Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ആ ടീമിലെത്താനുള്ള സാധ്യത 40%, സഞ്ജുവിന്റെ ഭാവിയെന്ത്? സംഭവിക്കുക ഈ നാലിലൊന്ന്!!

രാജസ്ഥാന്‍ റോയല്‍സ് വിടുകയാണെന്ന തീരുമാനമെടുത്തതു മുതല്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ ഭാവിയെക്കുറിച്ചാണ്. ഐപിഎല്‍ ട്രേഡിങ് വിന്‍ഡോയില്‍ അദ്ദേഹത്തെ റാഞ്ചാനുള്ള നീക്കം ഇതിനകം പല ഫ്രാഞ്ചൈസികളും ആരംഭിച്ചു കഴിഞ്ഞു. പക്ഷെ സഞ്ജു എങ്ങോട്ടു മാറുമെന്ന കാര്യത്തില്‍ ഇപ്പോഴും സസ്‌പെന്‍സ് തുടരുകയാണ്.

അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, മൂന്നു തവണ വിജയികളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നീ ടീമുകളുമായി ചേര്‍ത്തെല്ലാം അദ്ദേഹത്തിന്റെ പേരില്‍ ഇപ്പോഴും വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കുന്നു.

സഞ്ജുവിന്റെ ഐപിഎല്‍ ഭാവിയെക്കുറിച്ചു ഇപ്പോഴും വ്യക്തമായ ഒരുത്തരം ആരുടെയും പക്കലില്ല. അദ്ദേഹത്തിന്റെ കരിയറില്‍ ഇനി എന്തൊക്കെയാണ് മുന്നിലുള്ള സാധ്യതകളെന്നു നമുക്കു പരിശോധിക്കാം.

SANJU SAMSON

കെകെആര്‍ കൂടുമാറ്റം (40% സാധ്യത)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഈ ട്രേഡിങ് വിന്‍ഡോയില്‍ സഞ്ജു സാംസണ്‍ ചേക്കേറാനുള്ള സാധ്യത 40 ശതമാനമാണ്. അദ്ദേഹത്തിന്റെ കൈമാറ്റം സംബന്ധിച്ച് രണ്ടു ഫ്രാഞ്ചൈസികളും തമ്മില്‍ ഇഇതിനകം തന്നെ ചില ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

യുവ സൂപ്പര്‍ താരം ആംഗ്രിഷ് രഘുവംശി, രമണ്‍ദീപ് സിങ് എന്നിവരെ വിട്ടുനല്‍കി സഞ്്ജുവിനെ റാഞ്ചാന്‍ കെകെആര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പക്ഷെ ഭാവി വാഗ്ദാനമായ രഘുവംശിയെ കൈവിടാന്‍ തയ്യാറാല്ലെന്നു പിന്നീട് കെകെആര്‍ വ്യക്തമാക്കിയതോടെ അഭ്യൂഹങ്ങള്‍ അവസാനിച്ചു. എങ്കിലും സഞ്ജുവിനെ എങ്ങനയെങ്കിലും സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ കെകെആറിന്റെ അണിയറയില്‍ നടക്കുന്നുണ്ടെന്നു വ്യക്തമാണ്.

പക്ഷെ കെകെആര്‍ ആരെ വിട്ടുനല്‍കിയാല്‍ പകരം തങ്ങളുടെ ക്യാപ്റ്റന്‍ റോയല്‍സ് കൈമാറുമെന്നാണ് അറിനായുള്ളത്. ക്യാപ്റ്റന്‍ കൂടിയാവാന്‍ ശേഷിയുള്ള ഒരു ഇന്ത്യന്‍ വിക്കറ്റ്കീപ്പറെ കെകെആറിനു അടുത്ത സീസണില്‍ കൂടിയേ തീരൂ. ഈ റോളിലേക്കു സഞ്ജുവിനേക്കാള്‍ മികച്ചൊരു ഓപ്ഷന്‍ കൊല്‍ക്കത്തയ്ക്കു നിലവില്‍ ലഭിക്കാനുമില്ല. അതിനു വേണ്ടി ഏതു ശ്രമവും അവരുടെ ഭാഗത്തു നിന്നും ട്രേഡിങ് വിന്‍ഡോയില്‍ പ്രതീക്ഷിക്കാം.

ലേലത്തിനായുള്ള റിലീസ് (30%)

ഡിസംബറിലാണ് അടുത്ത ഐപിഎല്‍ സീസണിനു മുന്നോടിയായുള്ള താരലേലം നടക്കാനിരിക്കുന്നത്. ട്രേഡിങ് വിന്‍ഡോയില്‍ സഞ്ജു സാംസണിനെ ഏതെങ്കിലും ഫ്രാഞ്ചൈസിക്കു കൈമാറാനുള്ള നീ്ക്കം വിജയിച്ചില്ലെങ്കില്‍ അദ്ദേഹത്തെ റിലീസ് ചെയ്യുകയാണ് രാജസ്ഥാന്‍ റോയല്‍സിനു മുന്നിലുള്ള അടുത്ത ഓപ്ഷന്‍.

മലയാളി വിക്കറ്റ് കീപ്പറെ ലേലത്തിനു മുന്നോടിയായി റിലീസ് ചെയ്യാനുള്ള സാധ്യത 30 ശതമാനമാണ്. കഴിഞ്ഞ വര്‍ഷത്തെ മെഗാ ലേലത്തിനു മുമ്പ് റോയല്‍സ് ചില ഷോക്കിങ് റിലീസുകള്‍ നടത്തിയിരുന്നു.

സൂപ്പര്‍ താരങ്ങളായ ജോസ് ബട്‌ലര്‍, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ക്കൊപ്പം യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍ എന്നിവരെയും കൈവിട്ട് ക്രിക്കറ്റ് പ്രേമികളെ റോയല്‍സ് അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. ഇനി വരാനിരിക്കുന്ന ലേലത്തിനു മുമ്പ് നായകന്‍ കൂടിയായ സഞ്ജുവിനെയും കൈവിട്ട് റോയല്‍സ് ടീം മാനേജ്‌മെന്റ് ഒരിക്കല്‍ക്കൂടി ഞെട്ടിച്ചേക്കാം.

SANJU DHONI

റോയല്‍സ് അത്തരമൊരു നീക്കം നടത്തിയാല്‍ ലേലത്തില്‍ വലിയൊരു തുകയ്്ക്കു മറ്റൊരു ടീമിലക്കു ചേക്കേറാന്‍ സഞ്ജുവിനെ സഹായിക്കും. നിലവില്‍ 18 കോടിയാണ് അദ്ദേഹത്തിന്റെ മൂല്യം. എന്നാല്‍ ലേലത്തില്‍ 23-25 കോടി വരെ സഞ്ജുവിനു ലഭിക്കാനിടയുണ്ട്.

നിലനിര്‍ത്തല്‍ സാധ്യത (20%)

സഞ്ജു സാംസണിനു നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് തുടരാന്‍ താല്‍പ്പര്യമില്ലെങ്കിലും അതു വകവയ്ക്കാതെ അടുത്ത സീസണിലേക്കും നിലനിര്‍ത്താനുള്ള സാധ്യത 20 ശതമാനമാണ്. റോയല്‍സുമായി അദ്ദേഹത്തിനു നിലവില്‍ കരാറുള്ളതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം ടീം വിടുകയെന്നതു സാധ്യതമല്ല. റോയല്‍സ് കൂടി അനുകൂല തീരുമാനമെടുത്താല്‍ മാത്രമേ അതു സംഭവിക്കുകയുള്ളൂ.

അതിനാല്‍ ട്രേഡിങ് വിന്‍ഡോയില്‍ കൂടുമാറ്റം നടക്കാതെ വന്നാല്‍ ലേലത്തിനു മുന്നോടിയായി റിലീസ് ചെയ്യും മുമ്പ് സഞ്ജുവുമായി റോയല്‍സ് മാനേജ്‌മെന്റ് വീണ്ടുമൊരു ചര്‍ച്ച കൂടി നടത്തിയേക്കും. അതില്‍ ചിലപ്പോള്‍ അദ്ദേഹത്തിനു മനംമാറ്റമുണ്ടായേക്കുകയും ടീമില്‍ തുടര്‍ന്നു കളിക്കാന്‍ തയ്യാറായേക്കുകയും ചെയ്യും.

സിഎസ്‌കെയുടെ രണ്ടാം വരവ് (10%)

ചെന്നൈ സൂപ്പര്‍ കിങ്‌സ് ലേലത്തിനു തൊട്ടുമുമ്പ് സഞ്ജു സാംസണിനെ സ്വന്തമാക്കാന്‍ വീണ്ടുമൊരു ശ്രമം കൂടി നടത്താനുള്ള സാധ്യത 10 ശതമാനമാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ ഡിമാന്റ് സിഎസ്‌കെ തള്ളിയതോടെയാണ് നേരത്തേയുള്ള ചര്‍ച്ച പരാജയമാത്.

മലയാളി താരത്തിനു പകരം ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരിലൊരാളെ വിട്ടുനല്‍കാന്‍ റോയല്‍സ് ആവശ്യപ്പെടുകയായിരുന്നു. പക്ഷെ ഇതു സിഎസ്‌കെ നിരസിക്കുകയും ചെയ്തു.

എന്നാല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സുമായുള്ള ചര്‍ച്ചയും ക്ലിക്കായില്ലെങ്കില്‍ ലേലത്തിനു മുമ്പ് സഞ്ജുവിനു വേണ്ടി സിഎസ്‌കെ പുതിയൊരു ഓഫറുമായി റോയല്‍സിനെ വീണ്ടുമൊരിക്കല്‍ കൂടി സമീപിച്ചേക്കും.

Story first published: Monday, August 18, 2025, 9:30 [IST]
Other articles published on Aug 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+