സഞ്ജുവില്ലെങ്കില്‍ ലോകകപ്പ് കിട്ടില്ല!! സൂര്യ വെറും ഫ്രോഡ്, എംഐയില്‍ ഇനി വേണ്ട; ആരാധകരോഷം
മുംബൈ: പഞ്ചാബ് കിങ്‌സിനെതിരായ ഐപിഎല്ലിലെ നിര്‍ണായക പോരില്‍ വന്‍ ഫ്‌ളോപ്പായി മാറിയ മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിനു രൂക്ഷവിമര്‍ശനം. ഹോംഗ്രൗണ്ടായ വാംഖഡെയില്‍ നടന്ന കളിയില്‍ ഗോള്‍ഡന്‍ ഡെക്കായാണ് അദ്ദേഹം ക്രീസ് വിട്ടത്.
അര്‍ഷ്ദീപ് സിങിന്റെ ബൗളിങില്‍ ഷോര്‍ട്ട് തേര്‍ഡ് മാന്‍ ഏരിയയില്‍ യുസ്വേന്ദ്ര ചഹലിനു സിംപിള്‍ ക്യാച്ച് സമ്മാനിച്ചായിരുന്നു സ്‌കൈയുടെ മടക്കം. മൂന്നാം ഓവറിലാണ് റയാന്‍ റിക്കെല്‍റ്റണും (2) സൂര്യയും അടുത്തടുത്ത ബോളില്‍ പുറത്തായത്. ടീമിനു ഏറ്റവും ആവശ്യമായി മല്‍സരത്തില്‍ ഈ തരത്തില്‍ ദുരന്തമായ സൂര്യക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

വന്‍വിമര്‍ശനം
ഈ ഐപില്‍ സീസണില്‍ ഇനിയും ബാറ്റിങില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്തിയിട്ടില്ലാത്ത സൂര്യകുമാര്‍ യാദവിനെതിരേ സോഷ്യല്‍ മീഡയയില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. അദ്ദേഹം ഉടന്‍ വിരമിക്കണമെന്നും ടീമില്‍ പുറത്താക്കണമെന്നുമെല്ലാം അവര്‍ ആവശ്യപ്പെടുന്നു.
'സൂര്യകുമാര്‍ യാദവിനെ പോലെയൊരു പ്ലെയറെ കണ്ടിട്ടില്ല. ടി20 ലോകകപ്പില്‍ കാര്യമായ പ്രകടനമൊന്നും നടത്തിയില്ല. സഞ്ജു സാംസണിന്റെ തുടര്‍ച്ചയായ മൂന്നു മാച്ച് ഇന്നിങ്‌സുകള്‍ കൊണ്ടു മാത്രം ലോകകപ്പ് നേടിയ ക്യാപ്റ്റനായി മാറി. ലോകകപ്പില്‍ ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കിയിട്ടില്ല. ഇപ്പോള്‍ ഐപിഎല്ലിലും ബാറ്റിങില്‍ വന്‍ ദുരന്തമായി മാറിയിരിക്കുകയാണ്. ഇനി വിരമിക്കുകയാണ് സൂര്യക്കു നല്ലത്. അല്ലെങ്കില്‍ മുംബൈ ഇന്ത്യന്‍സ് റിലീസ് ചെയ്യണം'.
'2007 മുതല്‍ ക്രിക്കറ്റ് കാണുന്നു, ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോള്‍ സൂര്യകുമാര്‍ യാദവോ രോഹിത് ശര്‍മ്മയോ ടീമിനായി മുന്നിട്ടിറങ്ങുന്നത് കണ്ടിട്ടില്ല'.
