Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്ളവറിനും ഡികെയ്ക്കും കൈയടിച്ചോ, സാല്‍വിയെ മറക്കരുത്!! ആര്‍സിബിയുടെ വാഴ്ത്തപ്പെടാത്ത ഹീറോ

ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ടി20 ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലില്‍ തുടരെ രണ്ടാം തവണയും ട്രോഫിയുമായി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു തലയെടുപ്പോടെ നില്‍ക്കുകയാണ്. ടൂര്‍ണമെന്റിന്റെ 18 വര്‍ഷത്തെ ചരിത്രത്തില്‍ മുമ്പ് വെറും രണ്ടു തവണ മാത്രമേ ഒരേ ടീം തുടര്‍ച്ചയായി രണ്ടു വട്ടം ചാംപ്യന്‍മാരായിട്ടുള്ളൂ.

ആര്‍സിബിയുടെ ഈ വമ്പന്‍ നേട്ടത്തില്‍ ക്യാപ്റ്റന്‍ രജത് പാട്ടിദാറും കോച്ച് ആന്‍ഡി ഫ്‌ളവറും മെന്ററും ബാറ്റിങ് കോച്ചുമായ ദിനേശ് കാര്‍ത്തിക്കുമെല്ലാം കൈയടി നേടുമ്പോള്‍ എല്ലാവരും മറക്കുന്ന ഒരു പേരുണ്ട്-ഓംകാര്‍ സാല്‍വി. ആര്‍സിബി ടീമിന്റെ വാഴ്ത്തപ്പെടാത്ത ഈ ഹീറോ ആരാണെന്നു നോക്കാം.

OMKAR SALVI

ആരാണ് ഓംകാര്‍ സാല്‍വി?

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു ടീമിന്റെ ഫാസ്റ്റ് ബൗളിങ് കോച്ചാണ് ഓംകാര്‍ സാല്‍വി. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ സീസണിനു മുന്നോടിയായാണ് അദ്ദേഹം ടീമിനൊപ്പം ചേര്‍ന്നത്. അതിനു ശേഷം സംഭവിച്ചത് നോക്കൂ, തുടര്‍ച്ചയായി രണ്ടു തവണ ആര്‍സിബി ടീം കിരീടമുയര്‍ത്തിയപ്പോള്‍ അതില്‍ നിര്‍ണായക പങ്ക് ഫാസ്റ്റ് ബൗളിങ് യൂണിറ്റിനുണ്ടായിരുന്നു.

ടൂര്‍ണമെന്റില്‍ മുമ്പൊരിക്കലും ഇത്രയും സന്തുലിതമായൊരു ഫാസ്റ്റ് ബൗളിങ് യൂണിറ്റ് ആര്‍സിബിക്കുണ്ടായിട്ടില്ല. എന്നാല്‍ സാല്‍വിയുടെ വരവിനു ശേഷം ടീമിന്റെ പേസ് നിരയുടെ മുഖച്ഛായ തന്നെ മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ കൂടി വരവിനു ശേഷമാണ് മെഗാ ലേലത്തില്‍ ഭുവനേശ്വര്‍ കുമറുള്‍പ്പെടയുള്ളവരെ കൊണ്ടു വന്ന് ബൗളിങ് നിരയെ ആര്‍സിബി പുതുക്കിപ്പണിതത്.

ആര്‍സിയിലേക്കുള്ള സാല്‍വിയുടെ വരവ് വെറുതെ സംഭവിതല്ല. അതിനു മുമ്പ് കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ തന്നെയാണ് അദ്ദേഹത്തെ ആര്‍സിബി പോലെയൊരു വമ്പന്‍ ഫ്രാഞ്ചൈസിയിലെത്തിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ കോച്ചായിരുന്നു സാല്‍വി. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ രഞ്ജി ട്രോഫിയും ഇറാനി കപ്പുമെല്ലാം ടീം സ്വന്തമാക്കുകയും ചെയ്തിരുന്നു.

കൂടാതെ 2024ലെ ഐപിഎല്ലില്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് കൂടിയായിരുന്നു സാല്‍വി. ആര്‍സിബി കോച്ചിങ് സംഘത്തിന്റെ ഭാഗമാവാന്‍ അദ്ദേഹത്തെ സഹായിച്ചതും ഇവയെല്ലാമാണ്.

ഇവിടെയും സാല്‍വി തന്റെ മാജിക്ക് ആവര്‍ത്തിക്കുകയാണ്. ബൗളര്‍മാര്‍ക്കു കൃത്യമായ റോളുകള്‍ നിര്‍വചിച്ചു നല്‍കിയ സാല്‍വി അവരെ സീസണിലുടനീളം ഫോമും ഫിറ്റ്‌നസുമെല്ലാം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്തു.

BHUVNESHWAR KUMAR

ഭുവനേശ്വര്‍ കുമാറിനെയും ജോഷ് ഹേസല്‍വുഡിനെയും മുന്‍നിര്‍ത്തിയുള്ള ആര്‍സിസിയുടെ ഫാസ്റ്റ് ബൗളിങ് യൂണിറ്റിനെ കൂടുതല്‍ ശാന്തരും അച്ചടക്കമുള്ളവരുമാക്കി മാറ്റിയെടുത്തത് സാല്‍വിയുടെ ശിക്ഷണമാണ്. ടീമില്‍ അദ്ദേഹം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് യുവ പേസര്‍ റാസിഖ് സലാം ദാറിന് നല്‍കിയ മികച്ച പിന്തുണയാണ്.

യുവ പേസറുടെ കഴിവ് തിരിച്ചറിഞ്ഞ അദ്ദേഹം അതു മെച്ചപ്പെടുത്താനും വളര്‍ത്തിയെടുക്കാനുമെല്ലാം മുന്‍കൈയെടുക്കുകയും ചെയ്തു. ഫൈനലുള്‍പ്പെടെയുള്ള മല്‍സരങ്ങളില്‍ റാസിഖിന്റെ മിന്നുന്ന പ്രകടനത്തിന്റെ രഹസ്യവും ഇതാണ്. മൂന്നു വിക്കറ്റുകളുമായി ഫൈനലില്‍ ടീമിന്റെ തുറുപ്പുചീട്ടായതും അദ്ദേഹമാണ്. 19 വിക്കറ്റുകളോടെയാണ് റാസിഖ് ഈ സീസണ്‍ അവസാനിപ്പിച്ചത്.

ഈ 36ാം വയസ്സിലും വെറ്ററന്‍ പേസര്‍ ഭുവനേശ്വര്‍ ഇത്ര ഗംഭീര ഫോമില്‍ പന്തെറിയുന്നതിലും ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നതിലുമെല്ലാം സാല്‍വി വഹിച്ച പങ്ക് വളരെ വലുതാണെന്നു പറയേണ്ടി വരും. 28 വിക്കറ്റുകളുമായി ഇത്തവണ പര്‍പ്പിള്‍ ക്യാപ്പിനായുള്ള റേസില്‍ ഭുവി രണ്ടാംസ്ഥാനത്തും ഫിനിഷ് ചെയ്തിരുന്നു.

Story first published: Monday, June 1, 2026, 12:37 [IST]
Other articles published on Jun 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+