Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഇഷാനുണ്ട്, സഞ്ജുവില്ല!! നയിക്കാന്‍ പാട്ടിദാറല്ലാതെ ആര്? ഇതാ സീസണിലെ ബെസ്റ്റ് ഇന്ത്യന്‍ 11

19ാം ഐപിഎല്‍ സീസണ്‍ പൂര്‍ത്തിയായിരിക്കുകയാണ്. പ്രവചിക്കപ്പെട്ടതു പോലെ സീസണിലുടനീളം മികച്ച കളി കെട്ടഴിച്ച റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു തുടര്‍ച്ചയായ രണ്ടാം കിരീടവും സ്വന്തമാക്കിയിരിക്കുകയാണ്. ശുഭ്മന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ തട്ടകമായ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ വീഴ്ത്തിയായിരുന്നു ആര്‍സിബിയുടെ കിരീടധാരണം.

ടൂര്‍ണമെന്റില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിയ പല ഇന്ത്യന്‍ താരങ്ങളെയും നമുക്കു കാണാം. ഇവരെ ഉള്‍പ്പെടുത്തി സീസണിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ഇലവന്‍ തിരഞ്ഞെടുത്താല്‍ ആര്‍ക്കെല്ലാം ഇടം ലഭിക്കുമെന്നു നമുക്കു പരിശോധിക്കാം.

VIRAT KOHLI

ടോപ്പ് ത്രീയില്‍ ഇവര്‍

ഇന്ത്യന്‍ ഐപിഎല്‍ ഇലവന്റെ ഓപ്പണിങ് ജോടികള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു റണ്‍മെഷീന്‍ വിരാട് കോലിയും രാജസ്ഥാന്‍ റോയല്‍സിന്റെ വണ്ടര്‍കിഡായ വൈഭവ് സൂര്യവംശിയുമായിരിക്കും. ഇവര്‍ക്കു പിന്നാലെ മൂന്നാം നമ്പറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷനുണ്ടാവും. ഇവലവന്റെ വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെയാണ്.

IND vs AFG: ആദ്യം സഞ്ജു, മറ്റൊരു മലയാളിക്ക് കൂടി ഗില്ലിന്റെ പണി വരുന്നു!! പ്ലെയിങ് 11 ഇങ്ങനെ

IND vs AFG: ആദ്യം സഞ്ജു, മറ്റൊരു മലയാളിക്ക് കൂടി ഗില്ലിന്റെ പണി വരുന്നു!! പ്ലെയിങ് 11 ഇങ്ങനെ

കഴിഞ്ഞ ഐപിഎല്ലിലൂടെ അരങ്ങേറിയ വൈഭവ് ഇത്തവണ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പുമായാണ് സീസണ്‍ അവസാനിപ്പിച്ചത്. 16 ഇന്നിങ്‌സുകളില്‍ നിന്നും 237.30 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റോടെ 15 കാരന്‍ വാരിക്കൂട്ടിയത് 776 റണ്‍സാണ്.

കോലിയെ സംബന്ധിച്ച് വീണ്ടുമൊരു അവിസ്മരണീയ സീസണായി ഇതു മാറി. 675 റണ്‍സാണ് അദ്ദേഹം ഇത്തവണ സ്‌കോര്‍ ചെയ്തത്. ഇതില്‍ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഫൈനലില്‍ പുറത്താവാതെ നേടിയ 75 റണ്‍സായിരുന്നു ഏറ്റവും ബെസ്റ്റ് ഇന്നിങ്‌സെന്നു പറയാം. കരിയറിലെ ഏറ്റവും വേഗമേറിയ ഐപിഎല്‍ ഫിഫ്റ്റി അദ്ദേഹം കുറിച്ചതും ഉഫൈനലില്‍ തന്നെ.

സീസണിലെ ഏറ്റവും മികച്ച ഇന്ത്യന്‍ കീപ്പര്‍ ഇഷാനായിരുന്നുവെന്ു നിസംശയം പറയാം. 15 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം അടിച്ചെടുത്തത് 602 റണ്‍സാണ്. സെഞ്ച്വറി മിസ്സായെങ്കിലും ആറു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇഷാന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

Asian Games 2026: വൈഭവ്- അഭി ഓപ്പണിങ്, നയിക്കാന്‍ സഞ്ജു തന്നെ!! ഈ ടീമെങ്കില്‍ സ്വര്‍ണമുറപ്പ്

