Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വൈഭവിന്റെ ഇന്ത്യന്‍ തുടക്കം ടി20യില്‍ അല്ല? ബിസിസിഐ പ്ലാന്‍ മറ്റൊന്ന്!! ഗംഭീറിനെ രക്ഷിക്കുമോ

ഇന്ത്യന്‍ ക്രിക്കറ്റിലെ വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശി ഐപിഎല്ലില്‍ ഇത്തവണയും പ്രതീക്ഷ തെറ്റിച്ചിട്ടില്ല. രാജസ്ഥാന്‍ റോയല്‍സിനായി ആദ്യ കളിയില്‍ തന്നെ 15 ബോളില്‍ ഫിഫ്റ്റി കുറിച്ച താരം രണ്ടാമങ്കത്തിലും അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ചാണ് ക്രീസ് വിട്ടത്. 18 ബോളില്‍ 31 റണ്‍സ് അടിച്ചെടുക്കാന്‍ വൈഭവിനായിരുന്നു.

ഇതോടെ ഈ വര്‍ഷം തന്നെ ഇന്ത്യന്‍ സീനിയര്‍ ടീമിനു വേണ്ടിയും വൈഭവ് അരങ്ങേറാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്. 15കാരനെ എത്രയും വേഗം സീനിയര്‍ ടീമിലേക്കു വിളിക്കണമെന്നു പല മുന്‍ താരങ്ങളും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഐപിഎല്ലിനു ശേഷമുള്ള ഏതെങ്കിലുമൊരു ടി20 പരമ്പരയില്‍ വൈഭവ് ഇന്ത്യന്‍ ടീമിലെത്താനുള്ള സാധ്യതയും കൂടുതലാണ്.

VAIBHAV SURYAVANSHI

എന്നാല്‍ വൈഭവിന്റെ കാര്യത്തില്‍ ബിസിസിഐയുടെ പ്ലാന്‍ മറ്റൊന്നാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. മാത്രമല്ല, ടി20യേക്കാള്‍ മുമ്പ് മറ്റൊരു ഫോര്‍മാറ്റിലൂടെ കൗമാര താരം ഇന്ത്യക്കു വേണ്ടി അരങ്ങേറ്റവും കുറിച്ചേക്കു. ഐഎല്ലിനു ശേഷം വൈഭവടക്കമുള്ള ചില യുവതാരങ്ങളുടെ കാര്യത്തില്‍ ബിസിഐയുടെ പ്ലാന്‍ എന്താണെന്നു നോക്കാം.

തുടക്കം ടെസ്റ്റില്‍

ടി20 സ്‌പെഷ്യലിസ്റ്റെന്നാണ് വൈഭവ് സൂര്യവംശി വിശേഷിപ്പിക്കപ്പെടുന്നതെിലും ടെസ്റ്റ് ക്രിക്കറ്റിലൂടെയാവും ഇന്ത്യന്‍ കുപ്പായത്തില്‍ കൗമാര താരം അരങ്ങേറിയേക്കുക. അതിനു വേണ്ടിയുള്ള പദ്ധതികളാണ് ബിസിസിഐ ഇപ്പോള്‍ ആസൂത്രണം ചെയ്യുന്നത്. ഗൗതം ഗംഭീറിന്റെ ശിക്ഷണത്തില്‍ ഇന്ത്യ ഇപ്പോള്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അതിശക്തരാണ്. ടെസ്റ്റില്‍ മാത്രമാണ് ടീം ഇനിയും ട്രാക്കിലാവാത്തത്.

അതുകൊണ്ടു തന്നെ റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയെ പഴയ പ്രതാപത്തിലേക്കു തിരികെ കൊണ്ടുവരുന്നതിനാണ് ബിസിസിഐയുടെ പ്രഥമ പരിഗണന. അതിന വേണ്ടിയാണ് വൈഭവിനെ പോലെയുള്ള യുവ മാച്ച് മാച്ച് വിന്നര്‍മാരെ എത്രയും പെട്ടെന്നു തയ്യാറാക്കി നിര്‍ത്താന്‍ ബിസിസിഐ കരുക്കള്‍ നീക്കുന്നത്.

രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഗംഭീര്‍ മുഖ്യ കോച്ചായി വരുന്നതിനു മുമ്പ് വരെ ടെസ്റ്റില്‍ ഇന്ത്യ ഗംഭീര ഫോമിലായിരുന്നു. നാട്ടിലും പുറത്തുമെല്ലാം പല അവിസ്മരണീയ വിജയങ്ങളും കൊയ്തിരുന്നു. പക്ഷെ ഇപ്പോള്‍ നാട്ടില്‍ പോലും ടെസ്റ്റില്‍ ടീമിനു അടിതെറ്റുകയാണ്. ന്യൂസിലാന്‍ഡിനോയും സൗത്താഫ്രിക്കയോടുമെല്ലാം ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യ അടിയറ വയ്ക്കുകയും ചെയ്തു.

2024ലായിരുന്നു കിവികള്‍ക്കെതിരായ ഇന്ത്യയുടെ ഷോക്കിങ് തോല്‍വി. കഴിഞ്ഞ വര്‍ഷം സൗത്താഫ്രിക്കയും ഇന്ത്യന്‍ മണ്ണില്‍ ചരിത്ര വിജയം കൊയ്തു. കൂടാതെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയയോടും ടീം കനത്ത തോല്‍വിയേറ്റു വാങ്ങി. ഇനിയും സമാനമായ ദുരന്തങ്ങള്‍ ടെസ്റ്റില്‍ ടീമിനു നേരിടാന്‍ ബിസിസിഐ ആഗ്രഹിക്കുന്നില്ല.

ഇതിന്റെ ഭാഗമായാണ് ടീമിനെ ഉടച്ചു വാര്‍ക്കാനുള്ള ശ്രമങ്ങള്‍ ബിസിസിഐ ആംഭിച്ചിരിക്കുന്നത് ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്ന് മികച്ച യുവതാരങ്ങളെ കണ്ടെത്തിയ ശേഷം വിദഗ്ധ പരിശീലനം നല്‍കി വളര്‍ത്തിയെടുക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. അടുത്ത 5-10 വര്‍ഷത്തേക്കു ടെസ്റ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ ശേഷിയുള്ള ഒരു ടീമിനെ വാര്‍ത്തെടുക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം.

VAIBHAV MHATRE

വൈഭവിനൊപ്പം മാത്രെയും

വൈഭവ് സൂര്യവംശി മാത്രമല്ല, ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ യുവതാരമായ ആയുഷ് മാത്രെയെയും ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പ്ലാനാക്കന്‍ ബിസിസഐ തീരുമാനിച്ചു കഴിഞ്ഞു. നിലവില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമുകളുടെ ക്യാപ്റ്റന്‍ കൂടിയാണ് 18 കാരനായ മാത്രെ.

ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് മേധാവിയായ വിവിഎസ് ലക്ഷ്മണിന്റെ മേല്‍നോട്ടത്തിലാണ് യുവതാരങ്ങളെ ടെസ്റ്റിലേക്കു ഒരുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നതെന്നു പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റെഡ് ബോളിലേക്കു യുവതാരങ്ങളെ തയ്യാറാക്കി നിര്‍ത്താന്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇന്‍ട്രാ ടൂര്‍ണമെന്റിലെ ചതുര്‍ദിന മല്‍സരങ്ങളില്‍ വൈഭവും മാത്രെയുമെല്ലാം കളിക്കുകയും ചെയ്യും.

25 വയസ്സില്‍ താഴെയുള്ള 64 കളിക്കാരെയാണ് ബിസിസിഐ കണ്ടുവച്ചിട്ടുള്ളത്. ചതുര്‍ദിന മല്‍സരങ്ങളിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരില്‍ നിന്നും മികച്ച താരങ്ങളെ തിരഞ്ഞടുത്ത് ടെസ്റ്റ് ടീമില്‍ പരീക്ഷിക്കുകയാണ് പ്ലാന്‍.

Story first published: Sunday, April 5, 2026, 13:58 [IST]
Other articles published on Apr 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+