Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ആരാവും വിലയേറിയ താരം? സാധ്യത ഈ 3 പേര്‍ക്ക്!! പ്രവചിച്ച് എഐ

ഐപിഎല്‍ ആരാധകരുടെ കാത്തിരിപ്പ് മുഴുവന്‍ അടുത്തയാഴ്ച നടക്കാനിരിക്കുന്ന മിനി താരലേലത്തിനു വേണ്ടിയാണ്. ചൊവ്വാഴ്ച അബുദാബിയിലെ എത്തിഹാദ് അരീനയിലാണ് ലേലം നടക്കാനിരിക്കുന്നത്. 350 കളിക്കാരാണ് ലേലത്തിന്റെ പൂളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പക്ഷെ ഇവരില്‍ വെറും 77 താരങ്ങള്‍ക്കു മാത്രമേ ടീമുകളിലേക്കു കോള്‍ ലഭിക്കുകയുള്ളൂ.

ലേലത്തില്‍ ഇത്തവണ ഏറ്റവുമുയര്‍ന്ന തുക ആര്‍ക്കാവും ലഭിക്കുകയെന്നതാണ് ആവേശമുയര്‍ത്തുന്ന ചോദ്യം. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഓള്‍ടൈം റെക്കോര്‍ഡ് റിഷഭ് പന്തിനു അവകാശപ്പെട്ടതാണ്. കഴിഞ്ഞ മെഗാ ലേലത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് 27 കോടിയെന്ന അവിശ്വസനീയ തുകയ്ക്കു അദ്ദേഹത്തെ സ്വന്തമാക്കിയത്.

CAMERON GREEN

പക്ഷെ ഇത്തവണ മിനി താരലേലമായതിനാല്‍ തന്നെ ഭൂരിഭാഗം ഫ്രാഞ്ചൈസികളുടെയും പഴ്‌സില്‍ പണം കുറവാണ്. അതിനാല്‍ റിഷഭിന്റെ റെക്കോര്‍ഡ് തകര്‍ക്കപ്പെടുമോയെന്ന കാര്യവും സംശയമാണ്. ആര്‍ക്കാവും ലേലത്തില്‍ ഇത്തവണ ഏറ്റവുമുയര്‍ന്ന തുക ലഭിക്കുകയെന്നു പ്രവചിച്ചിരിക്കുയണ് എഐ ടൂളായ ജെമിനൈ. പ്രധാനമായും മൂന്നു താരങ്ങള്‍ക്കാണ് സാധ്യതയെന്നാണ് എഐ പ്രവചനം.

കാമറൂന്‍ ഗ്രീന്‍

ഐപിഎല്‍ ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിക്കാനിടയുള്ള താരമായി എഐ തിരഞ്ഞെടുത്ത ആദ്യത്തെയാള്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ്. പ്രധാനമായും രണ്ടു ഫ്രാഞ്ചൈസികളാണ് ലേലത്തില്‍ അദ്ദേഹത്തിനായി പോരിച്ചേക്കുക.

ആദ്യത്തെ ടീം അഞ്ചു തവണ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. മറ്റൊരു ടീമാവട്ടെ മൂന്നു തവണ കിരീടമുയര്‍ത്തിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമാണ്. പരിക്കു കാരണം കഴിഞ്ഞ സീസണ്‍ നഷ്ടമായ ഗ്രീന്‍ ഇത്തവണ വീണ്ടും ലേലത്തിന്റെ ഭാഗമായിരിക്കുകയാണ്.

2023ല്‍ മുംബൈ ഇന്ത്യന്‍സിലൂടെ അരങ്ങേറിയ അദ്ദേഹം 2024ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെയും ഭാഗമായിരുന്നു. രണ്ടു ടീമുകള്‍ക്കൊപ്പവും ശ്രദ്ധേയമായ പ്രകടനം ഗ്രീന്‍ കാഴ്ചവയ്ക്കുകയുംചെയ്തിട്ടുണ്ട്. ഐപിഎല്ലില്‍ 29 മല്‍സരങ്ങളാണ് താരം കളിച്ചത്. 41.59 ശരാശരിയില്‍ 707 റണ്‍സെടുത്ത അദ്ദേഹം 16 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

വെങ്കടേഷ് അയ്യര്‍

ലേലത്തില്‍ വലിയ ഡിമാന്റുണ്ടായേക്കാവുന്ന രണ്ടാമത്തെയാള്‍ ഇന്ത്യന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റിലീസ് ചെയ്തതോടെയാണ് അദ്ദേഹം ലേലത്തിന്റെ പൂളില്‍ ഇടം പിടിച്ചത്. കഴിഞ്ഞ മെഗാ ലേലത്തില്‍ 23.75 കോടിയെന്ന അവിശ്വസനീയ തുകയ്ക്കാണ് വെങ്കടേഷിനെ കെകെആര്‍ തിരികെ വാങ്ങിയത്.

പക്ഷെ തന്റെ മൂല്യത്തോടു നീതി പുലര്‍ത്താന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹത്തെ കെകെആര്‍ ഒഴിവാക്കുകയായിരുന്നു. ഇത്തവണ ലേലത്തില്‍ വെങ്കടേഷിനായി രംഗത്തിറങ്ങാന്‍ സാധ്യതയുള്ള ടീമുകള്‍ കെകെആര്‍, ലഖനൗ സൂപ്പര്‍ ജയന്റ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരാണ്.

2021ല്‍ കെകെആറിലൂടെ ഐപിഎല്ലില്‍ തുടക്കം കുറിച്ച വെങ്കടേഷ് 62 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞു. ഒരു സെഞ്ച്വറിയും 12 ഫിഫ്റ്റികളുമടക്കം 1468 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ബൗളിങിലാവട്ടെ മൂന്നു വിക്കറ്റുകള്‍ താരം നേടുകയും ചെയ്തു.

RAVI BISHNOI

രവി ബിഷ്‌നോയ്

യുവ ഇന്ത്യന്‍ സ്പിന്നര്‍ രവി ബിഷ്‌നോയിക്കും ഈ ലേലത്തില്‍ വലിയ ഡിമാന്റുണ്ടാവാന്‍ സാധ്യത കൂടുതലാണ്. നിലവില്‍ പല ടീമുകളിലും മികച്ച ഇന്ത്യന്‍ സ്പിന്നര്‍മാരുടെ അഭാവമുണ്ട്. അവരെല്ലാം നോട്ടമിടുന്ന ഒരു താരം കൂടിയാവും ബിഷ്‌നോയ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാവും താരത്തിനായി ലേലത്തില്‍ രംഗത്തിറങ്ങിയേക്കുക. 2020ലായിരുന്നു ബിഷ്‌നോയിയുടെ ഐപിഎല്‍ അരങ്ങേറ്റം. 77 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം 8.22 ഇക്കോണമി റേറ്റില്‍ 72 വിക്കറ്റുകളും സ്വന്തമാക്കി കഴിഞ്ഞു.

Story first published: Thursday, December 11, 2025, 11:37 [IST]
Other articles published on Dec 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+