Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: 7 കോടിക്ക് മുകളില്‍ ശമ്പളം, 7 മാച്ചുകള്‍ പോലും കളിച്ചില്ല!!! ലിസ്റ്റില്‍ ഇവര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കിരീട വിജയത്തോടെ തന്നെ വീണ്ടുമൊരു ഐപിഎല്‍ സീസണ്‍ കൂടി അവസാനിച്ചിരിക്കുകയാണ്. ചില താരങ്ങളുടെ ഗംഭീര വ്യക്തിഗത പ്രകടനങ്ങളുടെ പേരിലായിരിക്കും ഈ സീസണ്‍ ഓര്‍മിക്കപ്പെടുകയെന്നുറപ്പാണ്.

വലിയ തുക മുടക്കി ഫ്രാഞ്ചൈസികള്‍ കൊണ്ടു വന്ന താരങ്ങളില്‍ പലരും ഇത്തവണ പ്രതീക്ഷക്കൊത്തുയരാന്‍ സാധിക്കാതെ പതറിയിട്ടുണ്ട്. ഏഴു കോടിക്കു മുകളില്‍ പ്രതിഫലം നല്‍കിയിട്ടും സീസണില്‍ ഏഴു മാച്ചുകള്‍ പോലും കളിച്ചിട്ടില്ലാത്ത ചില താരങ്ങളെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

Mitchell Starc

മിച്ചെല്‍ സ്റ്റാര്‍ക്ക്

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്കാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. തോളിലും കൈമുട്ടിനുമേറ്റ പരിക്കു കാരണം ഈ സീസണിന്റെ ആദ്യ പകുതിയിലുടനീളം അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വരികയായിരുന്നു.

IND vs AFG: ആദ്യം സഞ്ജു, മറ്റൊരു മലയാളിക്ക് കൂടി ഗില്ലിന്റെ പണി വരുന്നു!! പ്ലെയിങ് 11 ഇങ്ങനെ

IND vs AFG: ആദ്യം സഞ്ജു, മറ്റൊരു മലയാളിക്ക് കൂടി ഗില്ലിന്റെ പണി വരുന്നു!! പ്ലെയിങ് 11 ഇങ്ങനെ

11.75 കോടി രൂപയാണ് ഡിസില്‍ സ്റ്റാര്‍ക്കിന്റെ ഒരു വര്‍ഷത്തെ ശമ്പളം. പക്ഷെ നിര്‍ഭാഗ്യവശാല്‍ പരിക്ക് വില്ലനായതോടെ ഡിസി വെട്ടിലാവുകയായിരുന്നു. ലീഗ് ഘട്ടത്തിലെ ഒമ്പതാമത്തെ മല്‍സരത്തിലാണ് സ്റ്റാര്‍ക്ക് ഒടുവില്‍ കളിക്കാനിറങ്ങിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരേയായിരുന്നു ഇത്.

സ്റ്റാര്‍ക്ക് എത്തുമ്പോഴേക്കും ഡിസി പോയിന്റ് പട്ടികയില്‍ താഴേക്കു പോയിക്കഴിഞ്ഞിരുന്നു. സീസണിലെ ശേഷിച്ച ആറു മല്‍രങ്ങളലും ഓസീസ് ഇടംകൈയന്‍ പേസര്‍ പന്തെറിഞ്ഞു. 11 വിക്കറ്റുള്‍ വീഴ്ത്താനും അദ്ദേഹത്തിനായിരുന്നു. പക്ഷെ ഡിസി ആറാമതായാണ് സീസണ്‍ അവസാനിപ്പിച്ചത്.

ഹര്‍ഷല്‍ പട്ടേല്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ വെറ്ററന്‍ മീഡിയം പേസര്‍ ഹര്‍ഷല്‍ പട്ടേലാണ് ലിസ്റ്റില്‍ അടുത്തത്. ഈ സീസണിന്റെ തുടക്കത്തില്‍ ബൗളിങ് അമ്പെ പാളിയതോടെ പുതുമുഖ പേസര്‍മാരായ പ്രഫുല്‍ ഹിംഗെ, സാക്വിബ് ഹുസൈന്‍ എന്നിരെ വച്ച് എസ്ആര്‍എച്ച് നടത്തിയ പരീക്ഷണം ക്ലിക്കായി. ഇതോടെയാണ് മുന്‍ പര്‍പ്പിള്‍ ക്യാപ്പ് വിന്നര്‍ കൂടിയായ ഹര്‍ഷല്‍ ബെഞ്ചിലായത്.

