Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: മുംബൈക്ക് വീണ്ടും കപ്പില്ലാ സീസണ്‍? ഇവരുടെ ഫോം പണിയാവും!! കിടു താരങ്ങള്‍

വീണ്ടുമൊരു ഐപിഎല്‍ സീസണ്‍ പടിവാതില്‍ക്കെ എത്തി നില്‍ക്കുകയാണ്. ഈ മാസം അവസാനത്തോടെ ടൂര്‍ണമെന്റിനു തുടക്കമാവുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഫിക്‌സ്ചറും ഉടന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്.

പതിവുപോലെ ഈ സീസണിലും കിരീട ഫേവറിറ്റുകളില്‍ മുന്‍പന്തിയിലുള്ള ടീമാണ് അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ തവണ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ പ്ലേഓഫില്‍ എംഐയ്ക്കു കാലിടറുകയായിരുന്നു. ഇത്തവണ ആറാം ഐപിഎല്‍ ട്രോഫി തന്നെയാണ് മുംബൈ സ്വപ്‌നം കാണുന്നത്.

TILAK VARMA IPL 2026

പക്ഷെ മുംബൈയ്ക്കു വീണ്ടുമൊരു സീസണ്‍ കൂടി കിരീടമില്ലാതെ അവസാനിപ്പിക്കേണ്ടി വന്നേക്കും. ടീമിലെ ചില താരങ്ങളുടെ ഫോം സംബന്ധിച്ചുള്ള ആശങ്കകളാണ് ഇതിനു കാരണം. മാച്ച് വിന്നര്‍മാരായ ഈ കിടിലന്‍ താരങ്ങള്‍ ആരൊക്കെയീണെന്നു നമുക്കു നോക്കാം.

തിലക് വര്‍മ

ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍ ഇന്ത്യന്‍ യുവ ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മയാണ്. മുംബൈ ഇന്ത്യന്‍സിനു വേണ്ടി മുന്‍ സീസണുകളില്‍ പല മാച്ച് വിന്നിങ് പ്രകടനങ്ങളും അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്.

പക്ഷെ ടി20 ലോകകപ്പില്‍ തിലകിന്റെ പ്രകടനം അത്ര മികച്ചതല്ലെന്നു കാണാം. സിംബാബ്‌വെയുമായുള്ള അവസാന സൂപ്പര്‍ എട്ട് മാച്ചില്‍ ഫിനിഷര്‍ റോളില്‍ കസറിയെങ്കിലും അതിനു മുമ്പുള്ള മല്‍സരങ്ങളിലെല്ലാം വളരെ സ്ലോ ബാറ്റിങാണ് തിലക് കാഴ്ചവച്ചത്. ഇതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളും താരം നേരിട്ടു.

ലോകകപ്പിലെ ആറിന്നിങ്‌സുകളില്‍ നിന്നും 30.20 ശരാശരിയില്‍ 151 റണ്‍ാണ് തിലകിന്റെ സമ്പാദ്യം. ഇതു വളരെ മോശമല്ലെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം അദ്ദേഹത്തിനു നടത്താന്‍ കഴിഞ്ഞില്ലെന്നതാണ് യാഥാര്‍ഥ്യം.

ദീപക് ചാഹര്‍

ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്ത ന്യൂബോള്‍ സ്‌പെഷ്യലിസ്റ്റും സീം ബൗളറുമായ ദീപക് ചാഹറാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. കഴിഞ്ഞ തവണ മുംബൈ ഇന്ത്യന്‍സിനായി 14 മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. ഐപിഎല്ലിനു ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ രാജസ്ഥാന്‍ ടീമിന്റെ ഭാഗമായിരുന്നു ചാഹര്‍. പക്ഷെ പരിക്കുകള്‍ അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നു.

ഐപിഎല്‍ സീസണിനു ഇനി കഷ്ടിച്ച് ഒരു മാസം മാത്രം ബാക്കിനില്‍ക്കവെ ചാഹറിന്റെ ഫോമിന്റെയും ഫിറ്റ്‌നസിന്റെയും കാര്യത്തില്‍ മുംബൈയ്ക്കു വലിയ ആശങ്കകളുണ്ടാവുമെന്നതില്‍ സംശയമില്ല.

രോഹിത് ശര്‍മ

മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ ഇതിഹാസവുമായ രോഹിത് ശര്‍മയാണ് അടുത്തയാള്‍. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കുപ്പായത്തില്‍ അദ്ദേഹം മോശമാക്കിയില്ല. 12,000 ടി20 റണ്‍സുള്‍പ്പെടെ ബാറ്റിങില്‍ പല നാഴിക്കല്ലുകളും ഹിറ്റ്മാന്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

ROHIT SHARMA IPL 2026

പക്ഷെ അന്താരാഷ്ട്ര ടി20യില്‍ നിന്നും വിരമിച്ചതിനാല്‍ ഏറെ നാളായി ടി20കളൊന്നും കളിക്കാതെയായാണ് ഐപിഎല്ലില്‍ രോഹിത് ഇറങ്ങുക. ഇതു അദ്ദഹത്തിനു ബാറ്റിങില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കുകയും ചെയ്യും. മുംബൈയെ സംബന്ധിച്ച് ഓപ്പണിങില്‍ രോഹിത്തിന്റെ സംഭാവനതകള്‍ ഏറെ നിര്‍ണായകമാണ്.

ട്രെന്റ് ബോള്‍ട്ട്

ന്യൂസിലാന്‍ഡിന്റെ മുന്‍ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ ഫോമിനെയും ഫിറ്റ്‌നസിനെയും കുറിച്ചും മുംബൈ ഇന്ത്യന്‍സിനു ആശങ്കകളുണ്ട്. കഴിഞ്ഞ സീസണില്‍ ടീമിന്റെ വിക്കറ്റ് വേട്ടക്കാരനായിരുന്നു അദ്ദേഹം. 16 മല്‍സരങ്ങളില്‍ നിന്നും പിഴുതത് 22 വിക്കറ്റുകളാണ്.

എന്നാല്‍ അവസാനം കളിച്ച എസ്എ20 ലീഗില്‍ ബോള്‍ട്ടിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. എംഐ കേപ്ടൗണിനായി പന്തെറിഞ്ഞ അദ്ദേഹം ഒരുപാട് റണ്‍സ് വഴങ്ങിയെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. 10 മല്‍സരങ്ങളില്‍ വെറും എട്ടു വിക്കറ്റുകള്‍ മാത്രമേ വീഴ്ത്താനും സാധിച്ചുള്ളൂ. ഐപിഎല്ലിലും ബോള്‍ട്ട് ഇതു തുടര്‍ന്നാല്‍ മുംബൈയ്ക്കു പണിയാവുമെന്നുറപ്പാണ്.

Story first published: Sunday, March 1, 2026, 19:02 [IST]
Other articles published on Mar 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+