Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കവര്‍ഡ്രൈവില്‍ കോലി, പക്ഷെ ആ ഷോട്ടില്‍ സഞ്ജു!! ഓരോന്നിലും വീരുവിന്റെ ബെസ്റ്റ് ഇവര്‍

പഞ്ചാബ് കിങ്‌സിന്റെ പടയോട്ടത്തിനും മുംബൈ ഇന്ത്യന്‍സിന്റെ വന്‍ വീഴ്ചയ്ക്കുമെല്ലാം സാക്ഷിയായി ഐപിഎല്ലിന്റെ 19ാം സീസണിലെ പോരാട്ടങ്ങള്‍ പുരോഗമിക്കുകയാണ്. സീസണില്‍ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ലാത്ത ഏക ടീമായി പഞ്ചാബ് മുന്നേറുമ്പോള്‍ ഒരു ജയം പോലുമില്ലാത്ത ഏക ടീമെന്ന നാണക്കേടിന്റെ പപടുകുഴിയിലുമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്.

അതിനിടെ ഈ സീസണിലെ ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിക്കുന്ന താരങ്ങളില്‍ നിന്നും ഓരോ വ്യത്യസ്ത ഷോട്ടുകളു കളിക്കുന്നതില്‍ ഏറ്റവും ബെസ്റ്റ് ആരൊക്കെയാണെന്നു തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ആരൊക്കെയാണ് വീരുവിന്റെ ഫേവറിറ്റ് ലിസ്റ്റിലുള്ളതെന്നു നോക്കാം.

VIRAT KOHLI

വീരുവിന്റെ ലിസ്റ്റില്‍ ഇവര്‍

ഐപിഎല്ലില്‍ ഇത്തവണ കളിക്കുന്ന ബാറ്റര്‍മാരില്‍ ഏറ്റവും മനോഹരമായ കവര്‍ഡ്രൈവ് (Cover Drive) ആരുടേതെന്നായിരുന്നു വീരേന്ദര്‍ സെവാഗിനോടുള്ള ആദ്യത്തെ ചോദ്യം. ഇതിനു എല്ലാവരും പ്രതീക്ഷിക്കുന്ന മറുപടി തന്നെയാണ് അദ്ദേഹം നല്‍കിയത്.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ റണ്‍മെഷീനും ഇന്ത്യയുടെ വെറ്ററന്‍ ഇതിഹാസ ബാറ്ററുമായ വിരാട് കോലിയാണ് കവര്‍ഡ്രൈവിലെ കിങെന്നായിരുന്നു വീരുവിന്റെ മറുപടി.

പുള്‍ ഷോട്ടിന്റെ (Pull Shot) കാര്യത്തില്‍ ആരെ തിരഞ്ഞെടുക്കുമെന്നായിരുന്നു അടുത്ത ചോദ്യം. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ നായകന്‍ കൂടിയായ ഇതിഹാസ ഓപ്പണര്‍ രോഹിത് ശര്‍മ പുള്‍ ഷോട്ടുകളുടെ കാര്യത്തില്‍ അഗ്രഗണ്യനാണെങ്കിലും സെവാഗ് തഴയുകയായിരുന്നു. പകരം രാജസ്ഥാന്‍ റോയല്‍സിന്റെ വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശിയെയാണ് തിരഞ്ഞെടുത്തത്.

മൂന്നാമത്തേത് ഫ്‌ളിക്ക് ഷോട്ടായിരുന്നു (Flick Shot). ഇവിടെയും വീരുവിന്റെ നറുക്ക് ഒരു യുവതാരത്തിനായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കുന്ന 18 കാരനായ ആയുഷ് മാത്രെയാണ് ഏറ്റവും മനോഹമായി ഫ്‌ളിക്ക് ഷോട്ടുകള്‍ കളിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.

ഏറ്റവും ബെസ്റ്റ് സ്‌കൂപ്പ് ഷോട്ടിലേക്കു (Scoop Shopt) വന്നാല്‍ അതില്‍ കേമന്‍ മുംബൈ ഇന്ത്യന്‍സിന്റെ 360 ബാറ്ററായ സൂര്യകുമാര്‍ യാദവാണെന്നും സെവാഗ് അഭിപ്രായപ്പെട്ടു.

