Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ആര്‍സിബി കപ്പ് തൂക്കിയതോടെ ഒരു കാര്യമുറപ്പായി, ലോകകപ്പ് അര്‍ജന്റീനയ്ക്ക്!! കാരണമുണ്ട്

രണ്ടു മാസത്തിലേറെ കാലം നീണ്ടു നിന്ന ഐപിഎല്‍ ഫീവര്‍ അവസാനിച്ചിരിക്കുകയാണ്. എതിരാളികളെയെല്ലാം നിലംപരിശാക്കി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു വീണ്ടുമൊരിക്കല്‍ കൂടി രാജാക്കന്‍മാരായിരിക്കുകയാണ്. ഉദ്ഘാടന മല്‍സരത്തില്‍ പുലര്‍ത്തിയ ആധിപത്യം ഫൈനല്‍ വരെ കാത്തുസൂക്ഷിച്ചാണ് രജത് പാട്ടിദാറും സംഘവും കപ്പ് തൂക്കിയത്.

ചില തോല്‍വിള്‍ ലീഗ് ഘട്ടത്തില്‍ നേരിട്ടെങ്കിലും ടൂര്‍ണമെന്റിലെ ഏറ്റവും ബെസ്റ്റ് ടീം ആര്‍സിബി തന്നെയായിരുന്നു. അതിനാല്‍ തന്നെ അവര്‍ അര്‍ഹിച്ച കിരീട വിജയം കൂടിയാണിത്.

Asian Games 2026: സൂര്യയും ഗില്ലുമില്ല!! സഞ്ജുവും വൈഭവും ടീമില്‍, റിഷഭിനും ഇടം; 30 അംഗ സാധ്യതാ ടീം

Asian Games 2026: സൂര്യയും ഗില്ലുമില്ല!! സഞ്ജുവും വൈഭവും ടീമില്‍, റിഷഭിനും ഇടം; 30 അംഗ സാധ്യതാ ടീം

അതിനിടെ ആര്‍സിബി ഇത്തവണ കപ്പുയര്‍ത്തിയതോടെ അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീമിന്റെ ആരാധകരും വലിയ ആവേശത്തിലായിരിക്കുകയാണ്. ഇതിന്റെ കാരണമെന്താണന്നു നോക്കാം.

RCB TEAM

ഡബിളാ, ഡബിള്!!

കായിക ലോകത്ത് ഇപ്പോള്‍ ഒരു വലിയ ട്രെന്റ് ആവര്‍ത്തിക്കുകയാണെന്നു പറയേണ്ടി വരും. അതായത് ക്രിക്കറ്റിലും ഫുട്‌ബോളിലുമായി അടുത്തിടെ നടന്നിട്ടുള്ള പ്രധാനപ്പെട്ട ചില ടൂര്‍ണമെന്റുകളെടുത്താല്‍ ഒരേ ടീം തന്നെ കിരീടം നിലനിര്‍ത്തിയതായി കാണാന്‍ സാധിക്കാം.

ക്രിക്കറ്റാണെങ്കില്‍ ഐസിസിയുടെ ടി20 ലോകകപ്പ് എടുക്കാം. 2024ലെ ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യയാണ് ജേതാക്കളായത്. ഈ വര്‍ഷം വീണ്ടും ടൂര്‍ണമെന്റ് അരങ്ങേറിയപ്പോള്‍ ആരും ഇന്ത്യക്കു സാധ്യത കല്‍പ്പിച്ചില്ല.

കാരണം ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ടീമും തുടര്‍ച്ചയായി രണ്ടു വട്ടം ജേതാക്കളായിട്ടില്ല. മാത്രമല്ല ആതിഥേയ ടീമും മുമ്പൊരിക്കലും കപ്പ് സ്വന്തമാക്കുകയും ചെയ്തിട്ടില്ല. എന്നാല്‍ ഈ രണ്ടു ചരിത്രവും തിരുത്തിക്കുറിച്ച് സൂര്യകുമാര്‍ യാദവിനു കീഴില്‍ ടി20 ലോക കിരീടം ഇന്ത്യ നിലനിര്‍ത്തി.

IND vs IRE: വൈഭവടക്കം 4 പുതുമുഖങ്ങള്‍!! 36കാരനും കോള്‍? നയിക്കാന്‍ സഞ്ജു; സാധ്യതാ ടീമിങ്ങനെ

IND vs IRE: വൈഭവടക്കം 4 പുതുമുഖങ്ങള്‍!! 36കാരനും കോള്‍? നയിക്കാന്‍ സഞ്ജു; സാധ്യതാ ടീമിങ്ങനെ

ടി20 ലോകകപ്പില്‍ മാത്രമല്ല ഏഷ്യാ കപ്പിലും ഇതേ ട്രെന്റ് തന്നെയാണ് ആവര്‍ത്തിച്ചത്. 2023ല്‍ ശ്രീലങ്കയില്‍ നടന്ന ഏഷ്യാ കപ്പില്‍ ആതിഥേയ ടീമിനെ തന്നെ 10 വിക്കറ്റിനു മുക്കിയായിരുന്നു ഇന്ത്യ ഏഷ്യന്‍ രാജാക്കന്‍മാരായത്.

കഴിഞ്ഞ വര്‍ഷം ഇതിന്റെ റിപ്ലൈ തന്നെയാണ് നമ്മള്‍ വീണ്ടും കണ്ടത്. ദുബായില്‍ നടന്ന ടൂര്‍ണമെന്റില്‍ ഏഷ്യന്‍ കിരീടം ഇന്ത്യ കാത്തുസൂക്ഷിക്കുകയും ചെയ്തു.

ഇനി ഫുട്‌ബോളിലെ ഏറ്റവും പ്രധാനപ്പെട്ട യൂറോപ്യന്‍ ക്ലബ്ബ് ടൂര്‍ണമെന്റായ യുവേഫ ചാംപ്യന്‍സ് ലീഗിലേക്കാം. യൂറോപ്പിലെ എലൈറ്റ് ക്ലബ്ബുകള്‍ മാറ്റുരയ്ക്കുന്ന ചാംപ്യന്‍സ് ലീഗില്‍ 2024-25 സീസണില്‍ കിരീടം സ്വന്തമാക്കിയത് ഫ്രാന്‍സില്‍ നിന്നുള്ള പാരീസ് സെന്റ് ജര്‍മെയ്‌നാണ്.

ARGENTINA

തീര്‍ത്തും ഏകപക്ഷീയമായ ഫൈനലില്‍ ഇറ്റാലിയന്‍ പവര്‍ഹൗസുകളായ ഇന്റര്‍മിലാനെ 5-0ന് മുക്കിയാണ് പിഎസ്ജി കന്നി ട്രോഫിയില്‍ മുത്തമിട്ടത്. ഇപ്പോഴിതാ 2025-26 സീസണിലെ ചാംപ്യന്‍സ് ലീഗിലും അവര്‍ കിരീടം നിലനിര്‍ത്തിയിരിക്കുകയാണ്. ഫൈനലില്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള ആഴ്‌സനലിനെ പെനല്‍റ്റി ഷൂടൗട്ടിലാണ് പിഎസ്ജി വീഴ്ത്തിയത്.

ചാംപ്യന്‍സ് ലീഗിനു തൊട്ടുപിന്നാലെ ഐപിഎല്ലിലും ചാംപ്യന്‍മാരുടെ ആവര്‍ത്തനാണ് നമ്മള്‍ കണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പഞ്ചാബ് കിങ്‌സിനെ കീഴടക്കി കന്നി ട്രോഫി സ്വന്തമാക്കിയ ആര്‍സിബി ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനെ കെട്ടുകെട്ടിച്ച് കിരീടം കാത്തുസൂക്ഷിക്കുകയാണ്.

ഇതേ ട്രെന്റ് ഈ മാസം 11ന് ആരംഭിക്കുന്ന ഫിഫയുടെ ഫുട്‌ബോള്‍ ലോകകപ്പിലും ആവര്‍ത്തിക്കുമെന്നാണ് അര്‍ജന്റീന ഫാന്‍സ് പറയുന്നത്. ഇന്ത്യയെയും ആര്‍സിബിയെയും പിഎസ്ജിയെയും പോലെ ലോകകപ്പില്‍ അര്‍ജന്റീനയുടെയും തുടര്‍ച്ചയായ രണ്ടാം കിരീട ധാരമുണ്ടാവുമോയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

Story first published: Monday, June 1, 2026, 18:02 [IST]
Other articles published on Jun 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+