Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഡബിള്‍ ടോസ്!! ആര്‍ആറിനെ ടോസ് ജയിപ്പിക്കാന്‍ ഗൂഢാലോചന? കള്ളം പറഞ്ഞത് ഗില്ലോ, പരാഗോ?

ന്യൂചണ്ഡീഗഡ്: ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ വന്‍ ടോസ് വിവാദം. കളിയിയില്‍ രണ്ടു തവണയാണ് ടോസിടേണ്ടി വന്നത്. രണ്ടാം തവണ ടോസ് ജയിച്ച റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു.

പക്ഷെ ആദ്യത്തെ ടോസില്‍ ശരിക്കും ഏതു ക്യാപ്റ്റനാണ് കൃത്യമായ ടോസ് വിളിച്ചതെന്നും എന്തുകൊണ്ടാണ് മാച്ച് റഫറി വീണ്ടുംടോസില്‍ ആവശ്യപ്പെട്ടതെന്നുമാണ് ചോദ്യം.

GT-RR TOSS

photocredit/X

ഇതു സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ടോസില്‍ കള്ളക്കളി നടന്നിട്ടുണ്ടെന്ന ആരോപണവും വളരെ ശക്തമാണ്. എന്താണ് സംഭവിച്ചതെന്നു നോക്കാം.

ടോസില്‍ സംഭവിച്ചതെന്ത്?

സെമി ഫൈനലിനു തുല്യമായ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ പതിവുപോലെ ഗുജറാത്ത് ടൈറ്റന്‍സിനായി ശുഭ്മന്‍ ഗില്ലും രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി റിയാന്‍ പരാഗുമാണ് ടോസിനായി ക്രീസിനെത്തിയത്. ഗില്ലായിരുന്നു കോയിന്‍ ടോസ് ചെയ്തത്. പരാഗിന്റെ കോള്‍ ഹെഡ് ആണെന്നു വീഡിയോയില്‍ വ്യക്തമായി കേള്‍ക്കുകയും ചെയ്യാം.

ഉടന്‍ തന്നെ താഴെ വീണ കോയിനെടുക്കാന്‍ മാച്ച് റഫറി പ്രകാശ് ഭട്ട് അടുത്തേക്കു നടന്നു വരികയും ചെയ്തു. കോയിനിലേക്കു ബ്രോഡ്കാസ്റ്റര്‍മാരുടെ ക്യാമറ സൂം ചെയ്യുന്നതിനു മുമ്പ് തന്നെ അദ്ദേഹം കോയിന്‍ കൈയിലെടുത്തു. പക്ഷെ കോയിന്‍ എടുക്കുന്നതിനു തൊട്ടു മുമ്പുള്ള ദൃശ്യങ്ങള്‍ നോക്കിയാല്‍ അതു ടെയ്ല്‍ ആയിരുന്നുവെന്നാണ് വ്യക്തമാവുന്നത്.

രണ്ടാം ക്വാളിഫയറിനു മുന്നോടിയായുള്ള ടോസിന്റെ വീഡിയോ കാണാം

താനാണ് ടോസ് ജയിച്ചതെന്നു മനസ്സിലായ ഗില്‍ ഉടന്‍ തന്നെ ആങ്കറായ രവി ശാസ്ത്രിയുടെ അടുത്തേക്കു വരാന്‍ തുനിഞ്ഞെങ്കിലും മാച്ച് റഫറി ആരാണ് ടോസ് ജയിച്ചതെന്നു മാത്രം പറഞ്ഞില്ല. ഇതിനിടെ താനാണ് ടോസ് ജയിച്ചതെന്നു പരാഗ് പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അമ്പരന്ന ഗില്ലും തനിക്കാണ് ടോസെന്ന രീതിയിലാണ് പ്രതികരിച്ചത്.

GILL PARAG TOSS IPL 2026

ഇതോടെ അനിശ്ചിതത്വത്തിന്റെ സെക്കന്റുകള്‍. തുടര്‍ന്നു വീണ്ടും ടോസിടാമെന്നു മാച്ച് റഫറി പറഞ്ഞപ്പോള്‍ ശാസ്ത്രിയും ഇതു വിശദീകരിക്കുകയും ചെയ്തു. ഗില്‍ രണ്ടാമതും ടോസിട്ടപ്പോഴും പരാഗിന്റെ കോള്‍ ഹെഡ് എന്നു തന്നെയായിരുന്നു. ഇത്തവണ ഹെഡാണ് വീണത്.

ടോസ് ജയിച്ച പരാഗ് ബാറ്റിങ് തിരഞ്ഞെടുക്കുന്നതായി പറയുകയും ചെയ്തു. ഗില്ലിന്റെ മുഖത്ത് അപ്പോള്‍ നിരാശയും ദേഷ്യവുവുമെല്ലാം കാണാമായിരുന്നു. ആദ്യം താന്‍ ടോസ് ജയിച്ചിട്ടും അതു നല്‍കാതെ മാച്ച് റഫറി രണ്ടാമതും ടോസിനായി ആവശ്യപ്പെടുകയും അതു കൈവിടുകയും ചെയ്തതെല്ലാം ഗില്ലിനെ ക്ഷുഭിതനാക്കിയിരിക്കാം.

ടോസ് കഴിഞ്ഞ് പരാഗ് തിരികെ മടങ്ങവെ ജിടിയുടെ രാഹുല്‍ തെവാട്ടിയയും കോച്ചിങ് സംഘത്തിലെ ഒരാളുമടക്കം ചിലര്‍ അദ്ദേഹത്തിനു അരികിലേക്കു വന്ന് ടോസിനെ കുറിച്ച് സംസാരിക്കുന്നതും കാണാമായിരുന്നു.

ആദ്യ ടോസിട്ട ശേഷം അതു ടെയ്‌ലായിരുന്നുവെന്നു മാച്ച് റഫറി കോയിന്‍ എടുക്കും മുമ്പ് പരാഗ് കണ്ടിട്ടുണ്ടാവും. കാരണം പരാഗിനും ഗില്ലിനും അധികം അകലെയായിരുന്നില്ല കോയിനുണ്ടായിരുന്നത്.

എന്നിട്ടും ടോസ് കഴിഞ്ഞപ്പോള്‍ തന്റെ കോളാണ് ശരിയെന്നു വാദിച്ച് മാച്ച് റഫറിയെ കൂടി പരാഗ് ആശയക്കുഴപ്പത്തിലാക്കിയതാണ് ജിടി ക്യാംപിനെയും ചൊടിപ്പിച്ചതെന്നു വ്യക്തമാണ്. പക്ഷെ അവരോടും ടോസില്‍ തന്റെ കോളാണ് ശരിയെന്ന തരത്തില്‍ തന്നെ പരാഗ് വാദിച്ചു കൊണ്ടിരിക്കുകയും ചെയ്തു.

Story first published: Friday, May 29, 2026, 20:52 [IST]
Other articles published on May 29, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+