കളിക്കളത്തില്‍ ഒരു മല്‍സരത്തെ കുറിച്ച് ഏറ്റവു നല്ല അവബോധമുള്ള (Game Awareness) താരം ആരെന്നായിരുന്നു തുടര്‍ന്നുള്ള ചോദ്യം. ഇവിടെ അദ്ദേഹം തിരഞ്ഞെടുത്തത് പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായ സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരെയാണ്. ഏറ്റവും നന്നായി സ്വീപ്പ് ഷോട്ട് (Sweep Shot) കളിക്കുന്നത് ആരാണെന്നുള്ള ചോദ്യത്തിനു സൂര്യകുമാര്‍ യാദവെന്നായിരുന്നു ഉത്തരം.

വീരുവിന്റെ ഈ എലൈറ്റ് ലിസ്റ്റില്‍ മലയാളി സൂപ്പര്‍ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണറുമായ സഞ്ജു സാംസണും ഉള്‍പ്പെട്ടുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ഏറ്റവും മികച്ച സ്‌ട്രെയ്റ്റ് ഡ്രൈവ് (Straight Drive) ആരുടേതാണെന്ന ചോദ്യത്തിനാണ് അദ്ദേഹം സഞ്ജുവിന്റെ പേര് പറഞ്ഞത്.

SANJU SAMSON

ഗ്രൗണ്ടിലെ മെന്റാലിറ്റിയുടെ (Mentality) കാര്യത്തില്‍ വിരാട് കോലിയാണ് കേമനെന്നാണ് വീരുവിന്റെ നിരീക്ഷണം. അടുത്ത് റാംപ് ഷോട്ടായിരുന്നു (Ramp Shot). ഈ ചോദ്യത്തിനു പക്ഷെ ഈ ഐപിഎല്ലില്‍ കളിക്കുന്ന ആരെയും അദ്ദേഹം തിരഞ്ഞെടുത്തില്ല.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുലിന്റെ മുന്‍ മാച്ച് വിന്നറും സൗത്താഫ്രിക്കന്‍ ഇതിഹാസവുമായിരുന്ന എബി ഡിവില്ലിയേഴ്‌സിനെയാണ് റാംപ് ഷോട്ടില്‍ മിടുക്കനായി വീരു ചൂണ്ടിക്കാട്ടിയത്.

തുടര്‍ന്നുള്ള ചോദ്യം റിവേഴ്‌സ് സ്വീപ്പിനെ (Reverse Sweep) കുറിച്ചായിരുന്നു. പഞ്ചാബ് കിങ്‌സനായി സ്‌ഫോടനാത്മക ബാറ്റിങ് കാഴ്ചവയ്ക്കുന്ന ഓപ്പണിങ് ബാറ്ററും വിക്കറ്റ് കീപ്പറുമായ പ്രഭ്‌സിമ്രന്‍ സിങിനെയാണ് സെവാഗ് തിരഞ്ഞെടുത്തത്.

കട്ട് ഷോട്ടിനെ (Cut Shot) കുറിച്ചുള്ള അടുത്ത ഷോട്ടിലും അദ്ദേഹം പോയത് മറ്റൊരു പഞ്ചാബ് താരത്തിലേക്കാണ്. പ്രഭ്‌സിമന്റെ ഓപ്പണിങ് പങ്കാളിയും വമ്പനടിക്കാരനുമായ പ്രിയാന്‍ഷ് ആര്യയെയാണ് കട്ട് ഷോട്ടിലെ ബെസ്റ്റായി സെവാഗ് ചൂണ്ടിക്കാട്ടിയത്.

ഏറ്റവും അവസാനത്തേത് ഇന്‍സൈഡ് ഔട്ട് (Inside Out ) ഷോട്ടായിരുന്നു. സഞ്ജുവിനെ കൂടാതെ മറ്റൊരു മലയാളിക്കു കൂടി ഇതില്‍ നറുക്കുവീണു. ആര്‍സിബിയുടെ മറുനാടന്‍ മലയാളി തരം ദേവ്ദത്ത് പടിക്കലിന്റെ പേരാണ് വീരു പറഞ്ഞത്.

Story first published: Friday, April 17, 2026, 18:37 [IST]
Other articles published on Apr 17, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+