ഫിഫ്റ്റിയോ, മൂന്നാം സെഞ്ച്വറിയോ? ജിടിക്കെതിരേ സഞ്ജുവിന്റെ റണ്‍സിങ്ങനെ!! പ്രവചിച്ച് എഐ
ചെന്നൈ: മുംബൈ ഇന്ത്യന്‍സിനെതിരായ മാച്ച് വിന്നിങ് സെഞ്ച്വറിക്കു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഞായറാഴ്ച വീണ്ടും ക്രീസിലെത്തും. വൈകീട്ട് 3.30 മുതല്‍ ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ നടക്കാനിരിക്കുന്ന കൡയില്‍ മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സാണ് സിഎസ്‌കെയുടെ എതിരാളികള്‍.
അവസാന കളിയില്‍ മുംബൈയെ സിഎസ്‌കെ 103 റണ്‍സിനു മുക്കിയപ്പോള്‍ ഹീറോയായത് സഞ്ജുവായിരുന്നു. പുറത്താവാതെ 101 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 54 ബോളുകളിലായിരുന്നു ഇത്. സീസണില്‍ സഞ്ജുവിന്റെ രണ്ടാം സെഞ്ച്വറി കൂടിയായിരുന്നു ഇത്.

ഞായറാഴ്ച ജിടിയുമായി ചെന്നൈ പോരടിക്കുമ്പോള്‍ എല്ലാ കണ്ണുകളും അദ്ദേഹത്തിലായിരിക്കും. കാരണം ബാറ്റിങില്‍ ടീമിന്റെ നെടുംതൂണായി സഞ്ജു മാറിയിരിക്കുകയാണ്. ജിടിക്കെതിരേയും അദ്ദേഹം ഇനി ബാറ്റിങില്‍ അദ്ദേഹം മിന്നിക്കുമോ? ശുഭ്മന്‍ ഗില്ലിനും സംഘത്തിനുമെതിരേ സ്‌കോര്‍ എത്രയാവും? ഇതേക്കുറിച്ച് പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക് (Grok).
നിലവിലെ ഫോം
രാജസ്ഥാന്‍ റോയല്‍സ് വിട്ട് ഈ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ചേര്‍ന്ന ശേഷം ഗംഭീര ഫോമിലാണ് സഞ്ജു സാംസണ്‍. റോയല്‍സില്‍ കണ്ടതിനേക്കാള്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. അനാവശ്യ ധൃതി കാണിച്ച് വിക്കറ്റ് വലിച്ചെറിയുന്നതിനു പകരം ക്ഷമയോടെ വലിയ ഇന്നിങ്‌സുകള്‍ പടുത്തുയര്‍ത്തുന്നതിലാണ് സഞ്ജു ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്.
നിലവില്‍ സിഎസ്‌കെയുടെ ഈ സീസണിലെ ടോപ്‌സ്‌കോററാണ് അദ്ദേഹം. ഏഴിന്നിങ്‌സുകളില്‍ നിന്നും 58.60 ശരാശരിയില്‍ 178.66 സ്‌ട്രൈക്ക് റേറ്റോടെ സഞ്ജു 293 റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞു. രണ്ടു സെഞ്ച്വറികളടക്കമാണിത്. ഈ സീസണില്‍ ഒന്നിലേറെ സെഞ്ച്വറിയുള്ള ഏക താരവും അദ്ദേഹം തന്നെയാണ്.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ചെപ്പോക്കിലായിരുന്നു സിഎസ്‌കെയ്ക്കായി സഞ്ജുവിന്റെ കന്നി സെഞ്ച്വറി. 56 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 115 റണ്‍സാണ്. അതു രകഴിഞ്ഞ് രണ്ടാമത്തെ മാച്ചിലാണ് മുംബൈ ഇന്ത്യന്‍സിനെതിരേ സഞ്ജു അടുത്ത സെഞ്ച്വറിയും കണ്ടെത്തിയത്. വാംഖഡെയില്‍ 54 ബോളില്‍ പുറത്താവാതെ നേടിയത് 101 റണ്‍സാണ്.
മികച്ച റെക്കോര്‍ഡ്
ഐപിഎല്ലിലെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ സഞ്ജു സാംസണിന്റെ ഫേവറിറ്റ് എതിരാളികളിലൊന്നാണ് ഗുജറാത്ത് ടൈറ്റന്‍സ്. രാജസ്ഥാന്‍ റോയല്‍സിനെതിരേ അവര്‍ക്കായി കളിക്കവെ പല ശ്രദ്ധേയമായ പ്രകടനങ്ങളും അദ്ദേഹം നടത്തിയിട്ടണ്ട്.
ജിടിക്കെതിരേ ആറിന്നിങ്‌സുകളിലാണ് സഞ്ജു ഇതുവരെ കളിച്ചത്. 46 ശരാശരിയില്‍ 166 സ്‌ട്രൈക്ക് റേറ്റോടെ 230 റണ്‍സും സ്‌കോര്‍ ചെയ്തു. പുറത്താവാതെ നേടിയ 68 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കഴിഞ്ഞ വര്‍ഷം അവസാനമായി ജിടിക്കെതിരേ കളിച്ചപ്പോള്‍ റോയല്‍സിനായി 41 റണ്‍സെടുത്താണ് മലയാളി താരം ക്രീസ് വിട്ടത്.

2024ല്‍ ഒരു കിടിലന്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കുറിക്കാന്‍ സഞ്ജുവിനായിരുന്നു. 38 ബോളില്‍ പുറത്താവാതെ അടിച്ചെടുത്തത് 68 റണ്‍സാണ്. ഏഴു ഫോറുകളും രണ്ടു സിക്‌സറുമുള്‍പ്പെടെയാണിത്. ഐപിഎല്‍ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ 50ാമത്തെ മാച്ച് കൂടിയായിരുന്നു അത്. 2023ലെ ജിടിക്കെതിരേയും ഒരു മാച്ച് വിന്നിങ് ഇന്നിങ്‌സ് സഞ്ജു കളിച്ചിരുന്നു. 32 ബോളില്‍ 60 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്.
പ്രവചനമറിയാം
ഈ സീസണിലെ ഫോമും ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ഇതുവരെയുള്ള റെക്കോര്‍ഡും വിലയിരുത്തുമ്പോള്‍ ഞായറാഴ്ച സഞ്ജു സാംസണ്‍ മിന്നിക്കുമെന്നാണ് എഐ പ്രവചിക്കുന്നത്. 45നും 75നും ഇടയില്‍ റണ്‍സായിരിക്കും അദ്ദേഹം കളിയില്‍ സ്‌കോര്‍ ചെയ്യുക.
വളരെ നല്ലൊരു തുടക്കം ഈ മല്‍സരത്തില്‍ ലഭിച്ചാല്‍ 80 പ്ലസ് റണ്‍സോ, ചിലപ്പോള്‍ മൂന്നാം സെഞ്ച്വറിയോ സഞ്ജുവിന്റെ ബാറ്റില്‍ നിന്നു വന്നേക്കുമെന്നും പ്രവചനത്തില്‍ പറയുമെന്നു. എന്നാല്‍ ഏറ്റവുമധികം സാധ്യത 45-75 റണ്‍സ് തന്നെയായിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications