ഐപിഎലിന്റെ 19ാം സീസണ്‍ പുരോഗമിക്കവെ മികച്ച ഓപ്പണിങ് ജോടികളുള്ള ടീമുകളെല്ലാം ശ്രദ്ധേയമായ പ്രകടനം നടത്തുന്നതായി കാണാം. കാരണം ടി320യില്‍ ഏതൊരു ടീമിന്റെയും ഏറ്റവും വലിയ കരുത്തെന്നത് ഓപ്പണര്‍മാരാണെന്നു കാണാം. അവര്‍ ക്ലിക്കാവുകയും സ്‌ഫോടനാത്മക തുടക്കങ്ങള്‍ നല്‍കുകയും ചെയ്താല്‍ ടീമിന്റെ പകുതി ജോലി കഴിഞ്ഞുവെന്നതാണ് യാഥാര്‍ഥ്യം.
ഇത്തവണത്തെ ഐപിഎല്ലില്‍ 10 ടീമുകളുടെയും ഓപ്പണര്‍മാരെയെടുത്താല്‍ അവരില്‍ ഏറ്റവുമധികം ഇംപാകുണ്ടാക്കിയതും വളരെ കുറച്ചു മാത്രം ഇംപാക്ടുണ്ടാക്കിയവരും ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ടൂര്‍ണമെന്റിലെ ഇതുവരെ പൂര്‍ത്തിയായി കഴിഞ്ഞ മല്‍സരങ്ങള്‍ വിലയിരുത്തിയ ശേഷം കളിയിലുണ്ടാക്കിയ ഇംപാക്ടിന്റെ അടിസ്ഥാനത്തില്‍ ഓപ്പണര്‍മാരെ വേര്‍തിരിച്ചാല്‍ ആദ്യ പത്തു സ്ഥാനങ്ങളില്‍ ഇവരായിരിക്കും. രാജസ്ഥാന്‍ റോയല്‍സിന്റെ വണ്ടര്‍ കിഡും കൗമാരയ താരവുമായ വൈഭവ് സൂര്യവംശിയാണ് ഇത്തവണ ഏറ്റവുധികം ഇംപാക്ടുണ്ടാക്കിയ ഓപ്പണര്‍.
90 ശതമാനം വരെ ടീമില്‍ ഇംപാക്ടുണ്ടാക്കാന്‍ ഈ 15 കാരനു സാധിച്ചുവെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. പവര്‍പ്ലേ മുഴുവന്‍ വൈഭവ് ബാറ്റ് ചെയ്താല്‍ റോയല്‍സിന് 200പ്ലസ് ടോട്ടല്‍ ഉറപ്പിക്കാം. കാരണം അത്രയും സ്‌ഫോടനാത്മകമായാണ് താരം ബാറ്റ് വീശുന്നത്.
അഞ്ചു മല്‍സരങ്ങളില്‍ നിന്നും 263.15 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റോടെ രണ്ടു ഫിഫ്റ്റികളടക്കം 200 റണ്‍സ് വൈഭവ് നേടിക്കളഴിഞ്ഞു. രണ്ടു തവണയും വെറും 15 ബോളിലണ് താരം ഫിഫ്റ്റി കുറിച്ചത്. വൈഭവ് കഴിഞ്ഞാല്‍ ഇംപാക്ടിന്റെ കാര്യത്തില്‍ രണ്ടാമതുള്ള ഓപ്പംണര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു റണ്‍മഷെീന്‍ വിരാട് കോലിയാണ്.
ഈ റോളില്‍ 85 ശതമാനം ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചുകഴിഞ്ഞു. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമതുമുണ്ട്. അഞ്ചിന്നിങ്‌സുകളില്‍ നിന്നും 158 സ്‌ട്രൈക്ക് റേറ്റോടെ 228 റണ്‍ലാണ് കോലിയുടെ സമ്പാദ്യം. അദ്ദേഹതിനു ശേഷം മലയാളി സൂപ്പര്‍ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പുതിയ ഓപ്പണറുമായ സഞ്ജു സാംസണാണ്. സിഎസ്എസ്‌കെയ്ക്കായി ഓപ്പണിങില്‍ അദ്ദേഹത്തിന്റെ ഇംപാക്ട് 83 ശതമാനമാണ്.
ക്യാപ്റ്റനും ഓപ്പണിങ് പങ്കാളിയുമായി റുതുരാജ് ഗെയ്ക്വാദ് തുടരെ ഫ്‌ളോപ്പാകവെ ടീമിനെ രക്ഷിക്കുന്നത് സഞ്ജുവാണ്. അഞ്ചന്നിങ്‌സില്‍ നിന്നും 172 സ്‌ട്രൈക്ക് റേറ്റില്‍ ഒരു സെഞ്ച്വറിയടക്കം 185 റണ്‍സ് അദദേഹം നേടിക്കഴിഞ്ഞു. സീസണില്‍ സിഎസ്‌കെയുടെ ടോപ്‌സ്‌കോററും സഞ്ജുവാണ്.

സഞ്ജുവിനു ശേഷം നാല്, അഞ്ച് സ്ഥാനങ്ങളിലുള്ള ഓപ്പണര്‍മാര്‍ ആര്‍സിബിയുടെ ഫില്‍ സാള്‍ട്ടും രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജയ്‌സ്വാളുമാണ്. 80 ശതമാനം വീതം രണ്ടു പേരും ഓപ്പണിങില്‍ ഇംപാക്ട് സൃഷ്്ടിക്കുകയും ചെയ്തു. ജയ്‌സാള്‍ 157 സ്‌ട്രൈക്ക് റേറ്റില്‍ 184ഉം സാള്‍ട്ട് 169 സ്‌ട്രൈക്ക് റേറ്റില്‍ 139ഉം റണ്‍സ് നേടിയിട്ടുണ്ട്.
ആറ് മുതല്‍ പത്ത് വരെ സ്ഥാനങ്ങളിലുള്ള ഓപ്പണര്‍മാര്‍ പഞ്ചാബ് കിങ്‌സിന്റെ പ്രഭ്‌സിമ്രന്‍ സിങ് (62 % ഇംപാക്ട്), പഞ്ചാബിന്റെ തന്നെ പ്രിയാന്‍ഷ് ആര്യ (57%), ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (55%), സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഭിഷേക് ശര്‍മ (55%), മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മ (40%) എന്നിവരുമാണ്.
ഏറ്റവും കുറച്ച് ഇംപാക്ടുണ്ടാക്കിയ അവസാനത്തെ പത്ത് ഓപ്പണര്‍മാരെ എടുത്താല്‍ ഡല്‍ഹി ക്യാപ്പിറ്റന്‍സിന്റെ പതും നിസങ്ക (30%), ലഖ്‌നൈ സൂപ്പര്‍ ജയന്റ്‌സിന്റെ എയ്ഡന്‍ മാര്‍ക്രം (25%), സണ്‍ററൈസേഴ്‌സ് ഹൈദരാബാദിന്റെ ട്രാവിസ് ഹെഡ് (25%), ഗുജറാത്ത് ടൈറ്റന്‍സിന്‍ സായ് സുദര്‍ശന്‍ (22%), ഡിസിയുടെ കെഎല്‍ രാഹുല്‍ (20%), എല്‍എസ്ജിയുടെ മിച്ചെല്‍ മാര്‍ഷ് (20%), മുംബൈ ഇന്ത്യന്‍സിന്റെ റയാന്‍ റിക്കെല്‍റ്റണ്‍ (15), ചെനൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് (5%), കെകെര്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (5%), ഫിന്‍ അലെന്‍ (3%) എന്നിവരുമുണ്ടാവും.