Asian Games 2026: വൈഭവ്- അഭി ഓപ്പണിങ്, നയിക്കാന്‍ സഞ്ജു തന്നെ!! ഈ ടീമെങ്കില്‍ സ്വര്‍ണമുറപ്പ്

Asian Games 2026: വൈഭവ്- അഭി ഓപ്പണിങ്, നയിക്കാന്‍ സഞ്ജു തന്നെ!! ഈ ടീമെങ്കില്‍ സ്വര്‍ണമുറപ്പ്

സീസണിലെ ആദ്യത്തെ നാലു മല്‍സരങ്ങളിലും പന്തെറിഞ്ഞെങ്കിലും ഒരു വിക്കറ്റ് പോലും അദ്ദേഹത്തിനു കിട്ടിയില്ല. പിന്നീട് സീസണിന്റെ അവസാനത്തേക്ക് ഒരു മല്‍സരത്തില്‍ കൂടി ഹര്‍ഷലിനെ പരീക്ഷിച്ചെങ്കിലും അതും വിക്കറ്റില്ല. അഞ്ചു കളിയില്‍ ഒു വിക്കറ്റ് പോലുമില്ലാതെയാണ് എട്ടു കോടി പ്രതിഫലമുള്ള അദ്ദേഹം സീസണ്‍ അവസാനിപ്പിച്ചത്.

ട്രെന്റ് ബോള്‍ട്ട്

മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടാണ് നിരാശപ്പെടുത്തിയവരുടെ ലിസ്റ്റിലെ മൂന്നാമന്‍. 12.50 കോടി രൂപയ്ക്കാണ് 202ലെ മെഗാലേലത്തില്‍ അദ്ദേഹത്തെ മുംബൈ തിരികെ കൊണ്ടുവന്നത്.

പക്ഷെ ഈ സീസണില്‍ ബോള്‍ട്ട് സമ്പൂര്‍ണ പരാജയയമായിരുന്നു. വെറും അഞ്ചു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തെ മുംബൈ പരീക്ഷിച്ചുള്ളൂ. പക്ഷെ 11.63 എന്ന മോശം ക്കോണമി റേറ്റില്‍ വീഴ്ത്താനായത് വെറും രണ്ടു വിക്കറ്റുകളാണ്.

Trent Boult

പ്രശാന്ത് വീര്‍

കഴിഞ്ഞ മിനിതാരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് 14.20 കോടിയെന്ന അവിശ്വസനീയ തുകയ്ക്കു വാങ്ങിയ താരമാണ് പുതുമുഖ ഓള്‍റൗണ്ടര്‍ പ്രശാന്ത് വീര്‍. പക്ഷെ ബാറ്റിങിലോ, ബൗളിങിലോ അദ്ദേഹം സിഎസ്‌കെയില്‍ കാര്യമായി പരീക്ഷിക്കപ്പെട്ടില്ല.

വെറും ആറു മല്‍സരങ്ങളിലാണ് പ്രശാന്ത് കളിക്കാനിറങ്ങിയത്. ഇവയിലായി നേടിയതാവട്ടെ 90 റണ്‍സ് മാത്രം. ബൗളിങെടുത്താല്‍ സീസണിലാകെ അദ്ദേഹത്തെ കൊണ്ട് എറിയിച്ചത് രണ്ടോവറുകള്‍ മാത്രം. പിന്നെ എന്തിനാണ് ഇത്രയും വലിയ തുക മുടക്കി പ്രശാന്തിനെ സിഎസ്‌കെ വാങ്ങിയതെന്നാണ് ചോദ്യം.

ലിയാം ലിവിങ്‌സ്റ്റണ്‍

ഇംഗ്ലണ്ടിന്റെ വമ്പനടിക്കാരനും ഓള്‍റൗണ്ടറുമായ ലിയാം ലിവിങ്‌സ്റ്റണിനായി കഴിഞ്ഞ മിനി താരലേലത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദദാബാദ് മുടക്കിയത് 13 കോടി രൂപയാണ്. ലേലത്തില്‍ അവര്‍ ഏറ്റവുമധികം തുക ചെലവഴിച്ചതും അദ്ദഹത്തിനായി തന്നെ.

പക്ഷെ വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ ലിവിങ്സ്റ്റണിനെ കളിപ്പിക്കാന്‍ ഓറഞ്ച് ആര്‍മി തയ്യാറായുള്ളൂ. ഇവയില്‍ നിന്നും 15 റണ്‍സെടുത്ത അദ്ദേഹം ഒരോവര്‍ പോലും ബൗള്‍ ചെയ്തതുമില്ല.

Story first published: Wednesday, June 3, 2026, 14:01 [IST]
Other articles published on Jun 3, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+