Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെ എംഐയുടെ മൂന്നിലൊരാള്‍ പൂട്ടും!! ഏറ്റവും സാധ്യത ആ ബൗളര്‍ക്ക്, എഐ പ്രവചനം

മുംബൈ: ഐപിഎല്ലില്‍ വീണ്ടുമൊരു എല്‍ ക്ലാസിക്കോ പോരാട്ടത്തിന് അരങ്ങൊരുങ്ങിയിരിക്കുകയാണ്. മുംബൈയിലെ വാംഖഡെയിലാണ് ഇന്നു രാത്രി അഞ്ചു തവണ വീതം ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും കൊമ്പുകോര്‍ക്കുക. ഈ സീസണില്‍ ഇരുടീമുകളും ടോപ്പ് സിക്‌സില്‍ പോലുമില്ലെങ്കിലും അതു ആവേശം ഒട്ടും കുറയ്ക്കുന്നില്ല.

കാരണം മുംബൈയും ചെന്നൈയും കൊമ്പുകോര്‍ത്തപ്പോഴെല്ലാം അതു ക്ലാസിക്കുകളായി മാറിയിട്ടുണ്ട്. ഈ കളിയും വ്യത്യസ്തമാവാന്‍ സാധ്യതയില്ല. പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ എംഐയ്ക്കും സിഎസ്‌കെയ്ക്കും ഈ മല്‍സരം ഏറെ നിര്‍ണാകമാണ്. അതുകൊണ്ടു തന്നെ മല്‍സരം തീപാറുമെന്നുറപ്പിക്കാം.

SANJU SAMSON

ഈ മല്‍സരത്തിലെ പ്രധാന ആകര്‍ഷങ്ങളിലൊന്ന് സിഎസ്‌കെയുടെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്. കരിയറില്‍ ആദ്യമായാണ് അദ്ദേഹം എല്‍ ക്ലാസിക്കോയുടെ ഭാഗമാവുന്നത്. മികച്ചൊരു ഇന്നിങ്‌സുമായി അദ്ദേഹം തന്റെ സാന്നിധ്യമറിയിക്കാന്‍ ശ്രമിക്കുമെന്നും ഉറപ്പാണ്.

എന്നാല്‍ എംഐയുടെ ലോകോത്തര ബൗളിങ് നിരയ്‌ക്കെതിരേ സഞ്ജുവിന് അതു അത്ര എളുപ്പവുമായിരിക്കില്ല. ആരായിരിക്കും ഇന്നു അദ്ദേഹത്തിന്റെ വിക്കറ്റ് കൈക്കലാക്കുക? ഇതേ കുറിച്ച് എഐയുടെ പ്രവചനമറിയാം.

സഞ്ജുവിനെ വീഴ്ത്തുകയാര്?

ഗൂഗിള്‍ ജെമിനൈ ആണ് മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാരില്‍ സഞ്ജു സാംസണിനെ പുറത്താക്കാന്‍ ഏറ്റവുമധികം സാധ്യത ആര്‍ക്കാണെന്നു പ്രവചിച്ചിരിക്കുന്നത്. പ്രധാനമായും മൂന്നു ബൗളര്‍മാരാണ് മലയാളി താരത്തെ ഇന്നു പുറത്താക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ളതെന്നു ജെമിനൈ പ്രവചിക്കുന്നു.

ഇതില്‍ ഏറ്റവും മുന്നിലുള്ളത് ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. സഞ്ജുവിനു മുന്നിവുള്ള ഏറ്റവും വലിയ കടമ്പ അദ്ദേഹത്തിന്റെ പവര്‍പ്ലേ ആക്രമണമായിരിക്കും.

വേഗതയുള്ള ഹാര്‍ഡ് ലെങ്ത്ത് ബോളുകളും സ്ലോ ബോളുകളും യോര്‍ക്കറുകളും ഉപയോഗിച്ച് സഞ്ജുവിനെ നിശബ്ധനാക്കാന്‍ അദ്ദേഹത്തിനു സാധിക്കും.

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഓപ്പണിങില്‍ കളിക്കുക മാത്രമല്ല, ആദ്യം സ്‌ട്രൈക്ക് നേരിടുന്നതും സഞ്ജുവാണ്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള അവസാനത്തെ മാച്ചിലേതു പോലെ ഇന്നും ബുംറ തന്നെയായിരിക്കും ആദ്യ ഓവര്‍ കൈകാര്യം ചെയ്യുക.

ജിടിക്കെതിരേ ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ സായ് സുദര്‍ശനെ പുറത്താക്കി സീസണിലെ ആദ്യ വിക്കറ്റും ബുംറ സ്വന്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ ബുംറയെ തുടക്കത്തില്‍ തന്നെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാന്‍ സഞ്ജു ശ്രമിക്കേണ്ടതുണ്ട്.

അറ്റാക്കിങ് ഗെയിം കളിച്ച് തുടക്കത്തില്‍ തന്നെ ആധിപത്യം നേടാന്‍ ശ്രമിച്ചാല്‍ അതു പുറത്താവലിലേക്കും നയിച്ചേക്കും. പവര്‍പ്ലേയുടെ ആനുകൂല്യം മുതലെടുത്ത് സഞ്ജു അഗ്രസീവായി കളിക്കാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ വിക്കറ്റെടുക്കാന്‍ മുംബൈ നിയോഗിക്കുന്നതും ബുംറയെ ആയിരിക്കും.

JASPRIT BUMRAH

ബുംറ കഴിഞ്ഞാല്‍ സഞ്ജുവിന്റെ വിക്കറ്റെടുക്കാന്‍ സാധ്യതയുള്ള രണ്ടു പേര്‍ ന്യൂസിലാന്‍ഡിന്റെ ഇടംകൈയന്‍ സ്പിന്നര്‍ മിച്ചെല്‍ സാന്റ്‌നറും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുമാണെന്നും എഐ പ്രവചിക്കുന്നു.

പക്ഷെ പുറത്താക്കാനുള്ള സാധ്യത മീഡിയം മാത്രമാണ്. പഴുതുകള്‍ നല്‍കാതെ കൃത്യമായ ലൈനില്‍ പന്തെറിഞ്ഞ് സഞ്ജുവിനെ സാന്റ്‌നര്‍ സമ്മര്‍ദ്ദത്തിലാക്കും. ഇടകൈയന്‍ സ്പിന്നറാണെന്നതും സാന്റ്‌നറുടെ പ്ലസ് പോയിന്റാണ്. സഞ്ജുവിനെ പുറത്താക്കാന്‍ ഹാര്‍ദിക്കിനും മീഡിയം സാധ്യത മാത്രമേ എഐ പ്രവചിക്കുന്നുള്ളൂ.

മലയാളി താരത്തിനെതിരേ അദ്ദേഹത്തിന്റെ പ്രധാന ആയുധം ബൗണ്‍സറുകളും പേസില്‍ വ്യതിയാനം വരുത്തിയുള്ള ബോളുകളുമായിരിക്കും. ബുംറയുടെ ഓവറുകള്‍ അതിജീവിക്കാനായാല്‍ സഞ്ജു 30 പ്ലസ് സ്‌കോര്‍ കുറിക്കുമെന്നാണ് ജെമിനൈ പ്രവചിക്കുന്നത്.

Story first published: Thursday, April 23, 2026, 12:59 [IST]
Other articles published on Apr 23, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+