Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ആര്‍സിബി- ജിടി കലാശപ്പോര് മഴയെടുത്താല്‍ എന്തു സംഭവിക്കും, കിരീടമാര്‍ക്ക്? ഇതാ ഉത്തരം

അഹമ്മദാബാദ്: രണ്ടു മാസത്തിലേറേ ഐപിഎല്‍ പൂരത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്നു തിരശീല വീഴുകയാണ്. തുടര്‍ച്ചയായ രണ്ടാം ലോക കിരീടം ലക്ഷ്യമിട്ട് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും 2022ലെ ആദ്യ കിരീടനേട്ടത്തിനു ശേഷം വീണ്ടുമൊരു ട്രോഫി മോഹവുമായി ഗുജറാത്ത് ടൈറ്റന്‍സുമാണ് പോരടിക്കുന്നത്.

രണ്ടു ടീമുകളും ഒരുപോലെ സന്തുലിതമായ ടീമായതിനാല്‍ തന്നെ ഫൈനലില്‍ ആരാണ് ഫേവറിറ്റുകളെന്നു പ്രവചിക്കുക അസാധ്യം തന്നെ. എങ്കിലും ഹോംഗ്രൗണ്ടായ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ കളിക്കുന്നതിന്റെ നേരിയ ആനുകൂല്യം ജിടിക്കു ലഭിക്കാനിടയുണ്ട്.

എന്നാല്‍ ഫൈനലില്‍ കാലാവസ്ഥ വില്ലനായി മാറിയാല്‍ എന്തു സംഭവിക്കുമെന്ന ആശങ്ക തീര്‍ച്ചയായും ക്രിക്കറ്റ് പ്രേമികള്‍ക്കുണ്ട്. അഹമ്മദാബാദിലെ സൂപ്പര്‍ ഫൈനലിനെ മഴ തടസ്സപ്പെടുത്തിയാല്‍ എന്തു സംഭവിക്കുമെന്നും ആര്‍ക്കായിരിക്കും കിരീടമെന്നും നമുക്കു നോക്കാം.

RCB GT FINAL

photocredit/ IndianPremierLeague

വില്ലനാവുമോ മഴ?

ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം ഗുജറാത്തിന്റെ ചില ഭാഗങ്ങളില്‍ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടി മഴയുണ്ടാവുകയും ചെയ്യുമെന്നും കാലാവസ്ഥാ വിഭാഗം പ്രവചിക്കുന്നു.

അതേസമയം, അക്ക്യുവെതറിന്റെ (Accuweather) പ്രവചനം മറ്റൊന്നാണ്. ഞായറാഴ്ച രാത്രിയില്‍ അഹമ്മദാബാദില്‍ മഴ പെയ്യാനുള്ള യാതൊരു സാധ്യതയുമില്ലെന്നാണ് പ്രവചനം. ഫൈനലിനു തീര്‍ച്ചയായും മഴ മാറി നില്‍ക്കുമെന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ് ക്രിക്കറ്റ് പ്രേമികള്‍.

അക്ക്യുവെതറിന്റെ പ്രവചന പ്രകാരം അഹമ്മദാബാദില്‍ തെളിഞ്ഞ ആകാശമായിരിക്കും. പകല്‍ 33 ഡിഗ്രി സെല്‍ഷ്യസും രാത്രിയില്‍ 36 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും താപനില.

അതസമയം, റോയല്‍ ചാലഞ്ചേഴ്‌സ്- ഗുജറാത്ത് ടൈറ്റന്‍സ് കിരീടപ്പോരിന് ക്ഷണിക്കപ്പെടാത്ത അതിഥിയായി മഴ വന്നാല്‍ എന്തു സംഭവിക്കുമെന്നതാണ് ഉത്തരം കിട്ടേണ്ട ചോദ്യം. പ്ലേഓഫില്‍ നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളും പോലെയല്ല ഫൈനല്‍. ഈ മാച്ചിന് റിസര്‍വ് ദിനം നല്‍കിയിട്ടുണ്ട്.

അതായത് ഇന്നു ഫൈനല്‍ പകുതിയില്‍ വച്ച് തടസ്സപ്പെടുകയോ, കളി തീരെ നടക്കാതെ വരികയോ ചെയ്താല്‍ തിങ്കളാഴ്ചത്തേക്കു മാറ്റിവയ്ക്കും. കളി തുടങ്ങിയ ശേഷമാണ് മഴ കാരണം നിര്‍ത്തി വയ്ക്കുന്നതെങ്കില്‍ ശേഷിച്ച മല്‍സരമായിരിക്കും തിങ്കളാഴ്ച രാത്രിയില്‍ പുനരാരംഭിക്കുക.

2023ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ജിടിയും തമ്മിലുള്ള ഫൈനല്‍ ഈ തരത്തില്‍ രണ്ടു ദിനങ്ങളിലായാണ് പൂര്‍ത്തിയായത്. നിശ്ചിത ഫൈനല്‍ ദിനത്തില്‍ കളി പകുതിയില്‍ നിര്‍ത്തേണ്ടി വന്നപ്പോള്‍ ശേഷിച്ചത് റിസര്‍വ് ദിനത്തില്‍ പുനരാരംഭിക്കുകയും സിഎസ്‌കെ അന്നു കിരീടം ചൂടുകയുമായിരുന്നു.

RCB TEAM

എന്നാല്‍ ആര്‍സിബിയും ജിടിയും തമ്മിലുള്ള ഇത്തവണത്തെ ഫൈനല്‍ റിസര്‍വ് ദിനത്തിലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരികയാണെങ്കില്‍ ആര്‍ക്കായിരിക്കും ട്രോഫിയെന്നതാണ് അടുത്ത ചോദ്യം. ഇന്നും നാളെയും ഫൈനല്‍ നടന്നില്ലെങ്കില്‍ രണ്ടു ടീമുകളും ട്രോഫി പങ്കുവയ്ക്കില്ല. പകരം ആര്‍സിബിയെയാണ് വിജയികളായി പ്രഖ്യാപിക്കുക.

കാരണം നേരത്തേ ലീഗ് ഘട്ടത്തില്‍ അവരാണ് പോയിന്റ് പട്ടികയില്‍ തലപ്പത്തു ഫിനിഷ് ചെയ്തത്. അതിനാല്‍ കിരീടത്തിന് അര്‍ഹതയും അവര്‍ക്കു തന്നെ. ആര്‍സിബി, ജിടി, സണ്‍േൈറഴ്‌സ് ഹൈദരാബാദ് എന്നീ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്കും 14 മല്‍സസരങ്ങള്‍ക്കു ശേഷം 18 പോയിന്റ് വീതമാണ് ലഭിച്ചത്.

എന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റ് ആര്‍സിബിയെ ഒന്നാംസ്ഥാനക്കാരാക്കുകയായിരുന്നു. +0.783 ആയിരുന്നു അവരുടെ നെറ്റ് റണ്‍റേറ്റ്. രണ്ടാസ്ഥാനക്കാരായ ജിടിയുടെ നെറ്റ് റണ്‍റേറ്റാവട്ടെ +0.695ഉം ആയിരുന്നു.

Story first published: Sunday, May 31, 2026, 13:46 [IST]
Other articles published on May 31, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+