Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഇവര്‍ 2 ടീമിന്റെയും ഭാഗമായി, സിഎസ്‌കെ- ആര്‍ആര്‍ സംയുക്ത 11, സഞ്ജു നയിക്കും!!

ഐപിഎല്ലില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള രണ്ടു ഫ്രാഞ്ചൈസികളാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും. പ്രഥമ സീസണ്‍ മുതല്‍ ലീഗിന്റെ ഭാഗമായിട്ടുള്ള ഇരുവര്‍ക്കും സസ്‌പെന്‍ഷന്‍ കാരണം രണ്ടു സീസണുകള്‍ നഷ്ടമായിട്ടുണ്ടെന്ന സാമ്യത കൂടിയുണ്ട്.

പക്ഷെ കിരീടനേട്ടത്തിന്റെ കാര്യത്തില്‍ സിഎസ്‌കെ ബഹുദൂരം മുന്നിലാണ്. അഞ്ചു ട്രോഫികളുമായി മുംബൈ ഇന്ത്യന്‍സിനോടൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് അവര്‍. എന്നാല്‍ റോയല്‍സിനു പ്രഥമ സീസണിലെ ഏക കിരീടവിജയം മാത്രമേ എടുത്തു കാണിക്കാനുള്ളൂ.

AJINKYA RAHANE

ഐപില്‍ ചരിത്രമെടുത്താല്‍ സിഎസ്‌കെയുടെയും റോയല്‍സിന്റെയും ഭാഗമാവാന്‍ സാധിച്ചിട്ടുള്ള ചില താരങ്ങളുണ്ടെന്നു കാണാം. അവരെ ഉള്‍പ്പെടുത്തി ഒരു സംയുക്ത 11 തിരഞ്ഞെടുത്താല്‍ ആര്‍ക്കെല്ലാം ഇടമുണ്ടാവമെന്നു നോക്കാം.

ടോപ്പ് ഫൈവില്‍ ഇവര്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്- രാജസ്ഥാന്‍ റോയല്‍സ് സംയുക്ത പ്ലെയിങ് ഇലവന്റെ ഓപ്പണിങ് ജോടികള്‍ ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനും ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ക്യാപ്റ്റനായ ഇന്ത്യന്‍ വെറ്ററന്‍ അജിങ്ക്യ രഹാനെയുമായിരിക്കും. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച മാച്ച് വ്ിന്നര്‍മാരില്‍ ഒരാളാണ് വാട്‌സന്‍.

2008ലെ പ്രഥമ സീസണില്‍ റോയല്‍സിനെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം 15 വരെ ടീമില്‍ തുടര്‍ന്നു. പിന്നീട് 2018 മുതല്‍ 2020 വരെ സിഎസ്‌കെയ്ക്കായും വാട്‌സന്‍ കളിക്കാനിറങ്ങി. രണ്ടു ടീമുകള്‍ക്കൊപ്പവും കിരീടവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

2011 മുതല്‍ 15 വരെയും 18, 19 സീസണുളിലുമാണ് റോയല്‍സിനായി രഹാനെ കളിച്ചത്. 2023, 24 സീസണുകളില്‍ അദ്ദേഹം സിഎസ്‌കെയുടെയും ഭാഗമായി. 23ല്‍ ടീമിനൊപ്പം കിരീട വിജയത്തില്‍ പങ്കാളിയാവാനുള്ള ഭാഗ്യവും രഹാനെയ്ക്കു ലഭിച്ചു.

സംയുക്ത ഇലവനില്‍ മൂന്നു മുതല്‍ അഞ്ചു വരെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍, മുന്‍ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പ, മറ്റൊരു വമ്പനടിക്കാരനായ ബാറ്ററും ഓള്‍ റൗണ്ടറുമായ ശിവം ദുബെ എന്നിവരാണുള്ളത്. 2013ല്‍ റോയല്‍സിലൂടെ അരങ്ങേറുകയും അഞ്ചു വര്‍ഷം അവരെ നയിക്കുകയും ചെയ്താണ് സഞ്ജു ഇത്തവണ സിഎസ്‌കെയ്‌ക്കൊപ്പം ചേര്‍ന്നത്.

