Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തല കുനിച്ച് സൂര്യ, കണ്ണീര്‍ വാര്‍ത്ത് വെടിക്കെട്ട് താരം!! എംഐ ഡ്രസിങ് റൂമില്‍ നടന്നതറിയാം, വീഡിയോ

ഗുവാഹത്തി: ഐപിഎല്ലില്‍ ആറാം കിരീടം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിനു ആഗ്രഹിച്ചതു പോലെയൊരു തുടക്കമല്ല ഈ സീസണില്‍ ലഭിച്ചിരിക്കുന്നത്. ആദ്യ മൂന്നു റൗണ്ടുകള്‍ക്കു ശേഷം അവര്‍ക്കു ജയിക്കാനായത് ഒന്നില്‍ മാത്രം. കന്നിയങ്കത്തില്‍ തകര്‍പ്പന്‍ ജയവുമായി തുടങ്ങിയ ശേഷം കഴിഞ്ഞ രണ്ടു മല്‍സരവും അവര്‍ക്കു പാളിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നടന്ന 11 ഓവര്‍ വീതമുള്ള മാച്ചില്‍ രാജസ്ഥാന്‍ റോയല്‍സിനോയു 27 റണ്‍സിനാണ് മുംബൈ കീഴടങ്ങിയത്. ഈ പരാജയം മുംബൈ ക്യാംപിനെയാകെ ശരിക്കും ഉലച്ചിരിക്കുകയാണ്.

ഡ്രസിങ് റൂമില്‍ താരങ്ങളാകെ കടുത്ത നിരാശയിലും ദുഖത്തിലുമാണ് കാണപ്പെട്ടത്. ഡ്രസിങ് റൂമില്‍ നിന്നുള്ള വീഡിയോയും സോഷ്യല്‍ മീഡിയയില്‍ മുംബൈ പങ്കുവച്ചിരിക്കുകയാണ്.

JAYAWARDENE SURYA DHIR

photocredit/Mumbaiindians

എല്ലാവരും നിരാശയില്‍

രാജസ്ഥാന്‍ റോയല്‍സുമായുള്ള പരാജയ ശേഷം ഡ്രസിങ് റൂമില്‍ ചിലര്‍ വികാരഭരിതരായപ്പോള്‍ ചിലരാവട്ടെ ഒട്ടും മിണ്ടാതെ തല താഴ്ത്തി ഇരിക്കുകയായിരുന്നു. എന്നാല്‍ ടീമംഗങ്ങളെ പ്രചോദിപ്പിച്ച് ശക്തമായ തിരിച്ചുവരവ് നടത്താന്‍ കഴിയുമെന്ന് അവര്‍ക്കു ധൈര്യം പകര്‍ന്നത് മുഖ്യ കോച്ച് മഹേല ജയവര്‍ധനെയാണ്.

കൂടാതെ ബാറ്റിങ് കോച്ച് കരെണ്‍ പൊള്ളാര്‍ഡും ടീമിനെ പ്രചോദിപ്പിക്കുന്നുണ്ടായിരുന്നു. മുംബൈ ടീമിന്റെ ഡ്രസിങ് റൂമില്‍ ഏറ്റവും ദുഖിതനായി കാണപ്പെട്ടത് വെടിക്കെട്ട് ബാറ്ററും ഫിനിഷറുമായ നമാന്‍ ധിറായിരുന്നു.

റണ്‍ചേസില്‍ 25 റണ്‍സ് ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡിനൊപ്പം ടീമിന്റെ ടോപ്‌സ്‌കോറര്‍മാരില്‍ ഒരാളുമായിരുന്നു അദ്ദേഹം. കണ്ണീരോടെയാണ് ധിര്‍ ഡ്രസിങ് റൂമില്‍ കടുത്ത നിരാശയില്‍ തനിച്ച് ഇരുന്നത്. ഇതിനിടെ അടുത്തേക്കു വന്ന ജയവര്‍ധനെ തോളില്‍ തട്ടി ധിറിനെ ആശ്വസിപ്പിക്കുകയും ചെയ്തു.

രാജസ്ഥാനുമായുള്ള മല്‍സരശേഷം മുംബൈയുടെ ഡ്രസിങ് റൂമില്‍ നിന്നുള്ള വീഡിയോ കാണാം

ഈ സീസണില്‍ ഇതിനകം കളിച്ച മൂന്നു മല്‍സരങ്ങളിലും ബാറ്റിങില്‍ തിളങ്ങാന്‍ കഴിഞ്ഞിട്ടില്ലാത്ത തിലക് വര്‍മയാവട്ടെ തന്റെ ബാറ്റിങിലേക്കു നോക്കി പലതും ചിന്തിച്ചിരിക്കുന്നതു കാണാം. സാധാരണയായി തോല്‍വികളിലും ചിരിച്ച മുഖത്തോടെ കാണപ്പെടാറുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ സൂര്യകുമാര്‍ യാദവ് വലിയ വിഷാദത്തിലായിരുന്നു.

തല താഴ്ത്തി കണ്ണുകളടച്ച് ഡ്രസിങ് റൂമിലെ സൂര്യയുടെ ഇരിപ്പ് മുംബൈ ആരാധകരെയും ഏറെ വേദനിപ്പിക്കുമെന്നുറപ്പാണ്. മുന്‍ നായകന്‍ രോഹിത് ശര്‍മയും ഡ്രസിങ് റൂമില്‍ ഏറെ നിരാശനായി കാണപ്പെട്ടു.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാവട്ടെ ബൗളിങ് കോച്ച് കൂടിയായ ലസിത് മലിങ്കയുമായി പലതും സംസാരിച്ചു കൊണ്ടിരുന്നു. ബുംറയെ സംബന്ധിച്ച് ബൗളിങില്‍ അത്ര നല്ല ദിവസമായിരുന്നില്ല ഇത്. സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍മാര്‍ കൂടിയായ ക്വിന്റണ്‍ ഡികോക്കും റയാന്‍ റിക്കെല്‍റ്റണും ഡ്രസിങ് റൂമില്‍ ഒരുമിച്ച് തന്നെയായിരുന്നു.

MUMBAI INDIANS

ജയവര്‍ധനെയുടെ വാക്കുകള്‍

'ഇന്നു എന്താണ് സംഭവിച്ചതെന്നു മനസ്സിലാക്കാന്‍ നമ്മള്‍ മതിയായ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഒരു ഫ്രാഞ്ചൈസി, ഒരു ടീം, താരങ്ങള്‍ എന്ന നിലയില്‍ ഇതല്ല നമ്മള്‍. മാര്‍ജിന്‍ വളരെ ചെറുതായിരുന്നു. ആ 24 റണ്‍സ് നമുക്കു എവിടെ നിന്നെങ്കിലും നേടിയെടുക്കാന്‍ കഴിയുന്നതായിരുന്നു. നാലു മികച്ച ബോളുകള്‍, അല്ലെങ്കില്‍ നാലു ഷോട്ടുകള്‍. അതായിരുന്നു വ്യത്യാസം.

പക്ഷെ ഇതു നമ്മള്‍ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ്. നല്ല ചര്‍ച്ചകള്‍ നടത്തണം. അതോടൊപ്പം പരസ്പരം നോക്കുകയും വേണം'- ഇങ്ങന്നെയായിരുന്നുന്നു മുംബൈ ഇന്ത്യന്‍സിന്റെ ഡ്രസിങ് റൂമില്‍ മഹേല ജയവര്‍ധനെയുടെ വാക്കുകള്‍.

പിന്നാലെ കരെണ്‍ പൊള്ളാര്‍ഡും ടീമിനെ പ്രചോദിപ്പിക്കാനും ധൈര്യം പകരാനും ശ്രമിക്കുകയും ചെയ്തു. 'തലയുയര്‍ത്തൂ. പോസിറ്റീവായി ഇരിക്കൂ. ക്രിക്കറ്റ് മല്‍സരങ്ങള്‍ എളുപ്പത്തില്‍ വിജയിക്കാന്‍ കഴിയില്ല. അതുകൊണ്ടു കൊണ്ടു തന്നെ നമുക്കു ഒരുമിച്ച് ഒറ്റക്കെട്ടായി നില്‍ക്കാം. ശക്തരായിരിക്കൂ'- പൊള്ളാര്‍ഡ് പറഞ്ഞു നിര്‍ത്തി.

Story first published: Wednesday, April 8, 2026, 19:25 [IST]
Other articles published on Apr 8, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+