IPL 2026: സ്പീഡ് സ്റ്റാര്‍സ് ഇതാ; അഭിയും ജയ്സ്വാളും പവര്‍ ഹിറ്റേഴ്‌സ്, 'ലാഗടിപ്പിക്കാന്‍' ഗില്ലും റുതുവും!
ട്വന്റി-20 ക്രിക്കറ്റിൽ സ്ട്രൈക്ക് റേറ്റ് ആണ് രാജാവ്. ഒരോവർ മതി കളി മാറാൻ എന്ന് വിശ്വസിക്കുന്ന ഇന്നത്തെ കാലത്ത്, ബാറ്റർമാരെ അവരുടെ വേഗതയുടെ അടിസ്ഥാനത്തിൽ തരംതിരിക്കുകയാണ് ക്രിക്കറ്റ് ലോകം. 20 പന്തിൽ താഴെ ഫിഫ്റ്റി അടിക്കുന്ന 'അടിപൊളി' താരങ്ങൾ മുതൽ 30 പന്തിലധികം എടുക്കുന്ന 'മന്ദഗതിക്കാർ' വരെ ഈ പട്ടികയിലുണ്ട്. ഐപിഎൽ എന്ന കളിമാമാങ്കം ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ സ്വീകരണമുറികളിൽ ആവേശം നിറയ്ക്കുമ്പോൾ ഏതൊക്കെ താരങ്ങളാണ് ഏതെല്ലാം ക്യാറ്റഗറികളിൽ ഉള്ളത് എന്ന് നോക്കാം.
IPL 2026: രാഹുൽ, ഇത് ശരിയാവില്ല! റൺമല മുന്നിലുണ്ടായിട്ടും ടെസ്റ്റ് ബാറ്റിങ്; റാണയെ കണ്ടു പഠിക്കൂ എന്ന് ആരാധകർ!
അഗ്നിപർവ്വതങ്ങൾ: 20 പന്തിൽ താഴെ ഫിഫ്റ്റി!
ക്രീസിലെത്തിയാൽ പിന്നെ ബൗളർമാരുടെ വിലാസം പോലും ബാക്കി വെക്കാത്തവരാണിവർ. രാജസ്ഥാൻ റോയൽസിന്റെ വൈഭവ് സൂര്യവംശിയും പഞ്ചാബ് കിങ്സിന്റെ പ്രിയാൻഷ് ആര്യയും ഈ ലിസ്റ്റിലെ പുതിയ വിസ്മയങ്ങളാണ്. സൺറൈസേഴ്‌സിന്റെ അഭിഷേക് ശർമ്മയും രാജസ്ഥാന്റെ തന്നെ യശസ്വി ജയ്‌സ്വാളും പവർപ്ലേയിൽ പന്തുകൾ അതിർത്തി കടത്തുന്ന വേഗത ആരെയും ഞെട്ടിക്കുന്നതാണ്. സൺറൈസേഴ്സ് സ്റ്റാൻഡിങ് ക്യാപ്റ്റൻ ഇഷാൻ കിഷൻ, ആർസിബിയുടെ ടിം ഡേവിഡ്, കൊൽക്കത്തയുടെ ഫിൻ അലൻ, ബെംഗളുരു നായകൻ രജത് പാട്ടിദാർ എന്നിവരും പന്തുകൾക്ക് വിശ്രമം നൽകാത്ത ഈ 'അതിവേഗ സഖ്യത്തിലെ' പ്രധാനികളാണ്. ഈ സീസണിലെ പേരുകൾ മാത്രമല്ല, ഇനിയും നിരവധിയനവധി താരങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടാനുണ്ട്.

ക്ലാസിക് ഹിറ്ററുകൾ: 30 പന്തിൽ താഴെ ഫിഫ്റ്റി!
അമിത വേഗതയല്ല, മറിച്ച് കൃത്യമായ പ്ലാനിംഗിലൂടെ കളി മുന്നോട്ട് കൊണ്ടുപോകുന്നവരാണിവർ. ആർ.സി.ബിയുടെ വിരാട് കോഹ്‌ലി, മുംബൈ ഇന്ത്യൻസിന്റെ തിലക് വർമ്മ, ശ്രേയസ് അയ്യർ എന്നിവർ ഈ വിഭാഗത്തിൽ മുന്നിലുണ്ട്. ചെന്നെ സൂപ്പർ കിങ്സിന്റെ സഞ്ജു സാംസൺ, ഗുജറാത്ത് ടൈറ്റൻസിന്റെ ജോസ് ബട്ട്‌ലർ, മുംബൈ ഇന്ത്യൻസിന്റെ ക്വിന്റൺ ഡി കോക്ക് തുടങ്ങിയ ലോകോത്തര താരങ്ങളും 30 പന്തിനുള്ളിൽ അർദ്ധസെഞ്ചുറി തികയ്ക്കാൻ കെൽപ്പുള്ളവരാണ്. ഡൽഹി ക്യാപിറ്റൾസ് താരം കെ.എൽ. രാഹുലും ഈ പട്ടികയിലുണ്ടെങ്കിലും അദ്ദേഹത്തിന്റെ സമീപകാലത്തെ 'മെല്ലെപ്പോക്ക്' ആരാധകർക്കിടയിൽ വലിയ ചർച്ചയാണ്.
IPL 2026: മുംബൈ നിരയിൽ വൻ മാറ്റം; രോഹിത് ശർമ്മ പൂർണ്ണ ഫിറ്റല്ല? എൽ ക്ലാസിക്കോയിൽ മുംബൈയുടെ പുതിയ തന്ത്രം!
ആമകൾ: 30 പന്തിലധികം എടുക്കുന്നവർ!
സാങ്കേതിക തികവുണ്ടെങ്കിലും സ്കോർ ബോർഡ് ഉയർത്തുന്നതിൽ അല്പം പിന്നിലാണ് ഈ താരങ്ങൾ. ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മാൻ ഗിൽ, ചെന്നൈ സൂപ്പർ കിങ്സ് റുതുരാജ് ഗെയ്‌ക്‌വാദ്, ഗുജറാത്ത് ടൈറ്റൻസിന്റെ സായ് സുദർശൻ എന്നിവർ നിലയുറപ്പിച്ച് കളിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ വലിയ സ്കോറുകൾ പിന്തുടരുമ്പോൾ ഇവരുടെ ഈ വേഗതക്കുറവ് പലപ്പോഴും ടീമിന് തിരിച്ചടിയാകാറുണ്ട്. ഗുജറാത്തിന്റെ വാഷിംഗ്ടൺ സുന്ദറും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ അജിങ്ക്യ രഹാനെയും ഈ 'സ്ലോ ആൻഡ് സ്റ്റെഡി' ഗ്രൂപ്പിലെ മറ്റ് അംഗങ്ങളാണ്. താരങ്ങൾ മെല്ലെപ്പോക്ക് മാറ്റി റൺസ് കണ്ടെത്താൻ തുടങ്ങിയാൽ ഐപിഎൽ ഇനിയും കൊഴുക്കും എന്നുതന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications