Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്ന് കപ്പിനരികെ വീണ റോയല്‍സ്, 2022ലെ താരങ്ങള്‍ ഇപ്പോഴെവിടെ? ഇന്നുള്ളര്‍ ഇവര്‍ മാത്രം!!

ഐപിഎല്ലില്‍ മുഖം മുനിക്കി പുതിയൊരു തുടക്കത്തിനു തയ്യാറെടുക്കുകയാണ് പ്രഥമ സീസണിലെ ചാപ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ്. ഫ്രാഞ്ചൈസിയുടെ മുഖമെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണും ഇപ്പോള്‍ ടീം വിട്ടിരിക്കുകയാണ്. അടുത്ത സീസണില്‍ ആര്‍ക്കു കീഴിലാവും റോയല്‍സിന്റെ പിങ്ക് ആര്‍മി ഇറങ്ങുകയെന്നാണ് ഇനി അറിയാനുള്ളത്.

മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ പവര്‍ഹൗസുകളെ പോലും ഭയപ്പെടുത്തിയ ഒരു ലൈനപ്പ് ഒരു സമയത്തു റോയല്‍സിനുണ്ടായിരുന്നു. 2022ലെ ഐപിഎല്ലില്‍ റണ്ണറപ്പായി മാറിയ സംഘമായിരുന്നു. അന്നു റോയല്‍സ് നിരയിലുണ്ടായിരുന്നവര്‍ ഇപ്പോള്‍ എവിടെയാണെന്നു നമുക്കു നോക്കാം.

SANJU BUTTER

ആ ടീമില്‍ ആരൊക്കെ?

സഞ്ജു സാംസണ്‍ നയിച്ച 2022ലെ രാജസ്ഥാന്‍ റോയല്‍സ് ടീം ബാറ്റിങിലും ബൗളിങിലും ഒരുപോലെ ശക്തരായിരുന്നു. കാര്യമായ ദൗര്‍ബല്യങ്ങളില്ലാത്ത വളരെ സന്തുലിതമായ ടീമായിരുന്നു അവരുടേത്. 2022ലെ സീസണിനു മുന്നോടിയായുള്ള മെഗാ ലേലമാണ് അതിശക്തമായ സ്‌ക്വാഡിനെ പടുത്തുയര്‍ത്താന്‍ അന്നു റോയല്‍സിനെ സഹായിച്ചത്.

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ് എന്നിവരൊഴികെ ടീമിലെ ബാക്കിയുള്ളവരൈല്ലാം ലേലത്തിലാണ് റോയല്‍സ് സ്വന്തമാക്കിയത്. ബടട്‌ലറും ജയ്‌സ്വാളുമായിരുന്നു 2022ല്‍ ടീമിനായി ഓപ്പണ്‍ ചെയ്തത്. തൊട്ടു പിറകെ വണ്‍ഡൗണായി ക്യാപ്റ്റന്‍ സഞ്ജുവാണ് ബാറ്റ് വീശിയത്.

നാലാ നമ്പറില്‍ കശിച്ചത് വെസ്റ്റ് ഇന്‍ഡീസിന്റെ ഇടംകൈയന്‍ ബാറ്ററായ ഷിംറോണ്‍ ഹെറ്റ്‌മെയറായിരുന്നു അതിനു ശേഷം അഞ്ചാമനായി മറുനാടന്‍ മലയാളിയു മറ്റൊരു ഇടംകൈയനുമായ ദേവ്ദത്ത് പടിക്കലും കളിച്ചു.

അതിനു ശേഷം ആറാം നമ്പറില്‍ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗുമായിരുന്നു. തുടര്‍ന്നു ബൗളര്‍മാരുടെ ഊഴമായിരുന്നു. ഇന്ത്യന്‍ വെറ്ററന്‍ സ്പിന്‍ ബൗളറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനുമായിരുന്നു. ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടാണ് റോയല്‍സിന്റെ പേസാക്രമണത്തിനു ചുക്കാന്‍ പിടിച്ചത്.

അദ്ദേഹത്തിനു കൂട്ടായി ടീമിലെ മറ്റു പേസര്‍മര്‍ാര്‍ ഇന്ത്യയുടെ പ്രസിദ്ധ് കൃഷ്ണയും വെസ്റ്റ് ഇന്‍ഡീസ് താരം ഒബഡ് മക്കോയിയുമായിരുന്നു. ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലായിരുന്നു റോയല്‍സ് ലൈനപ്പിലെ അവസാനത്തെയാള്‍.

ഇപ്പോള്‍ എവിടെ?

2022ലെ ഐപിഎല്ലിലുണ്ടായിരുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ ടീം മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം തീര്‍ത്തും അപ്രത്യക്ഷമായിരിക്കുകയാണെന്നു പറയേണ്ടി വരും. അന്നു സംഘത്തിലുണ്ടായിരുന്ന വെറും മൂന്നു പേര്‍ മാത്രമേ ഇപ്പോള്‍ റോയല്‍സ് നിരയിലുള്ളൂ. യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരാണിത്.

ROYALS TEAM

ജോസ് ബട്‌ലര്‍ 2023ലെ സീസണിനു പിന്നാലെ റിലീസ് ചെയ്യപ്പെട്ട ശേഷം ഗുജറാത്ത് ടൈറ്റന്‍സിലേക്കു ചേക്കേറി. നായകന്‍ സഞ്ജു സാംസണാവട്ടെ ദിവസങ്ങള്‍ക്കു മുമ്പാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു ചേക്കേറിയത്. 2023ലെ സീസണിനു ശേഷം റിലീസ് ചെയ്യപ്പെട്ട ദേവ്ദത്ത് പടിക്കല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പമാണ്.

ആര്‍ അശ്വിന്‍ കഴിഞ്ഞ സീസണിനു ശേഷം ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ചു കഴിഞ്ഞു. 2023ല്‍ റിലീസ് ചെയ്യപ്പെട്ട ട്രെന്റ് ബോള്‍ട്ട് മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായപ്പോള്‍ പ്രസിദ്ധ് കൃഷ്ണ ഗുജറാത്ത് ടൈറ്റന്‍സിലുമെത്തി. യുസ്വേന്ദ്ര ചഹല്‍ ഇപ്പോള്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമാണ്. ഒബെഡ് മക്കോയ് ഇപ്പോള്‍ ഐപിഎല്ലില്‍ ഒരു ടീമിന്റെയും ഭാഗവുമല്ല.

Story first published: Friday, November 21, 2025, 17:02 [IST]
Other articles published on Nov 21, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+