Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: മാത്രെയ്ക്കു പകരം ധോണി? അപ്പോള്‍ സഞ്ജു ബെഞ്ചില്‍!! ഞെട്ടിച്ച് മുന്‍ താരം, പറയുന്നതിങ്ങനെ

ഐപിഎല്ലില്‍ വ്യാഴാഴ്ചച നടക്കാനിരിക്കുന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ഇതിഹാസ താരം എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ചേക്കുമെന്ന സൂചനകളാണ് വരുന്നത്. ഇക്കാര്യത്തില്‍ സിഎസ്‌കെയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും മുന്‍ താരം ആര്‍ അശ്വിനടക്കം ഇതു ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്.

പൂര്‍ണ ഫിറ്റല്ലാത്തതു കാരണം ഈ സീസണിലെ ആറു മല്‍സരങ്ങളിലും ധോണി കളിച്ചിട്ടില്ല. ഇതു ടീമിനെ സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. ധോണിയുടെ ഫിനിഷിങ് മികവ് സിഎസ്‌കെ ഇപ്പോള്‍ ശരിക്കും മിസ് ചെയ്യുകയാണ്.

SANJU DHONI

അദ്ദേഹം സിഎസ്‌കെ ഇലവനിലെത്തിയാല്‍ ഇപ്പോള്‍ കീപ്പര്‍ റോളിലുള്ള മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ റോള്‍ എന്താവും എന്നതിനെ കുറിച്ച് നിരീക്ഷണം നടത്തിയിരിക്കുകയാണ് മുന്‍ താരം എസ് ബദ്രിനാഥ്.

സഞ്ജു എന്തു ചെയ്യും?

പരിക്കു കാരണം ഈ സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയ യുവ ബാറ്റര്‍ ആയുഷ് മാത്രെയ്ക്കു പകരമായിരിക്കും എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലെയിങ് ഇലവനിലെത്തുന്നത്.

എന്നാല്‍ മാത്രെയാവട്ടെ ബാറ്റിങില്‍ മാത്രം ഇംപാക്ട് സബ് ആയതിനാല്‍ കളിച്ചു കൊണ്ടിരുന്നത്. പക്ഷെ ധോണിക്കു വിക്കറ്റ് കീപ്പിങുള്ളതിനാല്‍ അദ്ദേഹത്തെ ഇംപാക്ട് സബാക്കുക അസാധ്യവുമാണ്. അങ്ങനെയെങ്കില്‍ ആരെ ഇംപാക്ട് സബായി ബാറ്റിങില്‍ മാത്രം കൊണ്ടുവരും എന്നതാണ് എസ് ബദ്രിനാഥിന്റെ ചോദ്യം.

ആയുഷ് മാത്രെയ്ക്കു പകരം എംഎസ ധോണിയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇലവനില്‍ കളിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകളുണ്ടാവും. പക്ഷെ അവിടെയൊരു പ്രശ്‌നമുണ്ട്. മാത്രെ ഇംപാക്ട് സബായാണ് കളിക്കാറുള്ളത്.

എന്നാല്‍ ധോണി ടീമിലേക്കു വന്നാല്‍ വിക്കറ്റും കീപ്പ് ചെയ്യും. അങ്ങനെയെങ്കില്‍ ആരായിരിക്കും ഇംപാക്ട് സബ്? സഞ്ജു സാംസണിനായിരിക്കുമോ ആ റോള്‍? ഇതുപോലെയുള്ള ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നു വരും.

ആയുഷ് മാത്രെയ്ക്കു പകരം ധോണിയെ കൊണ്ടുവന്ന് സഞ്ജു സാംസണിനെ ഇംപാക്ട് പ്ലെയറാക്കേണ്ട സമയമാണോ ഇതെന്നു ഞാനും ചിന്തിക്കുകയാണ്- ബദ്രിനാഥ് വ്യക്തമാക്കി.

എംഎസ് ധോണിയുടെതിരിച്ചുവരവിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം അവസാന മല്‍സരത്തിനു മുമ്പ് ഹൈദരാബാദിലേക്കു അദ്ദേഹം യാത്ര ചെയ്തുപ്പോള്‍ സണ്‍റൈസേഴ്‌സിനെതിരേ കളിക്കുമെന്നാണ് എല്ലാവരും കരുതിയത്.

എന്നാല്‍ അവസാനം ഗ്രൗണ്ടിലേക്കു പോലും ധോണി വന്നില്ല. അദ്ദേഹത്തിന്റെ തിരിച്ചുവരവ് സംബന്ധിച്ചുളള അനിശ്ചിതത്വം സിഎസ്‌കെയെ സംബന്ധിച്ച് വലിയ വിഷയം തന്നെയാണെന്നും ബദ്രിനാഥ് കൂട്ടിച്ചേര്‍ത്തു.

മാത്രെയെ മിസ് ചെയ്യും

കാല്‍പ്പേശിക്കേറ്റ പരിക്കിനെ തുടര്‍ന്ന് തീര്‍ത്തും അപ്രതീക്ഷിതമായി ഈ സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും ആയുഷ് മാത്രെ പിന്‍മാറിയത് ചെന്നൈ സൂപ്പര്‍ കിങ്‌സിനു വലിയ നഷ്ടമാണെന്നു എസ് ബദ്രിനാഥ് ചൂണ്ടിക്കാട്ടി.

AYUSH MHATRE

'ഇതു വളരെ വലിയ ആഘാതം തന്നെയാണ്. ആയുഷ് മാത്രെ ഒരു യുവതാരമാണെങ്കിലും അവനാണ് സിഎസ്‌കെയ്ക്കു പവര്‍പ്ലേയില്‍ കൂടുതല്‍ ആക്രമണോത്സുകത കൊണ്ടു വന്നത്.

സഞ്ജു സാംസണ്‍ രണ്ടു മല്‍സരങ്ങളില്‍ സിഎസ്‌കെയ്ക്കായി സ്‌കോര്‍ ചെയ്തുവെങ്കിലും രണ്ടു തവണയും കൂട്ടുകെട്ടുകളില്‍ കൂടുതല്‍ അഗ്രസീവായി ബാറ്റ് ചെയ്തത് ആയുഷ് മാത്രെയാണ്.പവര്‍പ്ലേയില്‍ 250 സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്തു കൊണ്ടിരുന്നത് അവനാണ്.

എന്നാല്‍ ഇപ്പോള്‍ മാത്രെയെ നഷ്ടമായോടെ മുന്‍നിര ബാറ്റിങില്‍ ഇങ്ങനെയൊരു അഗ്രഷന്‍ സിഎസ്‌കെ മിസ് ചെയ്യുമെന്നും ബദ്രിനാഥ് കൂട്ടിച്ചേര്‍ത്തു. സീസണില്‍ സിഎസ്‌കെയുടെ ടോപ്‌സ്‌കോറര്‍ കൂടിയാണ് 18 കാരനായ മാത്രെ. ആറിന്നിങ്‌സില്‍ നിന്നും 177 സ്‌ട്രൈക്ക് റേറ്റോടെ 201 റണ്‍സ് താരം നേടിയിട്ടുണ്ട്.

Story first published: Wednesday, April 22, 2026, 15:48 [IST]
Other articles published on Apr 22, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+