Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: അവർ വൈഭവിന് സ്ട്രൈക്ക് കൊടുത്തില്ല! ഇത് ചോദിച്ച് വാങ്ങിയ തോൽവി, രാജസ്ഥാൻ ബാറ്റർമാർക്കെതിരെ സെവാ​ഗ്

ക്വാളിഫയർ 2 മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ടതിന് പിന്നാലെ രാജസ്ഥാൻ റോയൽസ് ബാറ്റർമാർക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. പവർപ്ലേ ഓവറുകളിൽ തകർപ്പൻ ഫോമിലുള്ള വൈഭവ് സൂര്യവംശിക്ക് കൂടുതൽ സ്ട്രൈക്ക് നൽകാതിരുന്നതാണ് രാജസ്ഥാന് തിരിച്ചടിയായതെന്ന് സെവാഗ് വിലയിരുത്തി. ക്രിക്ബസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

IPL 2026: ഗില്‍ 722, സഞ്ജു 477!!! ശരിക്കും ടീം ഇന്ത്യയില്‍ വേണ്ടതാരെന്ന് ഇനി പറയൂ, ഫാന്‍സ് രംഗത്ത്
"അവൻ അടിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും എന്തിനാണ് സ്വയം സ്ട്രൈക്ക് കൈവശം വെച്ചത്?"

പവർപ്ലേയിൽ വൈഭവിനൊപ്പം ബാറ്റ് ചെയ്ത യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറെൽ, രവീന്ദ്ര ജഡേജ എന്നിവരുടെ സമീപനത്തെ സെവാഗ് ചോദ്യം ചെയ്തു: "എനിക്ക് അവരോടെല്ലാം ഒരു ചോദ്യമുണ്ട്—അത് ജയ്‌സ്വാൾ ആകട്ടെ, ധ്രുവ് ജുറെൽ ആകട്ടെ, അതല്ലെങ്കിൽ ജഡേജ ആകട്ടെ... പവർപ്ലേയിൽ അവനൊപ്പം (വൈഭവ്) ബാറ്റ് ചെയ്യാൻ ഇറങ്ങിയവർ എന്താണ് ചെയ്തത്? തങ്ങൾക്ക് കുറഞ്ഞ പന്തുകൾ മാത്രമാണ് കളിക്കാൻ കിട്ടുന്നത് എന്ന ചിന്തയിൽ റൺസ് കണ്ടെത്താൻ ഇവർ അനാവശ്യമായ അധിക ശ്രമങ്ങൾ നടത്തുകയായിരുന്നു.

sehwagandvaibhav

മറുഭാഗത്ത് നിൽക്കുന്ന വൈഭവിന് സ്ട്രൈക്ക് കൈമാറിയാൽ, ഫോറും സിക്സും അടിക്കാനുള്ള അവന്റെ സ്വാഭാവികമായ കഴിവ് മറ്റാരെക്കാളും മികച്ചതാണെന്ന് ഇവർക്ക് നന്നായി അറിയാം. എന്നിട്ടും അവർ അതിന് ശ്രമിച്ചില്ല."

230 കടക്കേണ്ട സ്കോർ അവിടെത്തീർന്നു!

സ്ട്രൈക്ക് കൈമാറാത്തത് ടീമിന്റെ മൊത്തം സ്കോറിംഗിനെ ബാധിച്ചുവെന്നും സെവാഗ് ചൂണ്ടിക്കാണിച്ചു. "അവന് കൂടുതൽ സ്ട്രൈക്ക് നൽകിയിരുന്നെങ്കിൽ മികച്ചൊരു പാർട്ണർഷിപ്പ് അവിടെ കെട്ടിപ്പടുക്കാമായിരുന്നു. അവൻ കൂടുതൽ പന്തുകൾ നേരിട്ടിരുന്നെങ്കിൽ ടീം സ്കോർ ഇതിലും വേഗത്തിൽ ഉയർന്നേനെ. അതുകൊണ്ട് തന്നെ ആദ്യ പവർപ്ലേയിൽ രാജസ്ഥാന് സംഭവിച്ചത് വലിയൊരു വീഴ്ചയാണ്. പവർപ്ലേ സ്കോർ മോശമായിരുന്നു എന്ന് ഞാൻ പറയുന്നില്ല, പക്ഷേ അത് ഇതിലും വളരെ മികച്ചതാക്കാമായിരുന്നു. കൃത്യമായ രീതിയിൽ സ്ട്രൈക്ക് കൈമാറിയിരുന്നെങ്കിൽ രാജസ്ഥാൻ ബോർഡിൽ കണ്ട 214 റൺസിന് പകരം സ്കോർ എളുപ്പത്തിൽ 224-ഓ അല്ലെങ്കിൽ 230-ന് മുകളിലോ എത്തുമായിരുന്നു."

കോലിയാണെന്ന ഭാവം, കളി ബാബറിന്റേത്!! പരാഗിന് എന്തു കഴിവാണുള്ളത്? വന്‍ വിമര്‍ശനം

കോലിയാണെന്ന ഭാവം, കളി ബാബറിന്റേത്!! പരാഗിന് എന്തു കഴിവാണുള്ളത്? വന്‍ വിമര്‍ശനം

ഒരു നോക്കൗട്ട് മത്സരത്തിൽ ചെറിയ തന്ത്രപരമായ പിഴവുകൾ പോലും വലിയ വിലകൊടുക്കേണ്ടി വരുമെന്ന യാഥാർത്ഥ്യമാണ് സെവാഗ് തന്റെ ഈ ദേഷ്യം നിറഞ്ഞ പ്രസ്താവനയിലൂടെ ഓർമ്മിപ്പിക്കുന്നത്. ആവേശകരമായ മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 215 റൺസ് എന്ന ടാർ​ഗറ്റ് എട്ട് പന്തുകൾ ബാക്കി നിൽക്കെ ​ഗുജറാത്ത് മറികടന്നു. ക്യാപ്റ്റൻ ശുബ്മാൻ ​ഗില്ലിന്റെ അടിപൊളി സെഞ്ച്വറിയും സായ് സുദർശന്റെ കിടിലൻ ഇന്നിങ്സും ജിടിക്ക് വിജയം അനായാസമാക്കുകയായിരുന്നു. മറുഭാ​ഗത്ത് രാജസ്ഥാൻ റോയൽസിനായി വൈഭവ് സൂര്യവംശി നടത്തിയ പോരാട്ടം വെറുതെയായി. മികച്ച രീതിയിൽ ബാറ്റ് ചെയ്തിട്ടും ബൗളിങ്ങിലെ പാളിച്ചകളാണ് രാജസ്ഥാന് തോൽവി സമ്മാനിച്ചത്. മാത്രമല്ല, ഒന്നാം ഇന്നിങ്സ് കഴിഞ്ഞ് രണ്ടാം ഇന്നിങ്സിലേക്ക് കടന്നപ്പോൾ പിച്ച് കുറച്ചുകൂടി ഫ്ലാറ്റ് ആയതും ​ഗുജറാത്തിന് സഹായകമായി.

Story first published: Saturday, May 30, 2026, 9:37 [IST]
Other articles published on May 30, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+