SANJU SAMSON

2022ല്‍ ടീമിനെ ഫൈനലിലെത്തിക്കാന്‍ സാധിച്ചതും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മികവ് അടിവരയിടുന്നു. റോയല്‍സിനൊപ്പം കിരീടഭാഗ്യമുണ്ടായില്ലെങ്കിലും സിഎസ്‌കെയില്‍ അതിനു അവസരം ലഭിക്കുമെന ശുഭപ്രതീക്ഷയില്‍ തന്നെയാണ് സഞ്ജു. ആര്‍ആറിന്റെ ഓള്‍ടൈം റണ്‍വേട്ടക്കാരനെന്ന റെക്കോര്‍ഡുമായാണ് അദ്ദേഹം ഫ്രാഞ്ചൈസിയില്‍ നിന്നും പടിയിറങ്ങിയത്.

ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞ ഉത്തപ്പയാവട്ടെ 2020ല്‍ ഒരു സീസണില്‍ മാത്രമേ റോയല്‍സിനൊപ്പമുണ്ടായിട്ടുള്ളൂ. 2021, 22 സീസണുകളില്‍ അദ്ദേഹം സിഎസ്‌കെയുടെ ഭാഗമായി. 21ല്‍ ടീമിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ഉത്തപ്പയ്ക്കു സാധിക്കുകയും ചെയ്തു.

ദുബെയും ഒരു സീസണ്‍ മാത്രമേ റോയല്‍സിലുണ്ടായിട്ടുള്ളൂ. 2022ല്‍ സിഎസ്‌കെയിലേക്കു മാറിയതോടെയാണ് അദ്ദേഹത്തിന്റെ തലവര മാറിയത്. 23ല്‍ കിരീടമുയര്‍ത്തിയ ദുബെ നിലവില്‍ സിഎസ്‌കെയുടെ അവിഭാജ്യ ഘടകവുമാണ്.

ഇലവനിലെ ശേഷിച്ചവര്‍ ആരെല്ലാം?

സിഎസ്‌കെ- റോയല്‍സ് സംയുക്ത ഇലവനിലെ മറ്റുള്ളവര്‍ ഇംഗ്ലീഷ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്, ഇന്ത്യന്‍ വെറ്റന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, മുന്‍ ഇതിഹാസ സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍, ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ, ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍, സൗത്താഫ്രിക്കയുടെ മുന്‍ പേസര്‍ ക്രിസ് മോറിസ് എന്നിവരാണ്.

2018-21 വരെയാണ് സ്‌റ്റോക്‌സ് റോയല്‍സിനൊപ്പമുണ്ടായിരുന്നത്. 2023ല്‍ സിഎസ്‌കയെുടെയും ഭാഗമായിരുന്നു. 2008ല്‍ റോയല്‍സിലൂടെ കരിയറരാരംഭിച്ച ജഡേജ 2009ല്‍ ടീം വിട്ടു. 2012 മുതല്‍ 15വരെയും 18 മുതല്‍ 25 വരെയും സിഎസ്‌കെയുടെ മാച്ച് വിന്നറായിരുന്നു അദ്ദേഹം. ഇത്തവണ ജഡ്ഡു വീണ്ടും റോയല്‍സിന്റെ ഭാഗമായിരിക്കുകയാണ്.

2008 മുതല്‍ 15 വരെയും 2025ലും സിഎസ്‌കെയ്ക്കായു കളിച്ച താരമാണ് അശ്വിന്‍. 2022 മുതല്‍ 24 വരെ റോയല്‍സിനായും കളിക്കാനിറങ്ങി. 2015ല്‍ റോയല്‍സിലും 25ല്‍ സിഎസ്‌കെയിലും കളിച്ച താരമാണ് ഹൂഡ. മുസ്തഫിസുര്‍ 2021ല്‍ റോയല്‍സിലും 24ല്‍ സിഎസ്‌കെയിലും പന്തെറിഞ്ഞു. മോറിസാവട്ടെ 2013ല്‍ സിഎസ്‌കെയുടെയും 2012, 21 വര്‍ഷങ്ങളില്‍ റോയല്‍സിന്റെയും ഭാഗമായിരുന്നു.

Story first published: Monday, March 30, 2026, 17:49 [IST]
Other articles published on Mar 30, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+