ക്കൊപ്പം ചേര്‍ന്നു. 5.80 കോടി രൂപ വരെ ചെന്നൈ ബിഡ്് വിളിച്ചെങ്കിലും അതിനു ശേഷം പിന്‍മാറുകയായിരുന്നു. അതിനു ശേഷം പോരാട്ടം സണ്‍റൈസേഴ്‌സ് ഹൈദരാബാദും റോയല്‍സും തമ്മിലായിരുന്നു. ഒടുവില്‍ 7.2 കോടിക്കു ബിഷ്‌നോയിയെ റോയല്‍സ് റാഞ്ചുകയും ചെയ്തു.

matheesha parthirana

ആരാധരോഷം

ഐപിഎല്‍ മിനി ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുടക്കത്തിലെ അനാസ്ഥയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരോഷമാണുയര്‍ന്നത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ലേലത്തില്‍ എന്തു മണ്ടത്തരമാണ് കാണിച്ചത്? 43.40 കോടി രൂപ പഴ്‌സിലുണ്ടായിട്ടും മതീശ പതിരാനയ്ക്കും രവി ബിഷ്‌നോയ്ക്കും വേണ്ടി വേണ്ടത്ര ശ്രമിക്കാതിരുന്നത് വന്‍ മണ്ടത്തരമാണ്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓക്ഷന്‍ ടേബിളിലുള്ളവര്‍ ഉറങ്ങിപ്പോയോ? അടുത്ത സീസണില്‍ അവരുടെ ബൗങിളാണ് ഏറ്റവും ദുര്‍ബലും. പേസും സ്പിന്നും ഒരുപോലെ മോശമാണ്. ഈ കുറവ് നികത്താന്‍ സാധിക്കുന്ന രണ്ടു താരങ്ങളായിരുന്നു മതീശ പതിരാനയും രവി ബിഷ്‌നോയിയും. പക്ഷെ രണ്ടു പേരെയും ചെന്നൈ വാങ്ങിയില്ല. 44 കോടിയാളം പഴ്‌സില്‍ വച്ച് ആരെയാണ് നിങ്ങള്‍ കാത്തിരിക്കുന്നത്? - എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.

Story first published: Tuesday, December 16, 2025, 17:26 [IST]
Other articles published on Dec 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+