Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: വിഘ്‌നേഷിനെ ചതിച്ച് മുംബൈ!! വെടിക്കെട്ട് താരം തുടരും; മലയാളികള്‍ക്കു സംഭവിച്ചതെന്ത്?

ഐപിഎല്ലിന്റെ മിനി താരലേലം അടുത്ത മാസം 16നു നടക്കാനിരിക്കവെ പത്തു ഫ്രാഞ്ചൈസികളും അവര്‍ നിലനിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പോലെ ചില ഫ്രാഞ്ചൈസികള്‍ കഴിഞ്ഞ സീസണിലെ സ്‌ക്വാഡില്‍ വലിയ രീതിയിലുള്ള അഴിച്ചുപണികള്‍ നടത്തിയപ്പോള്‍ മറ്റു ചിലരാവട്ടെ കുറച്ചു പേരെ മാത്രമേ കൈവിട്ടിട്ടുള്ളൂ.

അധികം അവസരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും ചില മലയാളി താരങ്ങളെ വിവിധ ഫ്രാഞ്ചൈസികള്‍ക്കൊപ്പം കഴിഞ്ഞ സീസണില്‍ കണ്ടിരുന്നു. ഇവരില്‍ ആരെയൊക്കെയാണ് ടീമുകള്‍ നിലനിര്‍ത്തിയതെന്നും ആരെല്ലാമാണ് ഒഴിവാക്കപ്പെട്ടതെന്നും നമുക്കു പരിശോധിക്കാം.

VIGNESH PUTHUR

മലയാളികളില്‍ നേട്ടമാര്‍ക്ക്?

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ മറുനാടന്‍ മലയാളികളടക്കം ആറു താരങ്ങളാണ് വിവിധ ഫ്രാഞ്ചൈസികള്‍ക്കൊപ്പമുണ്ടായിരുന്നത്. ഇതില്‍ നാലു പേര്‍ അടുത്ത തവണത്തേക്കും ടീമില്‍ നിലനിര്‍ത്തപ്പെട്ടപ്പോള്‍ ശേഷിച്ച രണ്ടു പേരെ ഫ്രാഞ്ചൈസികള്‍ കൈവിടുകയും ചെയ്തിരിക്കുകയാണ്. ഇതോടെ ഇനി ഡിസംബറിരെ മിനി താരലേലത്തില്‍ പുതിയൊരു ഫ്രാഞ്ചൈസിയുടെ വിളിയെത്തുമെന്ന പ്രതീക്ഷയിലാവും ഇവര്‍.

മലയാളി താരങ്ങളില്‍ കേരളത്തിന്റെ ഐക്കണെന്നു വിശേഷിപ്പിക്കപ്പെടുന്ന സഞ്ജു സാംസണ്‍ അടുത്ത സീസണില്‍ പുതിയ കുപ്പായത്തിലാവും കളിക്കളത്തിലെത്തുക. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജു ട്രേഡ് വിന്‍ഡോയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു കൂടുമാറിയിരിക്കുകയാണ്. രവീന്ദ്ര ജഡേജ, സാം കറെന്‍ എന്നിവരെ വിട്ടുകൊടുത്താണ് ഇതിഹാസ താരം എംഎസ് ധോണിയുടെ പിന്‍ഗാമിയായി സഞ്ജുവിനെ സിഎസ്‌കെ കൊണ്ടുവരുന്നത്.

സഞ്ജു കഴിഞ്ഞാല്‍ അടുത്ത സീസണിലേക്കു നിലനിര്‍ത്തപ്പെട്ടിരിക്കുന്ന അടുത്തയാള്‍ മറ്റൊരു വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ വിഷ്ണു വിനോദാണ്. പഞ്ചാബ് കിങ്‌സിനായി ഒരു മല്‍സരം പോലും കഴിഞ്ഞ തവണ കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും അദ്ദേഹത്തെ പഞ്ചാബ് നിലനിര്‍ത്തിയിട്ടുണ്ട്. വിഷ്ണുവിന്റെ മിടുക്കില്‍ ഫ്രാഞ്ചൈസിക്കുള്ള വിശ്വാസം തന്നെയാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്.

കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും ഓസ്‌ടേലിയന്‍ വിക്കറ്റ് കീപ്പറായ ജോഷ് ഇംഗ്ലിസിനെ ഒഴിവാക്കിയ പഞ്ചാബ് പ്രഭ്‌സിമ്രന്‍ സിങിനൊപ്പം വിഷ്ണുവിനെയും കൈവിട്ടില്ല. പ്രഭ്‌സിമ്രനു പരിക്കേല്‍ക്കുകയാണെങ്കില്‍ അടുത്ത സീസണില്‍ വിഷ്ണുവിനു ഫസ്റ്റ് ചോയ്‌സ് കീപ്പറായും നറുക്കുവീണേക്കും.

സഞ്ജുവും വിഷ്ണുവും സന്തോഷിക്കുമ്പോള്‍ മറുഭാഗത്തു നിരാശരായി ഇരിക്കുന്ന രണ്ടു മലയാളികളുണ്ട്. പരിചയസമ്പന്നനായ സ്റ്റാര്‍ ബാറ്റര്‍ സച്ചിന്‍ ബേബിയും ഇടംകൈയന്‍ യുവ സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂരുമാണിത്. രണ്ടു പേരെയും അവരുടെ ഫ്രാഞ്ചൈസികള്‍ ഒഴിവാക്കിയിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ വിഘ്‌നേഷ് തഴയപ്പെട്ടത് തീര്‍ച്ചയായും മലയാളികളെയാകെ നിരാശപ്പെടുത്തും.

കാരണം മുംബൈ ഇന്ത്യന്‍സിനായി കഴിഞ്ഞ തവണ ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടും അദ്ദേഹത്തെ അവര്‍ ടീമില്‍ നിലനിര്‍ത്തിയില്ല. അഞ്ചു മല്‍സരങ്ങളിലാണ് വിഘ്‌നേഷിനു പന്തെറിയാന്‍ അവസരം ലഭിച്ചത്. ഇതില്‍ 9.08 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകളും വീഴ്ത്തി.

VISHNU VINOD

അരങ്ങേറ്റ മല്‍സസരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ മൂന്നു വിക്കറ്റുകളുമായി വരവറിയിച്ച താരമാണ് വിഘ്‌നേഷ്. പക്ഷെ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ അദ്ദേഹത്തെ വേണ്ട രീതിയില്‍ ഉപയോഗിച്ചതുമില്ല,. ഒടുവില്‍ പരിക്കു കാരണം സീസണ്‍ പൂര്‍ത്തിയാവും മുമ്പ് വിഘ്‌നേഷിനു പിന്‍മാറേണ്ടിയും വന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനോടൊപ്പമായിരുന്നു സച്ചിന്‍ ബേബി. പക്ഷെ ഒരു മല്‍സരത്തില്‍ പോലും അദ്ദേഹത്തെ പരീക്ഷിച്ചു നോക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായതുമില്ല. ഇപ്പോള്‍ ടീമില്‍നിന്നും സച്ചിന്‍ പുറത്താവുകയും ചെയ്തിരിക്കുകയാണ്.

അതേസമയം, മറുനാടന്‍ മലയാളികളായി കഴിഞ്ഞ ഐപിഎല്ലിലുണ്ടായിരുന്നര്‍ ദേവ്ദത്ത് പടിക്കലും കരുണ്‍ നായരുമാണ്. രണ്ടു പേരും ടീമില്‍ സ്ഥാനവും നിലനിര്‍ത്തി. നിലവിലെ ചാംപ്യന്‍മാരായ റോല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പമാണ് ദേവ്ദത്തുള്ളത്. കരുണാവട്ടെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരവുമാണ്.

Story first published: Saturday, November 15, 2025, 21:42 [IST]
Other articles published on Nov 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+