Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സൂര്യ വെറും ബാധ്യത!! ഇനി എംഐയില്‍ കാണരുത്, കരിയര്‍ തീര്‍ന്നു; വിമര്‍ശനം

അഹമ്മദാബാദ്: ഈ സീസണിലെ ഐപിഎല്ലില്‍ വീണ്ടുമൊരു മല്‍സരത്തില്‍ കൂടി മുംബൈ ഇന്ത്യന്‍സ് കുപ്പായത്തില്‍ ഫ്‌ളോപ്പായിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയര്‍ തന്നെ ഇതോടെ വലിയ പ്രതിസന്ധിയിലുമായിരിക്കുകായാണ്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഡു ഓര്‍ ഡൈ മാച്ചിലാണ് സ്‌കൈ നനഞ്ഞ പടക്കമായി മാറിയത്.

നാലാം നമ്പറില്‍ ക്രീസിലെത്തിയ അദ്ദേഹത്തിനു നേടാനായത് വെറും 10 റണ്‍സ് മാത്രം. 15 ബോളില്‍ ഓരോ ഫോറും സിക്‌സറും ഇന്നിങ്‌സിലുണ്ടായിരുന്നു. കാഗിസോ റബാഡയെറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറിലാണ് അദ്ദേഹം ക്രീസ് വിട്ടത്. ആദ്യ ബോളില്‍ സിക്‌സറും അടുത്തതില്‍ ഫോറും പായിച്ച് ഗംഭീരമായാണ് സൂര്യ തുടങ്ങിയത്.

SURYAKUMAR YADAV

പക്ഷെ അഞ്ചാമത്തെ ബോളില്‍ ഓഫ്സ്റ്റംപും മിഡില്‍ സ്റ്റംപും കടപുഴകി. 152.1 കിമി വേഗതയുള്ള ബോളിനെതിരേ യാതൊരു ഫൂട്ട് മൂവ്‌മെന്റുമില്ലാതെ സൂര്യ ഡ്രൈവിനു തുനിഞ്ഞു. പക്ഷെ ടൈമിങ് അമ്പെ പാളുകയും ബോള്‍ അല്‍പ്പം അകത്തേക്കു കയറുകയും ചെയ്തതോടെ നേരെ വിക്കറ്റുകളില്‍ പതിക്കുകയും ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് സൂര്യ നേരിടുന്നത്. ഈ സീണില്‍ ഇനി അദ്ദേഹത്തെ കളിപ്പിക്കരുതെന്നും എഐ ഫാന്‍സ് ആവശ്യപ്പെടുന്നു.

വന്‍ വിമര്‍ശനം

'സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കൂ @mipaltan, ഭാഗ്യവശാല്‍ ടി20 വേള്‍ഡ് കപ്പ് നേടിയ ക്യാപ്റ്റനായി... പക്ഷെ ഭാഗ്യം എപ്പോഴും വിജയിക്കില്ല... അയാളെ ഒഴിവാക്കൂ'.

'സൂര്യകുമാര്‍ യാദവ് ഇപ്പോള്‍ തീര്‍ന്നിരിക്കുകയാണ്. അദ്ദേഹത്തെ ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും ഒഴിവാക്കണം? '

'സൂര്യകുമാര്‍ യാദവ് ക്യാപ്റ്റന്‍ സ്ഥാനം ആഗ്രഹിക്കുന്നു.
തിലക് വര്‍മ്മ ക്യാപ്റ്റന്‍ സ്ഥാനം ആഗ്രഹിക്കുന്നു.
ജസ്പ്രീത് ബുംറ ക്യാപ്റ്റന്‍ സ്ഥാനം ആഗ്രഹിക്കുന്നു.

ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ മുതിര്‍ന്ന കളിക്കാര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നില്ല.

മുംബൈ ഇന്ത്യന്‍സ് ഡ്രസ്സിംഗ് റൂം ഒരു WWE റിംഗ് ആണ്.
സൂര്യകുമാറും പന്തുകള്‍ പാഴാക്കി, പരാജയപ്പെടുകയും ചെയ്തു'.

