Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: വൈഭവിന് 1.10 കോടി, റിഷഭിന് 27!! കൊടുത്ത കാശ് മുതലായവരും വെള്ളത്തിലാക്കിയവരും

19ാം ഐപിഎല്‍ സീസണ്‍ ആവേശകരമായ രണ്ടാംപകുതിയിലിയേക്കു കടന്നപ്പോള്‍ മിന്നുന്ന പ്രകടനത്തിലൂടെ ഞെട്ടിക്കുകയും അതുപോലെ വന്‍ ഫ്‌ളോപ്പാവുകയും ചെയ്ത താരങ്ങളെയും നമുക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയും.

ചെറിയ തുകയ്ക്കു വാങ്ങിയ ചിലര്‍ അവരുടെ മൂല്യത്തിനു മുകളില്‍ നില്‍ക്കുന്ന പ്രകടനം നടത്തിയിട്ടുണ്ടെങ്കില്‍ വന്‍ പ്രതിഫലം വാങ്ങിയ ചിലര്‍ ടീമുകള്‍ക്കു എട്ടിന്റെ പണി കൊടുക്കുകയും ചെയ്തു. ഈ തരത്തില്‍ ഹിറ്റാവുകയും ഫ്‌ളോപ്പാവുകയും ചെയ്ത ചില പ്രധാന താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

VAIBHAV SOORYAVANSHI

വൈഭവ് തലപ്പത്ത്

ഐപിഎല്‍ ലേലത്തില്‍ മുടക്കിയ പണത്തിനോടു പൂര്‍ണമായും നീതി പുലര്‍ത്തിയ, അതിനും മുകളില്‍ ഇപ്പോള്‍ അര്‍ഹിക്കുന്നയാള്‍ രാജസ്ഥാന്‍ റോയല്‍സ് വണ്ടര്‍കിഡ് വൈഭവ് സൂര്യവംശിയാണ്. 2025ലെ സീസണിനു മുന്നോടിയായുള്ള മെഗാ ലേലത്തിലാണ് 1.10 കോടി രൂപയ്ക്കു 15കാരനെ റോയല്‍സ് വാങ്ങിയത്.

ഇത്ര ചെറിയൊരു കുട്ടിക്കായി റോയല്‍സ് അന്നു ഒരു കോടിക്കു മുകളില്‍ ചെലവഴിച്ചപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ രണ്ടാം സീണില്‍ തന്നെ ഈ തുകയോടു പൂര്‍ണമായും നീതി പുലര്‍ത്തിയിരിക്കുകയാണ് വൈഭവ്. അസാധാരണ പ്രകടനമാണ് ഇടംകൈയന്‍ ബാറ്റര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

238 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റില്‍ 400 റണ്‍സ് വൈഭവ് ഇതിനകം അടിച്ചെടുത്തു കഴിഞ്ഞു. 36 ബോളില്‍ സെഞ്ച്വറിയും ഇതിലുള്‍പ്പെടും. സീസണ്‍ കഴിയുമ്പോഴേക്കും 600-650 റണ്‍സെങ്കിലും താരത്തിന്റെ അക്കൗണ്ടിലുണ്ടാവാനാണ് സാധ്യത

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ശ്രീലങ്കന്‍ പേസര്‍ ഇഷാന്‍ മലിങ്കയാണ് കൊടുത്ത ശമ്പളത്തിന് മുതലായിക്കഴിഞ്ഞ മറ്റൊരു താരം. 1.2 കോടി രൂപയാണ് അദ്ദേഹത്തിന്റെ ശമ്പളം. വെറും എട്ട് ഇക്കോണമി റേറ്റില്‍ 15 വിക്കറ്റുകള്‍ ഇഷാന്‍ വീഴ്ത്തിക്കഴിഞ്ഞു. ഓറഞ്ച് ആര്‍മിയുടെ ഈ സീസണിലെ അപ്രതീക്ഷിത കുതിപ്പില്‍ നിര്‍ണായക പങ്കാണ് അദ്ദേഹം വഹിക്കുന്നത്.

സൗത്താഫ്രിക്കന്‍ ഫിനിഷര്‍ ഡൊണോവന്‍ ഫെരേരയ്ക്കായി രാജസ്ഥാന്‍ റോയല്‍സ് മുടക്കിയ ഒരു കോടി രൂപയും ഇതിനകം മുതലായിക്കഴിഞ്ഞു. 158 സ്‌ട്രൈക്ക് റേറ്റില്‍ 182 റണ്‍സ് അടിച്ചെടുത്ത അദ്ദേഹംഒരു കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ചുമായിരുന്നു. പഞ്ചാബ് കിങ്‌സ് ഓപ്പണറും വെടിക്കെട്ട് താരവുമായ പ്രിയാന്‍ഷ് ആര്യയെയും ഈ ലിസറ്റില്‍ പെടുത്താം.

3.8 കോടി പ്രതിഫലമുള്ള അദ്ദേഹം ഇപ്പോള്‍ പഞ്ചാബ് ബാറ്റിങിലെ എക്‌സ് ഫാക്ടറാണ്. 250.44 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റില്‍ പ്രിയാന്‍ഷ് 283 റണ്‍സ് ഇതിനകം നേടിക്കിഞ്ഞു. ടീമിനു സ്‌ഫോടനാത്മക തുടക്കങ്ങള്‍ന നല്‍കുന്നതില്‍ അദ്ദേഹത്തിന്റെ പ്രകടനം എടുത്തു പറയേണ്ടതു തന്നെയാണ്.

വന്‍ പ്രതിഫലം, വന്‍ നഷ്ടം

വലിയ ശമ്പളം കൈപ്പറ്റിയിട്ടും അതിന്റെ മൂന്നിലൊന്ന് പോലും കളിക്കളത്തില്‍ നല്‍കാത്തവരെ എടുത്താല്‍ അവിടെ തലപ്പത്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷഭ് പന്തായിരിക്കും. 27 കോടി രൂപയെന്ന ഓള്‍ടൈം റെക്കോര്‍ഡ് പ്രതിഫലം വാങ്ങിയിട്ടും തുടരെ രണ്ടാം സീസണിലും അദ്ദേഹം വന്‍ ദുരന്തമാണ്. ബാറ്റിങിലും ക്യാപ്റ്റന്‍സിയിലും റിഷഭ് ഒരുപോലെ പരാജയമാണ്.

RISHABH PANT

126.84 സ്‌ട്രൈക്ക് റേറ്റില്‍ ഒരു ഫിഫ്റ്റിയടക്കം വെറും 189 റണ്‍സാണ് റിഷഭിന്റെ ഇത്തവണത്തെ സമ്പാദ്യം. പോയിന്റ് പട്ടികയിലാവട്ടെ എല്‍എസ്ജി അവസാനസ്ഥാനത്തുമാണ്. എല്‍എസ്ജിയുടെ കോടികള്‍ വെള്ളത്തിലാക്കിയ മറ്റൊരാള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കോളാസ് പൂരനാണ്.

16 കോടി രൂപയാണ് അദ്ദേഹത്തിന്റെ ശമ്പളം. പ്രകടനത്തിലേക്കു വന്നാല്‍ 81.18 എന്ന ദയനീയ സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് വെറും 82 റണ്‍സാണ്. കൊല്‍ക്കത്ത നൈറ്റ്‌േൈഡഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനും വന്‍ ഫ്‌ളോപ്പുകളുടെ നിരയിലുണ്ട്.

കഴിഞ്ഞ മിനി താരലേലത്തിലെ ഏറ്റവും വിലയേറിയ കളിക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം. 25.2 കോടിക്കാണ് ഗ്രീനിനെ കെകെആര്‍ സ്വന്തമാക്കിയത്. എന്നാല്‍ 128 ബോളുകള്‍ കളിച്ച ഗ്രീനിനു നേടാനായത് വെറും 196 റണ്‍സ് മാത്രം. ബൗളിങിലാവട്ടെ രണ്ടു വിക്കറ്റുകള്‍ മാത്രമാണ് അദ്ദേഹം വീഴ്്ത്തിയത്.

Story first published: Saturday, May 2, 2026, 18:33 [IST]
Other articles published on May 2, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+