Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഇവര്‍ക്ക് മുഖ്യം ടീമല്ല!!! സ്വന്തം കാര്യം 'സിന്ദാബാദ്', ഇതാ സെല്‍ഫിഷ് ഓപ്പണര്‍മാര്‍

19ാം ഐപിഎല്‍ സീസണ്‍ ആവേകരമായി പുരോഗമിക്കുകയാണ്. നിലവിലെ ചാംപ്യന്മാരായ റോല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, പ്രഥമ സീസണിലെ വിജയികളായ രാജസ്ഥാന്‍ റോയല്‍സ്, ഇനിയും കിരീട ഭാഗ്യമുണ്ടായിട്ടില്ലാത്ത പഞ്ചാബ് കിങ്‌സ് എന്നിവരൊഴികെ ബാക്കിയുള്ള ടീമുകളെല്ലാം തോല്‍വിയറിഞ്ഞു കഴിഞ്ഞു.

ടി20 ഫോര്‍മാറ്റില്‍ വ്യക്തിഗത നേട്ടങ്ങള്‍ക്കു പകരം ടീമിനു വേണ്ടി കളിക്കുന്ന ബാറ്റര്‍മാരെയാണ് എല്ലാവരും കാണാന്‍ ആഗ്രഹിക്കുന്നത്. ഇതിനു ഉദാഹരണമായി പലരെയും നമുക്കു ചൂണ്ടിക്കാണിക്കാനും സാധിക്കും.

VIRAT KOHLI

പക്ഷെ സ്വന്തം ടീമിനേക്കാള്‍ വ്യക്തിഗത നേട്ടങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന ചിലരുണ്ട്. ഫിഫ്റ്റികള്‍ക്കും സെഞ്ച്വറികള്‍ക്കുമെല്ലാം വേണ്ടി ഇവര്‍ ടീമിനു പണികൊടുക്കുകയും ചെയ്യും. ഈ തരത്തില്‍ സെല്‍ഫിഷായി കളിക്കാരുള്ള വിവിധ ടീമുകളിലെ ഓപ്പണിങ് ബാറ്റര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

ലിസ്റ്റില്‍ ഇവര്‍

ഐപിഎല്ലിലെ ഏറ്റവും സെല്‍ഫിഷായ ഓപ്പണിങ് ബാറ്റര്‍മാരുടെ ലിസ്റ്റെടുത്താല്‍ തലപ്പത്ത് സക്ഷാല്‍ കിങ് വിരാട് കോലി തന്നെയായിരിക്കും. ങറോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ റണ്‍മെഷീന്‍ കൂടിയായ അദ്ദേഹം സെല്‍ഫിഷ് ഇന്നിങ്‌സുകള്‍ക്കു കുപ്രസിദ്ധി നേടിയിട്ടുള്ളയാളാണ്.

ഇതിന്റെ പേരില്‍ മുന്‍ സീസണുകളില്‍ ഒരുപാട് വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം കോലി ഏറ്റുവാങ്ങുകയും ചെയ്തിട്ടിട്ടുണ്ട്. ഫിഫ്റ്റിയോടും സെഞ്ച്വറിയോടും അടുക്കവെ അദ്ദേഹം തന്റെ ഇന്നിങ്‌സിനു വേഗത കുറയ്ക്കുന്നത് പലപ്പോഴും കണ്ടിട്ടുളളതാണ്.

സെഞ്ച്വറിക്കു അരികിലെത്തുമ്പോഴാണ് കോലി ഏറ്റവും സെല്‍ഫിഷാവാറുള്ളത്. 80-90 കളിലെത്തിയാല്‍ എങ്ങനൈയെങ്കിലും തട്ടിയും മുട്ടിയുമെല്ലാം സെഞ്ച്വറി തികയ്ക്കാന്‍ അദ്ദേഹം എല്ലാ ശ്രമങ്ങളും നടത്തുക തന്നെ ചെയ്യും. കോലിയുടെ പ്രധാന വീക്ക്‌നെസായി ഹേറ്റേഴ്‌സ് ചൂണ്ടിക്കാട്ടുന്നതും ഈ ബാറ്റിങ് സമീപനം തന്നെയാണ്.

കോലി കഴിഞ്ഞാല്‍ സെല്‍ഫിഷ് ഓപ്പണമാരുടെ ലിസ്റ്റിലെ അടുത്തയാള്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മന്‍ ഗില്ലാണ്, തന്റെ ആരാധനാപാത്രം കൂടിയായ കോലിയെ തന്നെയാണ് ഇക്കാര്യത്തില്‍ അദ്ദേഹം ഫോളോ ചെയ്യുന്നത്.

ആങ്കര്‍ റോളില്‍ പതിയെ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയ ശേഷം അതു വലിയ സ്‌കോറാക്കി മാറ്റാനാണ് ഗില്‍ പലപ്പോഴും ശ്രമിക്കാറുള്ളത്. പക്ഷെ അദ്ദേഹത്തിന്റെ ഈ ബാറ്റിങ്‌ശൈലി ആധുനിക ടി20 ക്രിക്കറ്റിനു യോജിച്ചതല്ലെന്നു തന്നെ പറയേണ്ടി വരും. ഗില്ലിന്റെ ഈ ഡിഫന്‍സീവ് കാരണം ബാറ്റിങ് പങ്കാളികള്‍ക്കാണ് പണി കിട്ടാറുള്ളത്.

ഗില്‍ സ്ലോ ബാറ്റിങ് കാഴ്ചവയ്ക്കുന്നതു കാരണം ഇവര്‍ കൂടുതല്‍ റിസ്‌കുകളെടുക്കാന്‍ നിര്‍ബന്ധിതരാവുകയും ഇതു പുറത്താവലിലേക്കു നയിക്കുകയും ചെയ്യാറുമുണ്ട്. അവസാനമായി ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ജിടിയുടെ മല്‍രത്തിലും ഇതു കാണാനായിരുന്നു.

SHUBMAN GILL

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രഹുലും സെല്‍ഫിഷ് ഓപ്പണര്‍മാരുടെ നിരയിലുണ്ട്. ഏറെക്കുറെ ഗില്ലിന്റെ അതേ ശൈലി തന്നെയാണ് രാഹുലും പിന്തുടരുന്നതെന്നു കാണാം. അപൂര്‍വ്വമായി മാത്രമേ ഈ ശൈലി വിട്ട് പൂര്‍ണമായും അഗ്രസീവ് സമീപനത്തിലേക്കു അദ്ദേഹം മാറാറുമുള്ളൂ.

ചെന്നൈ സൂപ്പര്‍കിങ്‌സ് ക്യാപ്റ്റന്‍ കൂടിയായ റുതുരാദ് ഗെയ്ക്വാദാണ് സെല്‍ഫിഷ് ഇന്നിങ്‌സ് കളിക്കാന്‍ ഇഷ്ടപ്പെടുന്ന മറ്റൊരു താരം. അടുത്തകായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റനും ഇന്ത്യയുടെ വെറ്ററന്‍ ബാറ്ററുമായ അജിങ്ക്യ രഹാനെയെയും ഇക്കൂട്ടത്തില്‍ നമുക്ക് ഉള്‍പ്പെടുത്താം.

ഔട്ട് ഡേറ്റഡായ ബാറ്റിങ് ശൈലിയാണ് അദ്ദേഹം ഇപ്പോഴും ടി20യില്‍ പിന്തുടരുന്നത്. ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണറും കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പിന്റെ അവകാശിയുമായ സായ് സുദര്‍ശനും ഇക്കൂട്ടത്തിലുണ്ട്.

Story first published: Thursday, April 9, 2026, 20:14 [IST]
Other articles published on Apr 9, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+