Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഒന്നും രണ്ടുമല്ല, 11 പേര്‍!! ലേലത്തില്‍ മലയാളി മയം; കോളടിക്കുക ആര്‍ക്കെല്ലാം?

ഐപിഎല്‍ മിനി താരലേലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന കളിക്കാരുടെ അന്തിമ പട്ടിക ബിസിസിഐ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം 16നു ഉച്ചയ്ക്കു അബുദാബിയിലാണ് ലേലം. 350 കളിക്കാരാണ് ലേലത്തിന്റെ പൂളില്‍ ഇപ്പോഴുള്ളത്. നേരത്തേ രജിസ്റ്റര്‍ ചെയ്ത 1355 താരങ്ങളില്‍ 1005 പേരെയും ഒഴിവാക്കിയാണ് ഇപ്പോള്‍ അന്തിമ ലിസ്റ്റ് തയ്യാറാക്കിയത്.

മലയാളി താരങ്ങളും വലിയ പ്രതീക്ഷയോടെയാണ് ഈ ലേലത്തിനായി കാത്തിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി തകര്‍പ്പന്‍ പ്രകടനങ്ങള്‍ നനടത്തിയിച്ചുള്ള പലരും ലേലത്തില്‍ തങ്ങള്‍ക്കു നറുക്കുവീഴുമെന്ന ശുഭപ്രതീക്ഷയിലുമാണ്. ലേലത്തില്‍ ഇടം പിടിച്ച മലയാളി താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

VIGNESH PUTHUR

വിഘ്‌നേഷ് പുത്തൂര്‍

കഴിഞ്ഞ ഐപിഎല്ലിലെ കണ്ടെത്തലുകളിലൊന്നായിരുന്നു റിസ്റ്റ് സ്പിന്നറായ വിഘ്‌നേഷ് പുത്തൂര്‍. അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനൊപ്പം അരങ്ങേറിയ അദ്ദേഹം കന്നി സീസണില്‍ തന്നെ സാന്നിധ്യമറിയിക്കുകയും ചെയ്തു.

അരങ്ങേറ്റ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ മൂന്നു വിക്കറ്റുകളുമായി സ്വപ്‌നതുല്യമായിരുന്നു വിഘ്‌നേഷിന്റെ തുടക്കം. പക്ഷെ പരിക്കു കാരണം സീസണ്‍ പൂര്‍ത്തിയാവും മുമ്പ് അദ്ദേഹത്തിനു ടീം വിടേണ്ടിയും വന്നു. സീസണിനു ശേഷം മുംബൈ റിലീസ് ചെയ്ത വിഘ്‌നേഷിനു ലേലത്തില്‍ പുതിയ ടീം ലഭിക്കുമെന്ന കാര്യമുറപ്പിക്കാം.

രോഹന്‍ കുന്നുമ്മല്‍

കേരളത്തിന്റെ വെടിക്കെട്ട് ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ ഈ ഐപിഎല്‍ ലേലത്തിലെങ്കിലും സമയം തെളിയുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ കുറച്ചു ലേലങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. പക്ഷെ എല്ലാ തവണയും രോഹന്‍ അണ്‍സോള്‍ഡായി മാറുകയായിരുന്നു.

അടുത്തിടെ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിനായി സെഞ്ച്വറിയടക്കം നേടാന്‍ അദ്ദേഹത്തിനു സാധിച്ചു. ഇതു ലേലത്തില്‍ ഫ്രാഞ്ചൈസികളുടെ ശ്രദ്ധയാകര്‍ഷിക്കുമെന്ന ആത്മവിശ്വാസത്തിലാണ് രോഹന്‍.

ജിക്കു ബ്രൈറ്റ്

കേരളാ താരങ്ങളുടെ ലിസ്റ്റിലെ മൂന്നാമനാണ് 1997ല്‍ ജനിച്ച ഓഫ് സ്പിന്നറായ ജിക്കു ബ്രൈറ്റ്. മികച്ച ബൗൡങിലൂടെ മധ്യ ഓവറുകളില്‍ കളി നിയന്ത്രിക്കാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. ബൗളിങിലെ വേരിയേഷനുകളും നിര്‍ണായക വിക്കറ്റുകളെടുക്കാനുള്ള കഴിവും ജിക്കുവിനെ ഈ ഫോര്‍മാറ്റിലെ അപകടകാരിയായ ബൗളറാക്കി മാറ്റുകയും ചെയ്യുന്നു.

അഖില്‍ സ്‌കറിയ

കേരളാ ക്രിക്കറ്റ് ലീഗിന്റെ (KCL) കഴിഞ്ഞ രണ്ടു സീസണുകളിലെയും വിക്കറ്റ് വേട്ടക്കാരനായിരുന്നു ഫാസ്റ്റ് ബൗളര്‍ അഖില്‍ സ്‌കറിയ. മികച്ച മീഡിയം പേസര്‍ മാത്രമല്ല, ബാറ്റിങിലും മോശമല്ലാത്ത സംഭാവനകള്‍ നല്‍കാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്.

ഇതു തീര്‍ച്ചയായും ഈ ഫോര്‍മാറ്റില്‍ അഖിലിന്റെ മൂല്യവും വര്‍ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ കെസിഎല്ലില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ടൂര്‍ണമെന്റില്‍ 50 വിക്കറ്റുകള്‍ തികച്ച ഏക ബൗളറും കൂടിയാണ് അഖില്‍.

അബ്ദുള്‍ ബാസിത്

ഐപിഎല്ലില്‍ മികച്ച ഫിനിഷര്‍മാരെ തിരയുന്ന ടീമുകള്‍ക്കു മുതല്‍ക്കൂട്ടായി മാറുുന്ന താരമാണ് വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ അബ്ദുള്‍ ബാസിത്. കഴിഞ്ഞ സീസണില്‍ സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയയല്‍സ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. പക്ഷെ അരങ്ങേറാനുള്ള അവസരം ഈ ഓഫ്‌സ്പിന്നര്‍ക്കു ലഭിച്ചില്ല.

AHMED IMRAN

അഹമ്മദ് ഇമ്രാന്‍

കേരളാ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനെന്നു വിളിക്കപ്പെടുന്നയാളാണ് ഇടംകൈയന്‍ ബാറ്ററും മുന്‍നിര താരവുമായ അഹമ്മദ് ഇമ്രാന്‍. കഴിഞ്ഞ കേരളാ ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സിനായി സെഞ്ച്വറിയടക്കം നേടി വലിയ റണ്‍വേട്ട നടത്താന്‍ ഈ 19 കാരനു സാധിച്ചിരുന്നു.

സല്‍മാന്‍ നിസാര്‍

വെടികെട്ട് ബാറ്ററും സിക്‌സര്‍ വീരനുമായ സല്‍മാന്‍ നിസാറും ഈ ഐപിഎല്‍ ലേലത്തില്‍ കേരളത്തിന്റെ പ്രതീക്ഷയാണ്. കഴിഞ്ഞ സീസണിന്റെ പകുതിയോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു അദ്ദേഹത്തിനു ട്രയല്‍സിനായി ക്ഷണവും കിട്ടിയിരുന്നു. സമീപകാലത്തു ഫോമില്‍ ചെറിയ ഇടിവുണ്ടായെങ്കിലും ഈ ഫോര്‍മാറ്റില്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നയാളാണ് സല്‍മാന്‍.

ലേലത്തിലുള്ള കേരളാ താരങ്ങളുടെ ഫുള്‍ ലിസ്റ്റ്

അഹമ്മദ് ഇമ്രാന്‍, അഖില്‍ സ്‌കറിയ, സല്‍മാന്‍ നിസാര്‍, രോഹന്‍ കുന്നുമ്മല്‍, വിഘ്‌നേഷ് പുത്തൂര്‍, ജിക്കു ബ്രൈറ്റ്, അബ്ദുള്‍ ബാസിത്, ഈദന്‍ ആപ്പിള്‍ ടോം, കെഎം ആസിഫ്, മുഹമ്മദ് ഷറഫുദ്ദീന്‍, ശ്രീഹരി നായര്‍.

Story first published: Tuesday, December 9, 2025, 13:32 [IST]
Other articles published on Dec 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+