Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഇവര്‍ക്ക് ടീമിലെന്ത് കാര്യം? ബാറ്റിങില്‍ ഒന്നിനും കൊള്ളില്ല!! 10 ടീമിലെയും 'വേസ്റ്റുകള്‍'

19ാമത് ഐപിഎല്‍ സീസണിലെ പോരാട്ടങ്ങള്‍ പാതിവഴിയിലേക്കു കടക്കുകയാണ്. 31 മല്‍സരങ്ങള്‍ ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു. തലപ്പത്തുള്ള ടീമുകള്‍ പ്ലേഓഫ് യോഗ്യതയ്ക്കു അടുത്തു കൊണ്ടിരിക്കുമ്പോള്‍ താഴെയുളളവരാവട്ടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലുമാണ്.

ഓരോ ടീമുകളെയുമെടുത്താല്‍ ചില അസാധാരണ പ്രകടനം നടത്തുന്ന താരങ്ങളെ നമുക്കു കാണാന്‍ സാധിക്കും. അതേ പോലെ തന്നെ ബാറ്റില്‍ തുടരെ ഫ്‌ളോപ്പായി ഫ്രാഞ്ചൈസിക്കു ബാധ്യതയായി മാറിയ താരങ്ങളുമുണ്ട്. ഓരോ ഫ്രാഞ്ചൈസിയിലെയും ഏറ്റവും മോശം ബാറ്റര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

RUTURAJ GAIKWAD

റുതുരാജ് (സിഎസ്‌കെ)

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഏറ്റവും വലിയ ദുരന്തമെന്നു വിളിക്കാവുന്നയാള്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദാണ്. ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞ മല്‍സരങ്ങളെ എടുത്താല്‍ അദ്ദേഹത്തെ പോലെ നിരാശപ്പെടുത്തിയ മറ്റൊരാളില്ല.

ആറു മല്‍സരങ്ങളില്‍ നിന്നും 13.67 എന്ന ദയനീയ ശരാശരിയില്‍ വെറും 82 റണ്‍സാണ് റുതുരാജിന്റെ സമ്പാദ്യം. 112.32 എന്ന മോശം സ്‌ട്രൈക്ക് റേറ്റിലാണിത്. വരും മല്‍സരങ്ങളില്‍ റുതു ഫോമിലേക്കു എത്തിയില്ലെങ്കില്‍ സിഎസ്‌കെയുടെ പ്രതീക്ഷകള്‍ കൂടുതല്‍ അവതാളത്തിലാവും.

പൂരന്‍ (എല്‍എസ്ജി)

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നിരയിലെ വന്‍ ഫ്‌ളോപ്പ് വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ താരം നിക്കോളാസ് പൂരനാണ്. കഴിഞഞ വര്‍ഷം ടീമിനായി പല വെടിക്കെട്ട് ഇന്നിങ്‌സുകളും അദ്ദേഹം കളിച്ചിരുന്നു.

പക്ഷെ ഇത്തവണ പൂരന്‍ പൂര്‍ണമായും ഫോമൗട്ടാണ്, ആറിന്നിന്നിങ്‌സുകളില്‍ നിന്നും 8.5 ശരാശരിയില്‍ 80നടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ നേടാനായത് വെറും 51 റണ്‍സ് മാത്രമാണ്. ആറിന്നിങ്‌സില്‍ നാലിലും പൂരന്‍ ഒറ്റയക്ക സ്‌കോറിനു പുറത്താവുകയും ചെയ്തു.

വദേര (പിബികെഎസ്)

പഞ്ചാബ് കിങ്‌സ് ഈ സീസണില്‍ തോല്‍വിയറിയാതെ കുതിക്കുകയാണെങ്കിലും അവരുടെ ബാറ്റിങ നിരയിലെ ഏറ്റവും ദുര്‍ബലമായ കണ്ണി നെഹാല്‍ വദേരയാണ്. കഴിഞ്ഞ സീസണിലേതു പോലെ ബാറ്റിങില്‍ അദ്ദേഹം ക്ലിക്കായിട്ടില്ല.

നാലിന്നിങ്‌സുകളിലാണ് വദേരയ്ക്കു ബാറ്റ് ചെയ്യാനായത്. 111 സ്‌ട്രൈക്ക് റേറ്റില്‍ നേടാനായത് വെറും 40 റണ്‍സാണ്.

ജിതേഷ് (ആര്‍സിബി)

നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിലെ വന്‍ ദുരന്തം വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ്. കഴിഞ്ഞ തവണ ഫിനിഷര്‍ റോളില്‍ കസറിയ താരമാണ് അദ്ദേഹം.

എന്നാല്‍ ഈ വര്‍ഷം ഇനിയും ബാറ്റിങില്‍ യാതൊരു ഇംപാക്ടും ജിതേഷ് സൃഷ്ടിച്ചിട്ടില്ല. ആറു മല്‍സരങ്ങളില്‍ നിന്നും 10.40 ഇക്കോണമി റേറ്റില്‍ 110 സ്‌ട്രൈക്ക്‌റേറ്റില്‍ അദ്ദേഹം നേടിയത് വെറും 52 റണ്‍സാണ്.

സൂര്യ (എംഐ)

ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ മുംബൈ ഇന്ത്യന്‍സിനു തലവേദനയായിരിക്കുന്നത് സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന്റെ ഫോമാണ്. കരിയറിലെ ഏറ്റവും മോശം സമയത്തു കൂടിയാണ് അദ്ദേഹം കടന്നുപോവുന്നത്.

SURYA

ആറു മല്‍സരങ്ങള്‍ ഈ ഐപിഎല്ലില്‍ എംഐയ്ക്കായി സ്‌കൈ കളിച്ചുകഴിഞ്ഞു. പക്ഷെ 20.16 ശരാശരിയില്‍ നേടിയത് 121 റണ്‍സാണ്. സൂര്യയുടെ നിലവാരം വച്ച് ഈ പ്രകടനം ശരാശരിക്കും താഴെയാണ്. ഇനി വരാനിരിക്കുന്ന നിര്‍ണായക മല്‍സരങ്ങളില്‍ മികച്ച ഇന്നിങ്‌സുകള്‍ അദ്ദേഹത്തില്‍ നിന്നും ടീമിനു ആവശ്യമാണ്.

അലെന്‍ (കെകെആര്‍)

വലിയ പ്രതീക്ഷകളുമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് ഈ സീസണില്‍ കൊണ്ടുവന്ന ഫിന്‍ അലെന്‍ ബാറ്റിങില്‍ വന്‍ പരാജയമാണ്. അഞ്ചിന്നിങ്‌സുകളില്‍ നേടാനായത് 81 റണ്‍സ് മാത്രം. ഇതോടെ അലെനെ ടീമില്‍ നിന്നൊഴിവാക്കി പകരം ടിം സെയ്‌ഫേര്‍ട്ടിനെ കളിപ്പിക്കാന്‍ കെകെആര്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

ഷാരൂഖ് (ജിടി)

ഗുജറാത്ത് ടൈറ്റന്‍സ് ബാറ്റിങില്‍ ഏറ്റവും നിരാശപ്പെടുത്തിയത് അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരം ഷാരൂഖ് ഖാനാണ്. ഫിനിഷിങ് റോളാണ് താരത്തെ ടീം ഏല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനകം കളിച്ച നാലിന്നിങ്‌സുകളില്‍ നിന്നും 11.67 സ്‌ട്രൈക്ക് റേറ്റില്‍ വെറും 35 റണ്‍സ് മാത്രമേ ഷാരൂഖ് സ്‌കോര്‍ ചെയ്തിട്ടുള്ളൂ.

സലില്‍ (എസ്ആര്‍എച്ച്)

ഈ സീസണില്‍ സണ്‍റൈസഴ്‌സ് ഹൈദരാബാദിനൊപ്പം ഐപിഎല്ലില്‍ അരങ്ങേറിയ താരമാണ് വിക്കറ്റ്കീപ്പര്‍ കൂടിയായ സലില്‍ അറോറ. സീസണില്‍ അഞ്ചിന്നിങ്‌സുകൡ നിന്നും 13.75 ശരാശരിയില്‍ വെറും 55 റണ്‍സാണ് താരത്തിനു നേടാനായത്.

നിതീഷ് (ഡിസി)

ഡല്‍ഹി ക്യാപ്പിറ്റല്‍സിലെ വന്‍ പരാജയം നിതീഷ് റാണയാണ്. അവസാന മാച്ചില്‍ 57 റണ്‍സ് നേടിയെങ്കിലും ബാക്കിയുള്ള ഇന്നിങ്‌സുകളിലൊന്നും അദ്ദേഹം ബാറ്റിങില്‍ ക്ലിക്കായില്ല. നാലിന്നിങ്‌സുകളില്‍ റാണയുടെ സമ്പാദ്യം വെറും 77 റണ്‍സ് മാത്രം. 19.25 എന്ന ദയനീയ ശരാശരിയോടെയാണിത്.

ഹെറ്റ്‌മെയര്‍ (ആര്‍ആര്‍)

വെസ്റ്റ് ഇന്‍ഡീസിന്റെ ഷിംറോണ്‍ ഹെറ്റ്‌മെയറാണ് രാജസ്ഥാന്‍ റോയല്‍സില്‍ ഏറ്റവും നിരാശപ്പെടുത്തിയത്. നാലിന്നിങ്‌സുകളിലാണ് അദ്ദേഹം റോയല്‍സിനായി മധ്യനിരയില്‍ ബാറ്റ് ചെയ്തത്. 13 ശരാശരിയില്‍ 114 സ്‌ട്രൈക്ക് റേറ്റില്‍ നേടിയതാവട്ടെ വെറും 39 റണ്‍സുമാണ്.

Story first published: Thursday, April 23, 2026, 16:02 [IST]
Other articles published on Apr 23, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+