RCB vs GT: ജയിച്ചാല്‍ ഫൈനല്‍!! ആര്‍ക്കാവും ടിക്കറ്റ്? ടോപ്‌സ്‌കോററെ 'കിട്ടി'; എഐ പ്രവചനം
ധരംശാല: ഐപിഎല്ലില്‍ സെമി ഫൈനലിനു തുല്യമായ ആദ്യ ക്വാളിഫയര്‍ പോരില്‍ നാളെ (ചൊവ്വ) നിലവിലെ ചാംപ്യന്‍മാും മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സും മുഖാമുഖം വരികയാണ്. രാത്രി 7.30 മുതല്‍ ധരംശാലയിലാണ് തീപാറും പോരാട്ടം. ജയിക്കുന്നവര്‍ ഫൈനലിലേക്കു യോഗ്യത നേടുമെന്നതിനാല്‍ മല്‍സരത്തിന്റെ ആവേശവും ഇരട്ടിയാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാരായതിനാല്‍ തന്നെ ഇരുടീമുകളെയും വേര്‍തിരിക്കുകയെന്നതും കടുപ്പമാണ്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ സന്തുലിതമായ ടീമുകളാണ് ആര്‍സിബിയും ജിടിയും.

അതുകൊണ്ടു തന്നെ ആരാണ് ക്വാളിയര്‍ വണ്‍ കടന്ന് ഫൈനലിലെത്തുകയെന്നു പറയുക കടുപ്പവുമാണ്. അതിനിടെ ഈ സൂപ്പര്‍ പോരിലെ വിജയികളെയും ടോപ്‌സ്‌കോററെയുമെല്ലാം പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക് (Grok). ഇതേക്കുറിച്ച് നോക്കാം.
ഫേവറിറ്റാര്, കാരണങ്ങള്‍?
നിലവിലെ ജേതാക്കള്‍ കൂടിയായ രജത് പാട്ടിധറിന്റെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരൂവാണ് ആദ്യ ക്വാളിഫയറിലെ ഫേവറിറ്റുകളെന്നാണ് എഐയുടെ പ്രവചനം. ഇതിന്റെ പ്രധാന കാരണങ്ങളും വിശദീകരിക്കുന്നു.
പോയിന്റ് പട്ടികയില്‍ ഇത്തവണ തലപ്പത്ത് ഫിനിഷ് ചെയ്ത ടീമാണ് ആര്‍സിബി. അതുകൊണ്ടു തന്നെ ലീഗ് ഘട്ടത്തിലെ ചാംപ്യന്‍മാരെന്നും അവരെ വിളിക്കാം. ശേഷിച്ച ഒമ്പതു ടീമുകള്‍ക്കുമെതിരേ ആര്‍സിബിയുടെ ആധിപത്യം തന്നെയാണ് ഇതു ശരി വയ്ക്കുന്നത്.
14 മല്‍സരങ്ങളില്‍ നിന്നും ഒമ്പതു ജയവും അഞ്ചു തോല്‍വിയുമടക്കം 18 പോയിന്റാണ് ആര്‍സിബിക്കു ലഭിച്ചത്. +0.783 എന്ന നെറ്റ് റണ്‍റേറ്റിലാണിത്. ജിടിക്കും ഇത്രയും മാച്ചില്‍ ഇതേ പോയിന്റ് ലഭിച്ചങ്കെിലും നെറ്റ് റണ്‍റേറ്റില്‍ അല്‍പ്പം പിന്നിലായതോടെ രണ്ടാംസ്ഥാനക്കാരുമായി.
അതിശക്തമായ ബാറ്റിങ് ലൈനപ്പും മൂര്‍ച്ചയേറിയ ബൗളിങ് നിരയുമാണ് ആര്‍സിബിക്കുള്ളത്. ഈ സീസണില്‍ ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ജിടിയെ അവര്‍ അഞ്ചു വിക്കറ്റിനു തകര്‍ത്തുവിടുകയും ചെയ്തു. 206 റണ്‍സിന്റെ വിജയലക്ഷ്യം അന്നു അഞ്ചു വിക്കറ്റിനു ആര്‍സിബി മറികടക്കുകയായിരുന്നു. ഇതിഹാസ ബാറ്റര്‍ വിരാട് കോലിയാണ് ചേസിനു ചുക്കാന്‍ പിടിച്ചത്.
