Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു പോയപ്പോള്‍ വിഘ്‌നേഷ്!! ആര്‍ആറിന് പുതിയ ഹീറോ? നെറ്റ്‌സില്‍ വണ്ടറടിച്ച് സങ്കക്കാര, വീഡിയോ

ഗുവാഹത്തി: മുംബൈ ഇന്ത്യന്‍സിന്റെ ജഴ്‌സിയില്‍ കഴിഞ്ഞ ഐപിഎല്ലില്‍ വരവറിയിച്ച മലയാളി യുവ സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂര്‍ ഇത്തവണ രാജസ്ഥാന്‍ റോയല്‍സിന്റെ കുപ്പായത്തിലും മിന്നിക്കാനൊരുങ്ങുകയാണ്.

കഴിഞ്ഞ മിനി താരലേലത്തില്‍ റോയല്‍സിന്റെ കൂടാരത്തിലെത്തിയ അദ്ദേഹത്തിന്റെ നെറ്റ്‌സിലെ പ്രകടനത്തില്‍ കോച്ച് കുമാര്‍ സങ്കക്കാരയും ഹാപ്പിയാണെന്നാണ് വ്യക്തമാവുന്നത്. റോയല്‍സ് പങ്കുവച്ചിട്ടുള്ള ഈ വീഡിയോയും ഇപ്പോള്‍ വൈറലായിട്ടുണ്ട്.

VIGNESH PUTHUR

Instagram/Vigneshputhur

പുതിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗിനു കീഴില്‍ ആദ്യ സീസണ്‍ കളിക്കാനാരുങ്ങുകയാണ് റോയല്‍സ് ടീം. കഴിഞ്ഞ സീസണില്‍ തീര്‍ത്തും നിരാശാജനകമായ പ്രകടനമാണ് അവര്‍ കാഴ്ചവച്ചത്. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്കു റോയല്‍സ് വീഴുകയും ചെയ്തിരുന്നു.

മിന്നിച്ച് വിഘ്‌നേഷ്

രാജസ്ഥാന്‍ റോയല്‍സ് സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ പങ്കു വച്ചിട്ടുള്ള ഏറ്റവും പുതിയ വീഡിയോയില്‍ തകര്‍പ്പന്‍ ഫോമിലാണ് വിഘ്‌നേഷ് പുത്തൂര്‍ കാണപ്പെട്ടത്. ചടുലമായ ഫീല്‍ഡിങിലൂടെുയും മികച്ച ബൗളിങിലൂടെയും താരം കോച്ച് കുമാര്‍ സങ്കക്കാരയുടെ പ്രീതി പിടിച്ചുപറ്റിയിരിക്കുകയാണ്. ഇതു റോയല്‍സിന്റെ പ്ലെയിങ് ഇലവനില്‍ വിഘ്‌നേഷിന് ഇടം നേടിക്കൊടുക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.

റോയല്‍സിന്റെ നെറ്റ്‌സെഷനില്‍ ഒരു മിന്നല്‍ ത്രോയിലൂടെ വിഘ്‌നേഷ് വിക്കറ്റുകളില്‍ ബോള്‍ കൊള്ളിച്ചപ്പോള്‍ കണ്ടു കൊണ്ടു നിന്ന റോയല്‍സിലെ സഹതാരങ്ങളായ ധ്രുവ് ജുറേലടക്കമുള്ളവര്‍ ആവേശത്തോടെ കൈയടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

വിഘ്‌നേഷ് പുത്തൂരിന്റെ നെറ്റ്‌സിലെ പ്രകടനം. വീഡിയോ

തുടര്‍ന്ന് നെറ്റ്‌സില്‍ അദ്ദേഹം മികച്ച രീതിയില്‍ ബൗള്‍ ചെയ്യുന്നതും വീഡിയോയിലുണ്ട്. വിഘ്‌നേഷിന്റെ പ്രകടനം വീക്ഷിച്ചു കൊണ്ട് സങ്കക്കാരയും അവിടെ നില്‍പ്പുണ്ടായിരുന്നു.

മലയാളി യുവതാരത്തിന്റെ പ്രകടനം അദ്ദേഹത്തെ ആകര്‍ഷിച്ചുവെന്നു വീഡിയോയില്‍ വ്യക്തവുമാണ്. വിഘ്‌നേഷിന്റെ ബൗളിങ് പ്രകടനം കണ്ടതിനു ശേഷം എനിക്കു പുത്തൂരിനെ ഇഷ്ടമായെന്ന് സങ്കക്കാര പറയുന്നതും വീഡിയോയിലുണ്ട്.

ഐപിഎല്‍ അരങ്ങേറ്റം

ഐപിഎല്ലിന്റെ 2025 സീസണിന്റെ മുന്നോടിയായുള്ള മെഗാ ലേലത്തിലാണ് വിഘ്‌നേഷ് പുത്തൂരിനെ 30 ലക്ഷം രൂപയ്ക്കു അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് വാങ്ങിയത്. ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറുന്നതിനു മുമ്പ് തന്നെ 25 കാരനായ താരത്തിനു ഇത്തരമൊരു വമ്പന്‍ ഓഫര്‍ ലഭിക്കുമെന്നു ആരും പ്രതീക്ഷിച്ചതുമില്ല.

2024ലെ കേരളാ ക്രിക്കറ്റ് ലീഗിലെ (KCL) മികച്ച പ്രകടനമാണ് വിഘ്‌നേഷിനു മുംബൈയുടെ വിളിയെത്താനുള്ള പ്രധാന കാരണം. ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ഗ്ലാമര്‍ പോരില്‍ അദ്ദേഹത്തിനു അരങ്ങേറാനുള്ള അവസരവും ലഭിച്ചു.

VIGNESH PUTHUR

32 റണ്‍സിനു മൂന്നു വിക്കറ്റുകളുമായി ആദ്യ കളിയില്‍ തന്നെ വിഘ്‌നേഷ് കൈയടി നേടി. മല്‍സരത്തില്‍ മുംബൈ തോറ്റെങ്കിലും മലയാളി താരത്തിന്റെ മാജിക്കല്‍ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്, വമ്പനടിക്കാരനായ ശിവം ദുബെ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകളാണ് വിഘ്‌നേഷ് പോക്കറ്റിലാക്കിയത്.

പക്ഷെ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ അദ്ദേഹം ബൗളിങില്‍ വേണ്ട രീതിയില്‍ ഉപയോഗിക്കപ്പെട്ടില്ല. നന്നായി പന്തെറിഞ്ഞിട്ടും ചില മല്‍സരങ്ങളില്‍ വിഘ്‌നേഷിന്റെ നാലോവര്‍ ക്വാട്ട തികയ്ക്കാന്‍ പോലും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തയ്യാറായില്ല.

വെറും അഞ്ചു മല്‍സരങ്ങളിലാണ് അദ്ദേഹത്തിന് കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ. 18.17 ശരാശരിയില്‍ ആറു വിക്കറ്റുകളും വീഴ്ത്തി. പരിക്കു കാരണംസീസണ്‍ പൂര്‍ത്തിയാക്കാവാതെ വിഘ്‌നേഷിനു ടീം വിടേണ്ടിയും വന്നു. സീസണിനു ശേഷം അദ്ദേഹത്തെ മുംബൈ റിലീസും ചെയ്തു. തുടര്‍ന്നാണ് ലേലത്തില്‍ റോയല്‍സ് വിഘ്‌നേഷിനെ വാങ്ങിയത്.

Story first published: Monday, March 23, 2026, 12:32 [IST]
Other articles published on Mar 23, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+