Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: 15 ബോളില്‍ വൈഭവ്, 26 ബോളില്‍ സഞ്ജു, കോലിക്ക് 37 ബോള്‍!! ഇതാണോ കിങ്? രൂക്ഷവിമര്‍ശനം

മുംബൈ: മുംബൈ ഇന്ത്യന്‍സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചഴ്‌സ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി സ്ലോ ഫിഫ്റ്റി കുറിച്ച വിരാട് കോലിക്കു രൂക്ഷവിമര്‍ശനം. ബാറ്റിങ് പറുദീസയായ വാംഖഡെയില്‍ ആര്‍സിബിയുടെ മറ്റു മുന്‍നിര ബാറ്റര്‍മാരെല്ലാം അഴിഞ്ഞാടിപ്പോഴായിരുന്നു കോലിയുടെ സ്ലോ ബാറ്റിങ്.

37 ബോളുകളാണ് ഫിഫ്റ്റിക്കായി അദ്ദേഹത്തിനു വേണ്ടിവന്നത്. അഞ്ചു ഫോറുകളും ഒരു സിക്‌സുമടക്കമാണിത്. 131.58 എന്ന മോശം സ്‌ട്രൈക്ക് റേറ്റിലാണ് കോലി ബാറ്റ് വീശിയത്. ഫിഫ്റ്റി തികച്ച് തൊട്ടുത്ത ബോളില്‍ തന്നെ അദ്ദേഹം പുറത്താവുകയും ചെയ്തു.

VIRAT KOHLI

അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളിയായ ഫില്‍ സാള്‍ട്ടിന്റെ സ്‌ട്രൈക്ക് റേറ്റ് 216ഉം മൂന്നും നാലും സ്ഥാനങ്ങളില്‍ കളിച്ച ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍, ടിം ഡേവിഡ് എന്നിവരുടേത് 265, 212 എന്നിങ്ങനെയുമായിരുന്നു. അതിനിടെയായിരുന്നു കോലിയുടെ സ്ലോ ബാറ്റിങ്. സോഷ്യല്‍ മീഡിയയില്‍ വന്‍ പരിഹാസമാണ് കോലിക്കെതിരേ ഉയരുന്നത്.

തട്ടിയും മുട്ടിയും കോലി

വാംഖഡെയില്‍ ടോസ് നഷ്ടമായി ബാറ്റിങിനു അയക്കപ്പെട്ട ശേഷം ഫില്‍ സാള്‍ട്ടിനൊപ്പം ഓപ്പണിങില്‍ ഇറങ്ങിയ വിരാട് കോലി രണ്ടാമത്തെ ബോളില്‍ തന്നെ സിക്‌സറടിച്ച് പോസിറ്റീവായാണ് തുടങ്ങിയത്. ട്രെന്റ് ബോള്‍ട്ടിനെതിരേയായിരുന്നു കിടിലന്‍ സിക്‌സ്. പക്ഷെ അതിനു ശേഷം അദ്ദേഹം ബാക്ക്ഫൂട്ടിലേക്കു പോവുന്നതാണ് കണ്ടത്. ഒരു സിക്‌സ് പോലും ഇന്നിങ്‌സില്‍ കോലി പിന്നീട് നേടിയതുമില്ല.

മൂന്നാമത്തെും നാലാമത്തെയും ഓവറുകളില്‍ ഓരോ ഫോറുകളടിച്ച ശേഷം അടുത്ത 12 ബോളില്‍ ഒരു ഫോര്‍ പോലുമില്ലാതെ അദ്ദേഹം വലഞ്ഞു. പിന്നീട് ഒമ്പതാം ഓവറിലായിരുന്നു കോലിയുടെ അടുത്ത ഫോര്‍ വരുന്നത്. ഇതേ ഓവറില്‍ ഒരു ഫോര്‍ കൂടി നേടിയ ശേഷം വീണ്ടുമൊരു ബൗണ്ടറി ക്ഷാമം. തുടരെ ഒമ്പത് ബോളില്‍ ഫോറുകളൊന്നും വന്നില്ല.

തുടര്‍ന്ന് ഒരു ഫോര്‍ കൂടി നേടിയ അദ്ദേഹം തട്ടിയും മുട്ടിയുമെല്ലാം ഒരുവിധം 15ാം ഓവറില്‍ ഫിഫ്റ്റിയും തികച്ചു. ഫിഫ്റ്റി തികച്ചയുടന്‍ അടുത്ത ബോളില്‍ ആഞ്ഞുവീശിയ കോലിയെ ബൗണ്ടറി ലൈനിന് അരികെ സൂര്യകുമാര്‍യ യാദവ് പിടികൂടുകയും ചെയ്തു.

VIRAT KOHLI

വന്‍ വിമര്‍ശനം

'വിരാട് കോലി ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. 38 പന്തില്‍ 50 റണ്‍സ്. കോലി ഇല്ലായിരുന്നെങ്കില്‍ ആര്‍സിബി 300 റണ്‍സ് നേടുമായിരുന്നു. കോലിിയാണ് യഥാര്‍ത്ഥ സീറോ'.

'15 വയസ്സുള്ള വൈഭവ് സൂര്യവംശി വെറും 15 ബോളില്‍ ഫിഫ്റ്റിയടിച്ചു. സഞ്ജു സാംസണ്‍ 26 ബോളിലാണ് ഫിഫ്റ്റി കണ്ടെത്തിയത്. എന്നാല്‍ ഇപ്പോള്‍ 37കാരനായ വിരാട് കോലി 37 ബോളിലും ഫിഫ്റ്റി നേടിയിരിക്കുന്നു'.

'വിരാട് കോലി അര്‍ധസെഞ്ച്വറി തികയ്ക്കാന്‍ 38 പന്തുകള്‍ പാഴാക്കി. ഫില്‍ സാള്‍ട്ടിന്റെയും രജത് പാട്ടീദാറിന്റെയും മികച്ച പ്രകടനവും ടിം ഡേവിഡിന്റെയും റൊമാരിയോ ഷെപ്പേര്‍ഡിന്റെയും പിന്തുണയും ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ആര്‍സിബിക്ക് 300 റണ്‍സ് എളുപ്പത്തില്‍ നേടാമായിരുന്നു'.

'ഈ ബാറ്റിംഗ് പറുദീസയില്‍ വിരാട് കോഹ്ലി വളരെ പതുക്കെയാണ് കളിക്കുന്നത്, ആര്‍സിബിക്ക് 250 കടക്കണമെങ്കില്‍ അദ്ദേഹം സ്വയം വേദനിപ്പിച്ച് ടിം ഡേവിഡിനെ അയക്കേണ്ടിയിരുന്നു'- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

Story first published: Sunday, April 12, 2026, 22:46 [IST]
Other articles published on Apr 12, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+