ഐപിഎല്ലിലെ നേര്‍ക്കുനേര്‍ കണക്കെടുത്താല്‍ ആര്‍സിബിയും ജിടിയും ഇപ്പോള്‍ ബലാബലമാണ്. 4-4നാണ് രണ്ടു ടീമുകളും ഒപ്പമുള്ളത്. പക്ഷെ സമീപ കാല മല്‍സരങ്ങളില്‍ ജയം ആര്‍സിബിക്കാണ്.
ആദ്യ ക്വാളിഫയറിന്റെ വേദിയായ ധരംശലയിലെ പിച്ച് ബാറ്റിങിനെ തുണയ്ക്കുന്നതും ബൗണ്‍സും പേസുമുള്ളതുമാണ്. കൂടാതെ ഇവിടുത്തെ ബൗണ്ടറികളുടെ ദൈര്‍ഘ്യവും കുറവാണ്. വലയ സ്‌കോറുകള്‍ പിറക്കുന്ന മല്‍സരങ്ങള്‍ ഇവിടെ പതിവു കാഴ്ചയാണ്.

മാത്രമല്ല, രാത്രിയില്‍ മഞ്ഞുവീഴ്ചയുണ്ടാവുമെന്നതില്‍ ചേസിങാണ് ടീമുകള്‍ ഇഷ്ടപ്പെടുന്നത്. കളിയുടെ തുട്ക്കത്തില്‍ പേസര്‍മാര്‍ക്കു സഹായം ലഭിക്കുമെങ്കിലും പിന്നീട് ബാറ്റര്‍മാര്‍ ആധിപത്യം സ്ഥാപിക്കും.
നിലവലെ ഫോമും ഹോംഗ്രൗണ്ടായ ചിന്നസ്വാമിയിലേതു പോലെയുള്ള സാഹചര്യങ്ങളും ഹൈ സ്‌കോറിങ് വേദിയാണെന്നതുമെവ്വാം കളിയില്‍ ആര്‍സിബിയുടെ വിജയസാധ്യതയും വര്‍ധിപ്പിക്കുന്നു.
55-60 ശതമാനം സാധ്യതയും അവര്‍ക്കാണെന്നു എഐ പ്രവചിക്കുന്നു. 180-220 പ്ലസ് റണ്‍സായിരിക്കും ഈ മാച്ചില്‍ പിറന്നേക്കുക. ആര്‍സിബിക്കു ഈ ടോട്ടല്‍ ചേസ് ചെയ്യാനോ, പ്രതിരോധിച്ച് ജയിക്കാനോ സാധിക്കും.
ടോപ്‌സ്‌കോറര്‍
രണ്ടു ടീമുകളും ലോകോത്തര ബാറ്റര്‍മാരുണ്ടെങ്കിലും ക്വാളിഫയര്‍ വണ്ണിലെ ടോപ്‌സ്‌കോറര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഇതിഹാസം വിരാട് കോലി ആവുമെന്നാണ് എഐ പ്രവചനം. പതിവു പോലെ ഈ സീസണിലും മികച്ച ഫോമില്‍ തന്നെയാണ് അദ്ദേഹം. റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ ഒമ്പതാം സ്ഥാനത്തും കോലിയുണ്ട്.
14 മല്‍സരങ്ങളില്‍ നിന്നും 163.82 സ്‌ട്രൈക്ക് റേറ്റില്‍ 557 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടുന്നു. ചേസ് മാസ്റ്ററെന്നു വിശേഷിപ്പിക്കപ്പെടുന്ന കോലി എല്ലായ്‌പ്പോഴും വലിയ മല്‍സരങ്ങളില്‍ കസറാറുണ്ട്. അദ്ദേഹത്തിന്റെ ശൈലിക്കു യോജിച്ച വേദി കൂടിയാണ് ധരംശാലയിലേത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

