Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരാഗ് ക്യാപ്റ്റന്‍!! മൂന്നാമന്‍ രാഹുല്‍? ടീമിലേക്കു ഗ്രീനും അശ്വിനും; സഞ്ജു വിട്ടാല്‍ റോയല്‍സ് 11

മലയാളി സൂപ്പര്‍ താരവും ക്യാപ്റ്റനുമായ സഞ്ജു സാംസണില്ലാത്ത ഐപിഎല്‍ സീസണുകള്‍ക്കാണ് പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് തയ്യാറെടുക്കുന്നത്. താന്‍ വിടാന്‍ ആഗ്രഹിക്കുന്നതായി റോയല്‍സിനെ അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. ട്രേഡിങ് വിന്‍ഡോയിലോ, ഡിസംബറില്‍ നടക്കാനിരിക്കുന്ന ലേലത്തിലോ പുതിയൊരു ടീമിലേക്കു സഞ്ജു ചേക്കേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉള്‍പ്പെടെയുള്ള ടീമുകളുമായി ചേര്‍ത്ത് സഞ്ജുവിന്റെ പേരില്‍ വാര്‍ത്തകളും വന്നു കൊണ്ടിരിക്കുകയാണ്. സഞ്ജുവില്ലാത്ത റോയല്‍സിന്റെ അടുത്ത സീസണിലെ ലൈനപ്പ് എങ്ങനെയായിരിക്കും? ഇതേക്കുറിച്ചു നമുക്കു പരിശോധിക്കാം.

JAISWAL VAIBHAV

ടോപ്പ് ത്രീ

രാജസ്ഥാന്‍ റോയല്‍സിന്റെ ടോപ്പ് ത്രീ പരിശോധിക്കുകയാണെങ്കില്‍ ഓപ്പണിങില്‍ യശസ്വി ജയ്‌സ്വാളിനു കൂട്ടായുണ്ടാവുക കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയായിരിക്കും. കഴിഞ്ഞ സീസണിന്റെ മധ്യത്തോടെയാണ് പരിക്കു കാരണം പുറത്തിരിക്കേണ്ടി വന്ന നായകന്‍ സഞ്ജു സാംസണിനു പകരം 14 വയസ്സ് മാത്രമുള്ള വൈഭിനെ റോയല്‍സ് പരീക്ഷിക്കുന്നത്.

മൂന്നാമത്തെ കളിയില്‍ തന്നെ വെറും 35 ബോളില്‍ സെഞ്ച്വറി കുറിച്ച വൈഭവിനു പിന്നീട് തിരിഞ്ഞുനോക്കേണ്ടിയും വന്നിട്ടില്ല. പിന്നീട് സഞ്ജു പരിക്ക് ഭേദമായി ടീമിലേക്കു മടങ്ങിയെത്തിയപ്പോഴും വൈഭവിനെ ഓപ്പണിങില്‍ റോല്‍സ് നിലനിര്‍ത്തുകയായിരുന്നു. ദീര്‍ഘകാലം ഇനി ടീമിന്റെ ഓപ്പണിങ് ജോടികളായി ജയ്‌സ്വാള്‍- വൈഭവ് ജോടിയെ കാണാനായേക്കും. ജയ്‌സ്വാള്‍ ചിലപ്പോള്‍ ഭാവിയില്‍ ടീം വിട്ടേക്കാമെങ്കലും വൈഭവിനെ കൈവിടാന്‍ സാധ്യത തീരെ കുറവാണ്.

മൂന്നാം നമ്പറില്‍ സഞ്ജു ഒഴിച്ചിട്ട മൂന്നാം നമ്പറില്‍ ആരു കളിക്കുമെന്നതാണ് ഇനി അറിയാനുള്ളത്. പരിചയ സമ്പന്നനായ ഒരാളെ തന്നെയാവും റോയല്‍സ് നോട്ടമിടുക. ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിനെ ട്രേഡിങ് വിന്‍ഡോയില്‍ റാഞ്ചാന്‍ റോയല്‍സ് ശ്രമിച്ചേക്കുമെന്നു അഭ്യൂഹങ്ങളുണ്ട്.

എന്നാല്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ അദ്ദേഹത്തെ കൈവിടാന്‍ ഡിസി തയ്യാറാവുമോയെന്നതു സംശയമാണ്. സഞ്ജു ടീമിന്റെ ഭാഗമല്ലെങ്കില്‍ രാഹുലിനെ പോലെയൊരാളെയാണ് റോയല്‍സിനു ഇനി ആവശ്യം.