Asian Games 2026: വൈഭവ്- അഭി ഓപ്പണിങ്, നയിക്കാന്‍ സഞ്ജു തന്നെ!! ഈ ടീമെങ്കില്‍ സ്വര്‍ണമുറപ്പ്

മധ്യനിരയും ഓള്‍റൗണ്ടര്‍മാരും

ഇന്ത്യന്‍ ഇലവന്റെ മധ്യനിരയില്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു നായകന്‍ രജത് പാട്ടിദാറുമാണ് തുടര്‍ന്നു ഓള്‍റൗണ്ടര്‍മാരായി ആര്‍സിബിയുടെ തന്നെ ക്രുനാല്‍ പാണ്ഡ്യ, രാജസ്ഥാന്‍ റോയല്‍സിന്റെ രവീന്ദ്ര ജജഡേജ എന്നിവരുമുണ്ടാവും.

ഗംഭീരമായി തുടങ്ങിയ ശേഷം പഞ്ചാബ് പ്ലേഓഫ് പോലും കാണാതെ പുറത്തായെങ്കിലും ബാറ്ററെന്ന നിലയില്‍ ശ്രേയസിനു ഇതു നല്ല സീസണയിരുന്നു. 498 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

RAJAT PATIDAR

ഈ ഇന്ത്യന്‍ ഇലവനെ നയിക്കാന്‍ ഏറ്റവും അര്‍ഹതയുള്ളത്പാട്ടിദാറിന് തന്നെ. മുന്നില്‍ നിന്നു പട നയിച്ച ക്യാപ്റ്റനാണ് അദ്ദേഹം. 14 ഇന്നിങ്‌സുകളില്‍ നിന്നും 501 റണ്‍സാണ് പാട്ടിദാര്‍ നേടിയത്.

ആര്‍സിബിക്കായി ക്രുനാല്‍ തുടരെ രണ്ടാം സീസണിലും തിളങ്ങുക തന്നെ ചെയ്തു. 226 റണ്‍സെടുക്കുന്നതിനൊപ്പം 14 വിക്കറ്റുകളും വീഴ്ത്താന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. ജഡേജയും റോയല്‍സിനായി മോശമാക്കിയില്ല. പഴയ തടകത്തിലേക്കു മടങ്ങിയെത്തിയ അദ്ദേഹം 10 വിക്കറ്റുകള്‍ നേടുന്നതിനൊപ്പം 266 റണ്‍സും സ്‌കോര്‍ ചെയ്തു.

ബൗളിങ് ലൈനപ്പ്

നാലു ഫാസ്റ്റ് ബൗളര്‍മാരാണ് ഇന്ത്യന്‍ ഇലവനിലുളളത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു വെറ്ററന്‍ ഭുവനേശ്വര്‍ കുമാര്‍, റാസിഖ് സലാം ദാര്‍, ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഹമ്മദ് സിറാജ്, ലഖ്‌നൗ സൂപ്പര്‍ ജയന്റസിന്റെ പ്രിന്‍സ് യാദവ് എന്നിവരാണിത്.

IPL 2026: റിഷഭ് നയിക്കും, നാല് എംഐ താരങ്ങള്‍!! ഇതാ സീസണിലെ ഫ്ളോപ്പ് 11

IPL 2026: റിഷഭ് നയിക്കും, നാല് എംഐ താരങ്ങള്‍!! ഇതാ സീസണിലെ ഫ്ളോപ്പ് 11

സീസണില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറായിരുന്നു ഭുവി. 28 വിക്കറ്റുകളാണ് അദ്ദേഹം പോക്കറ്റിലാക്കിയത്. റാസിഖിന്റെ കരിയര്‍ ബെസ്റ്റ് സീസണായി ഇതു മാറി. ആര്‍സിബിക്കായി 19 വിക്കറ്റുകള്‍ അദ്ദേഹം പിഴുതു. സിറാജിനും 19 വിക്കറ്റുകള്‍ തന്നെയാണ് ലഭിച്ചത്. പ്രിന്‍സാവട്ടെ 16 വിക്കറ്റുകളും ഇത്തണ സ്വന്തമാക്കി.

ഐപിഎല്ലിലെ ബെസ്റ്റ് ഇന്ത്യന്‍ 11

വിരാട് കോലി, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, രജത് പാട്ടിദാര്‍ (ക്യാപ്റ്റന്‍), ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, റാസിഖ് സലാം ദാര്‍, മുഹമ്മദ് സിറാജ്, പ്രിന്‍സ് യാദവ്.

Story first published: Wednesday, June 3, 2026, 6:58 [IST]
Other articles published on Jun 3, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+