'ച്യൂയിങ്ഗം കിങായ സൂര്യകുമാര്‍ ഇപ്പോഴും എങ്ങനെയാണ് മുംബൈ ഇന്ത്യന്‍സിന്റെ പ്ലെയിങ് ഇലവനില്‍ ഉള്ളതെന്നു ദുരൂഹതയാണ്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിനു ശഷമുള്ള ഫ്‌ളോപ്പ് ഷോ പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന് കളിക്കാന്‍ അര്‍ഹതയില്ല'.

SURYAKUMAR YADAV

'സൂര്യകുമാര്‍ യാദവെന്ന ബാറ്റര്‍-
- സീമിംഗ് ട്രാക്കുകളില്‍ ബാറ്റ് ചെയ്യാന്‍ കഴിയില്ല
- വേഗത കുറഞ്ഞതും താഴ്ന്നതുമായ ട്രാക്കുകളില്‍ ബാറ്റ് ചെയ്യാന്‍ കഴിയില്ല
- എക്‌സ്പ്രസ് പേസിനെതിരെ ബാറ്റ് ചെയ്യാന്‍ കഴിയില്ല
- നിലവാരമുള്ള സ്പിന്നിനെതിരെ ബാറ്റ് ചെയ്യാന്‍ കഴിയില്ല
- സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യാന്‍ കഴിയില്ല
- ഇക്കാലത്ത് കൂടുതല്‍ നേരം ബാറ്റ് ചെയ്യാന്‍ കഴിയില്ല
- ഉഗാണ്ട, ഉറുഗ്വേ എന്നിവയ്ക്കെതിരെ അദ്ദേഹത്തിന് നന്നായി ബാറ്റ് ചെയ്യാന്‍ കഴിയും'.

'ഇന്ന് സൂര്യകുമാര്‍ യാദവിനെ കണ്ട് ഹോങ്കോങ്, അയര്‍ലന്‍ഡ്, കാനഡ, യുഎഇ എന്നീ രാജ്യങ്ങള്‍ വിയര്‍ക്കുകയാവും. കാരണം അടുത്ത ടി20 പരമ്പരയില്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഫോമിന് വലിയ വില നല്‍കേണ്ടിവരുമെന്ന് അവര്‍ക്കറിയാം'.

' ഗൗതം ഗംഭീറിന്റെ പാവ ക്യാപ്റ്റനാണ് 'ച്യൂയിംഗ് ഗം കുമാര്‍'. ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഫ്രോഡ് ക്യാപ്റ്റന്‍. നമ്മുടെ ചരിത്രത്തിലെ ഏറ്റവും അര്‍ഹതയില്ലാത്ത ട്രോഫി നേടിയ ക്യാപ്റ്റനുമാണ്. ഗൗതം ഗംഭീറിന്റെ ഫേവററ്റിസം കൊണ്ടു മാത്രമാണ് ടീമിലുള്ളത്. രണ്ട് വര്‍ഷമായി പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതിരുന്നിട്ടും, ഒരു പാവ ക്യാപ്റ്റനെ ഗംഭീര്‍ ആഗ്രഹിക്കുന്നതിനാല്‍ ഇപ്പോഴും നിലനിര്‍ത്തി കൊണ്ടു പോവുകയാണ്.

സൂര്യയുടെ ക്യാപ്റ്റന്‍സിയില്‍ ഒരു മാസ്റ്റര്‍ക്ലാസും ഇല്ലെന്ന് ലോകമെമ്പാടും അറിയാം. ഈ ഇന്ത്യന്‍ ടീം വളരെ ശക്തമാണ്, ക്യാപ്റ്റനില്ലെങ്കിലും അവര്‍ ലോകകപ്പ് നേടുമായിരുന്നു. ഒരു നേതാവാകുന്നതിനുപകരം, ഗൗതം ഗംഭീര്‍ തന്റെ കാലത്തു വെറും പാവകളെ ഒരുക്കുകയാണ്. 'യെസ്-മെന്‍' ആകാന്‍ മാത്രം കളിക്കാരെ പഠിപ്പിക്കുകയാണ്'- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ ആരാധക പ്രതികരണങ്ങള്‍.

Story first published: Monday, April 20, 2026, 20:53 [IST]
Other articles published on Apr 20, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+