ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള മിനി താരലേലത്തിനു ഇനി ദിവസങ്ങള്‍ മാത്രം. അടുത്ത ചൊവ്വാഴ്ച അബുദാബിയിലാണ് താരലേലം. ഒറ്റ ദിവസം മാത്രമുള്ള ലേലത്തില്‍ ആകെ 350 കളിക്കാരാണ് വില്‍പ്പനയ്ക്കുള്ളത്. പക്ഷെ ഇവരില്‍ വെറും 77 പേരെ മാത്രമേ പത്തു ഫ്രാഞ്ചൈസികള്‍ക്കും കൂടി വാങ്ങാന്‍ സാധിക്കുകയുള്ളൂ.
അതിനാല്‍ തന്നെ ഭൂരിഭാഗം കൡക്കാര്‍ക്കും ലേലത്തില്‍ നിരാശരാവേണ്ടി വരികയും ചെയ്യും. ഓസ്‌ട്രേലിയന്‍ യുവ ഓള്‍ കാമറൂണ്‍ ഗ്രീന്‍ മുതല്‍ ഇന്ത്യയുടെ യുവ സ്പിന്നര്‍ രവി ബിഷ്‌നോയ് വരെ ലേലത്തിന്റെ പൂളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലേലത്തിനുള്ള സൂപ്പര്‍ താരങ്ങളില്‍ ചിലരെ ആരും വാങ്ങിയേക്കില്ല. അണ്‍സോള്‍ഡായി മാറിയേക്കാവുന്ന കളിക്കാര്‍ ആരൊക്കെയാണന്നു നമുക്കു നോക്കാം.

സ്റ്റീവ് സ്മിത്ത്
ഓസ്ട്രലിയയുടെ സ്റ്റാര്‍ ബാറ്ററും രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്താണ് മിനി താരലേലത്തില്‍ ആരും വാങ്ങാനിടയില്ലാത്ത ഒരാള്‍. രണ്ടു കോടി രൂപയാണ് ലേലത്തില്‍ അദേഹത്തിന്റെ അടിസ്ഥാനവില. ടി20 കരിയര്‍ അവസാനിച്ചു കഴിഞ്ഞ സ്മിത്തിനായി ഒരു ഫ്രാഞ്ചൈസിയും ഇത്രയും തുക മുടക്കാന്‍ സാധ്യതയില്ല.
2021ല്‍ റോയല്‍സിനൊപ്പമാണ് സ്മിത്തിനെ അവസാനമായി ഐപിഎല്ലില്‍ കണ്ടത്. അതിനു ശേഷമുള്ള നാലു സീസണുകളിലും അദ്ദേഹം അണ്‍സോള്‍ഡാവുകയായിരുന്നു. ഇത്തവണയും ഇതു ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സര്‍ഫറാസ് ഖാന്‍
ഇന്ത്യന്‍ ടെസ്റ്റ് പ്ലെയറുംആഭ്യന്തര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരനുമായ സര്‍ഫറാസ് ഖാനാണ് ലേലത്തില്‍ ആരും വാങ്ങാനിടയില്ലാത്ത അടുത്തയാള്‍. ആഭ്യന്തര റെഡ് ബോള്‍ ക്രിക്കറ്റില്‍ തകര്‍പ്പന്‍ റെക്കോര്‍ഡുണ്ടെങ്കിലും വൈറ്റ് ബോളില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് മോശമാണ്.
മാത്രമല്ല ഐപിഎല്ലില്‍ നേരത്തേ അവസരം ലഭിച്ചപ്പോഴും സര്‍ഫറാസിന്റെ പ്രകടനം നിരാശാജനകമായിരുന്നു. ഇതിനകം കളിച്ച 40 മല്‍സരങ്ങൡ ഒരു ഫിഫ്റ്റിയടക്കം വെറും 441 റണ്‍സണ് 28 കാരന്‍ നേടിയത്. അതിനാല്‍ തന്നെ ലേലത്തില്‍ അദ്ദേഹത്തെ ആരും വാങ്ങുകയും ചെയ്‌തേക്കില്ല.
ജോഷ് ഇംഗ്ലിസ്
ഓസ്‌ട്രേലിയയുടെ അഗ്രസീവ് ബാറ്ററും വിക്കറ്റ് കീപ്പറുമായ ജോഷ് ഇംഗ്ലിസാണ് ലേലത്തില്‍ അണ്‍സോള്‍ഡായയേക്കാവുന്ന മൂന്നാമത്തെ താരം. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനായി ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയട്ടുള്ള താരമാണ് ഇംഗ്ലിസ്. എന്നിട്ടും സീസണിനു ശേഷം അദ്ദേഹം റിലീസ് ചെയ്യപ്പെട്ടു.
വരാനിരിക്കുന്ന സീസണില്‍ വെറും നാലു മല്‍സരങ്ങില്‍ മാത്രമേ ഇംഗ്ലിസിന്റെ സേവനം ലഭിക്കുകയുള്ളൂ. ഈ കാരണത്താല്‍ തന്നെ ലേലത്തില്‍ അദ്ദേഹം അണ്‍സോള്‍ഡായി മാറിയേക്കുകയും ചെയ്യും.
ഡെവന്‍ കോണ്‍വേ
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഓപ്പണറും ന്യൂസിലാന്‍ഡിന്റെ ഇടംകൈയന്‍ ബാറ്ററുമായ ഡെവന്‍ കോണ്‍വേയാണ് ലേലത്തില്‍ തഴ്‌യപ്പെട്ടക്കാവുന്ന മറ്റൊരാള്‍. സമീപകാലത്തെ ടി20യിലെ മോശം പ്രകടനങ്ങളാണ് അദ്ദേഹത്തിനു തിരിച്ചടിയായി മാറുന്നത്.
കോണ്‍വേയെ കഴിഞ്ഞ സീസണിനു ശേഷം സിഎസ്‌കെ റിലീസ് ചെയ്യാനുള്ള പ്രധാന കാരണവും ഇതാണ്. ഫോമില്‍ സംഭവിച്ച ഇടിവ് മാത്രമല്ല പരിക്കുകളും അദ്ദേഹത്തിന്റെ കരിയറിനെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

വനിന്ദു ഹസരംഗ
ശ്രീലങ്കയുടെ സ്പിന്‍ ബൗളിഭ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയാണ് ഈ ലിസ്റ്റിലെ അഞ്ചാമന്‍. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കൂടാരത്തിലായിരുന്നു അദ്ദേഹം. മെഗാ ലേലത്തിലാണ് ഹസരംഗയെ അവര്‍ വാങ്ങിയത്.
പക്ഷെ യാതാരു ഇംപാക്ടും സൃഷ്ടിക്കാന്‍ മുന്‍ ലോക ഒന്നാംനമ്പര്‍ ഓള്‍റൗണ്ടര്‍ക്കായില്ല. തുടര്‍ച്ചയായ പരിക്കുകളും സമീപകാലത്തു ഹസരംഗയുടെ കരിയറിനെ സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഒരു സമയത്തു മാച്ച് വിന്നറായിരുന്ന ലങ്കന്‍ താരത്തെ റോയല്‍സ് കൈവിടാനുള്ള പ്രധാന കാരണവും ഇതാണ്.