മധ്യനിര, ബൗളിങ് ലൈനപ്പ്

രാജസ്ഥാന്‍ റോയല്‍സിനായി നാലാം നമ്പറില്‍ കളിക്കുക ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗായിരിക്കും. സഞ്ജു സാംസണിന്റെ അഭാവത്തില്‍ ടീമിന്റെ ക്യാപ്റ്റന്‍സിയും അദ്ദേഹത്തിനു ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ സീസണിലെ കുറച്ചു മല്‍സരങ്ങള്‍ സഞ്ജുവിനു നഷ്ടമായപ്പോള്‍ പകരം ടീമിനെ നയിച്ചത് പരാഗാണ്. അതിനാല്‍ അടുത്ത വര്‍ഷം ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഫേവറിറ്റും അദ്ദേഹം തന്നെ.

RIYAN PARAG

പരാഗ് കഴിഞ്ഞാല്‍ അഞ്ചാം നമ്പറില്‍ കളിക്കുക വിക്കറ്റ് കീപ്പര്‍ കൂടിയായ ധ്രുവ് ജുറേലായിരിക്കും. ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പറും ഇനി അദ്ദേഹമായിരിക്കും. കഴിഞ്ഞ സീസണ്‍ വരെ ആറാമനായി ഇറങ്ങിയ ഷിംറോണ്‍ ഹെറ്റ്‌മെയറെ റോയല്‍സ് ഒഴിവാക്കിയേക്കും. പകരം കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവരില്‍ ഒരാളെയാവും വിദേശ ഓള്‍റൗണ്ടറായി റോയല്‍സ് നോട്ടമിടുക.

ഏഴാമനായി ഇന്ത്യയുടെ വെറ്ററ്ററന്‍ സ്പിന്‍ ബൗളിങ് ആര്‍ അശ്വിന്‍ എത്തിയേക്കും. ട്രേഡിങ് വിന്‍ഡോയില്‍ സഞ്ജുവിനു പകരം റോയല്‍സിനു അശ്വിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിട്ടുകൊടുത്തേക്കുമെന്നു അഭ്യൂഹങ്ങളുംണ്ട്. പക്ഷെ ഇതു പ്രാവര്‍ത്തികമാവുമോയെന്നതില്‍ യാതൊരു ഉറപ്പുമില്ല. റോയല്‍സിനു മുതല്‍ക്കൂട്ടായി മാറിയേക്കാവുന്ന താരം തന്നെയാണ് അശ്വിന്‍. എട്ടാമനായി കളിച്ചേക്കുക ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയാവും.

കഴിഞ്ഞ തവണ അത്ര ഇംപാക്ടുണ്ടാക്കിയില്ലെങിലും അദ്ദേഹത്തെ റോയല്‍സ് നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷെ മറ്റൊരു ശ്രീലങ്കന്‍ സ്പിന്നറായ മഹീഷ് തീക്ഷ്ണയെ ഒഴിവാക്കാന്‍ സാധ്യത കൂടുതലാണ്.

ഒമ്പതു മുതല്‍ 11 വരെ സ്ഥാനങ്ങളില്‍ ഫാസ്റ്റ് ബൗളര്‍മാരുടെ ഊഴമായിരിക്കും. ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറായിരിക്കും ആക്രമണത്തിനു ചുക്കാന്‍ പിടിക്കുക. ടീമിലെ മറ്റൊരു പേസര്‍ ആകാശ് മധ്വാളായിരിക്കും. മൂന്നാം പേസറായി ടി നടരാജനെപ്പോലെ ഒരു ഇന്ത്യന് പേസറെ റോയല്‍സ് നോട്ടമിട്ടേക്കും.

2026ലെ റോയല്‍സ് 11

യശസ്വി ജയ്‌സ്വാള്‍, വൈഭവ് സൂര്യവംശി, കെഎല്‍ രാഹുല്‍, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ഗ്രീന്‍/ ഫിലിപ്‌സ്/ ലിവിങ്‌സ്റ്റണ്‍, ആര്‍ അശ്വിന്‍, വനിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, ആകാശ് മധ്വാള്‍, ടി നടരാജന്‍.

Story first published: Sunday, August 10, 2025, 12:03 [IST]
Other articles published on Aug 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+