Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: കോലിയെ 'ചൊറിയാന്‍' നോക്കി സായ് നാണംകെട്ടു!! തിരിഞ്ഞോടി, സംഭവമിങ്ങനെ, വീഡിയോ

അഹമ്മദാബാദ്: ഐപിഎല്‍ കലാശപ്പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഹീറോയും ഇതിഹാസവുമായ വിരാട് കോലിയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച് നാണം കെട്ടിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ സായ് സുദര്‍ശന്‍. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ആര്‍സിബി അഞ്ചു വിക്കറ്റ് ജയം കൊയ്്ത കലാശപ്പോരിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍.

കോലി എത്രത്തോളം അഗ്രസീവായ താരമാണെന്നും ബാറ്റിങിനും ഫീല്‍ഡിങിനുമിടെയുമല്ലൊം അദ്ദേഹം എതിര്‍ ടീമിലെ താരങ്ങളെ പ്രകോപിപ്പിക്കുന്നതും സ്ലെഡ്ജ് ചെയ്യുന്നതുമെല്ലം വര്‍ഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നതാണ്.

കോലിയെ അങ്ങോട്ട് അധികമാരും സ്ലെഡ്്ജ് ചെയ്യാറില്ല. കാരണം അതിന്റെ പ്രത്യാഘാതവും അവര്‍ക്കറിയാം. ഇതു വകവയ്ക്കാതെയായിരുന്നു സായ് വലിയ അബദ്ധം കാണിച്ചത്.

KOHLI SAI

Photocredit/jiohotstar

കോലിയെ ചൂടാക്കിയ സായ്

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ റണ്‍ചേസിനിടെ ഏഴാം ഓവറിലായിരുന്നു സംഭവം. ഈ ഓവറിന്റെ തുടക്കം മുതല്‍ വിരാട് കോലിയോട് സായ് സുദര്‍ശന്‍ പലതും വിളിച്ച് പറയുന്നുണ്ടായിരുന്നു. കോലിയും തിരികെ പലതും പറയുന്നതും ദൃശ്യങ്ങളില്‍ കാണാം.

എന്നാല്‍ അതു അത്ര സൗഹാര്‍ദപൂവ്വമുള്ള വാക്‌പോരായിരുന്നില്ല. കോലി സ്‌ട്രൈക്കില്‍ വന്നപ്പോഴെല്ലാം സായ് എന്തൊക്കെയൊ പറഞ്ഞു കൊണ്ടേിയിരുന്നു. അദ്ദേഹത്തെ പ്രകോപിപ്പിച്ച് അതു വഴി പുറത്താക്കാനായിരുന്നു അദ്ദേഹത്തിന്റെ പ്ലാനെന്നുറപ്പാണ്. സായിയുടെ ഈ മൈന്‍ഡ് ഗെയിംസി മനസിലാക്കിയതിനാല്‍ തന്നെ കോലി ഇതൊന്നും അത്ര സാരമാക്കിയില്ല. പക്ഷെ സായിക്കു വിടാന്‍ ഭാവമില്ലായിരുന്നു.

കോലിയുമായി വാക്‌പോരിലേര്‍പ്പെട്ട സായ് സുദര്‍ശന്‍. വീഡിയോ കാണാം

ഒടുവില്‍ സഹികെട്ട് കോലിയും തിരിച്ചടിച്ചു. എന്തോ പറഞ്ഞ് അദ്ദേഹം തിരികെ നടക്കവെ പിറകില്‍ നിന്നും സായ് എന്തോ പറഞ്ഞു. ഇതുകേട്ട കോലി ഉടന്‍ തിരിഞ്ഞ ശേഷം ദേഷ്യത്തോടെ സായിക്കു നേരെ നടന്നടുത്തു.

KOHLI SAI

ദേഷ്യത്തോടെ അദ്ദേഹം പലതും പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. കോലിയില്‍ നിന്നും ഇങ്ങനയൊരു പ്രതികരണം സായിയും പ്രതീക്ഷിച്ച് കാണില്ല. അതുകൊണ്ടു തന്നെ അദ്ദേഹം ദേഷ്യത്തോടെ അടുത്തേക്കു കുതിച്ചെത്തിയപ്പോള്‍ സായിയും പിറകിലേക്കു മാറി ഭയത്തോടെ ഒഴിഞ്ഞു പോവുന്നതും ദൃശ്യങ്ങളില്‍ കാണാം.

പക്ഷെ സായിയുടെ ഈ പൊടിക്കൈകളൊന്നും കോലിക്കെതിരേ വിജയിച്ചില്ലെന്നതാണ് യാഥാര്‍ഥ്യം. ഐപിഎല്‍ കരിയറിലെ തന്നെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി കൂടിയാണ് ഈ മാച്ചില്‍ അദ്ദേഹം കുറിച്ചത്. വെറും 25 ബോളിലായിരുന്നു കോലിയുടെ നേട്ടം. 2018ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ 26 ബോളില്‍ ഫിഫ്റ്റിയെന്ന റെക്കോര്‍ഡാണ് അദ്ദേഹം തിരുത്തിക്കുറിച്ചത്.

Story first published: Monday, June 1, 2026, 0:19 [IST]
Other articles published on Jun 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+