' സൂര്യ കുമാര്‍ യാദവ് വെറും ഫിനിഷ്ഡ് ക്രിക്കറ്ററാണ്. അജിത് അഗാര്‍ക്കറും ഗൗതം ഗംഭീറും നട്ടെല്ല് കാണിക്കേണ്ടതുണ്ട്, ശ്രേയസ് അയ്യരെ നാലാം നമ്പറില്‍ പിന്തുണയ്‌ക്കേണ്ടതുണ്ട് (രജത് പട്ടിദാറിനെ ബാക്കപ്പാക്കുയും വേണം). അക്‌സര്‍ പട്ടേല്‍/ സഞ്ജു സാംസണ്‍/ ഹാര്‍ദിക് പാണ്ഡ്യ/ ശ്രേയസ് എന്നിവരില്‍ ആരെങ്കിലും ഒരാളെ ഇന്ത്യന്‍ ക്യാപ്റ്റനുമാക്കണം'.

'2026 ടി20 ലോകകപ്പ്
ഐപിഎല്‍ 2026
സൂര്യകുമാര്‍ യാദവിന്റെ ടി20 കരിയര്‍ അവസാനിച്ചു. ഇന്ത്യയുടെ ക്യാപ്റ്റനെന്ന നിലയില്‍ ടി20 ലോകകപ്പ് കിരീടം നേടിയത് അദ്ദേഹത്തിന്റെ ഭാഗ്യം കൊണ്ടു മാത്രമായിരുന്നു'.
'രോഹിത് ശര്‍മ്മ കാരണമാണ് ഫ്രോഡായ സൂര്യകുമാര്‍ യാദവ് ഇപ്പോഴും കളിക്കുന്നത്.
- ഐസിസി ടൂര്‍ണമെന്റുകളില്‍ വലിയ ടീമുകള്‍ക്കെതിരെ ഒരിക്കലും പ്രകടനം കാഴ്ചവയ്ക്കാറില്ല
- 2023ലെ ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടു.
- 2024 ലെ ടി20 ലോകകപ്പില്‍ പരാജയപ്പെട്ടു
- 2026ലെ ടി20 ലോകകപ്പില്‍ പരാജയപ്പെട്ടു
- എല്ലാഏഷ്യാ കപ്പിലും പരാജയപ്പെട്ടു
രോഹിത് ശര്‍മ്മയുടെ ഏറ്റവും മോശം തീരുമാനമായിരുന്നു ഇത്'.
'നിങ്ങളുടെ സേവനങ്ങള്‍ക്ക് നന്ദി സൂര്യ കുമാര്‍ യാദവ്. അതായത് ഇപ്പോള്‍ ഐപിഎല്‍ കളിക്കുന്നത് പോലും നിര്‍ത്തണം. ആദ്യ പന്തില്‍ തന്നെ പുറത്തായതിനു ശേഷവും, ഹെല്‍മെറ്റ് തലയില്‍ വിചിത്രമായി വച്ചും, അങ്ങേയറ്റം ഓക്കാനം ഉണ്ടാക്കുന്ന രീതിയില്‍ ച്യൂയിംഗ് ഗം ചവയ്ക്കുന്നതും നിര്‍ത്തുന്നില്ല'.
സൂര്യ കുമാര്‍ യാദവിനെ എംഐ കൈവിടേണ്ടി വരും, അതെ, അദ്ദേഹം എംഐക്കു വേണ്ടി മുമ്പ് അത്ഭുതങ്ങള്‍ കാണിച്ചിട്ടുണ്ട്, പക്ഷേ ഇപ്പോള്‍ സൂര്യ തന്റെ പ്രതാപം മറികടന്നു, ഒരു മത്സരവും ജയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല, ഒരു യുവ ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റര്‍ക്കു നിറവേറ്റാന്‍ കഴിയുന്ന ടീമിലെ വിലയേറിയ ഒരു സ്ഥാനം അദ്ദേഹം തട്ടിയെടുക്കുകയാണ്'.
'സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ ആയത് എങ്ങനെയാണെന്നത് ആശ്ചര്യപ്പെടുത്തുന്നു. ടി20യില്‍ പൂര്‍ണ്ണ പരാജയം, ഐപിഎല്ലിലും പൂര്‍ണ്ണ പരാജയം, ഇപ്പോഴും കളിക്കുകയും എല്ലാ മത്സരങ്ങളിലും പരാജയപ്പെടുകയും ചെയ്യുന്നു'- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ ആരാധക പ്രതികരണങ്ങള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications