For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: റിഷഭിന് എന്തുപറ്റി? ഡിസിയില്‍ ഇങ്ങനെയല്ല!! ഫ്‌ളോപ്പ് ഷോയുടെ കാരണം പറഞ്ഞ് ശ്രീകാന്ത്

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പമുള്ള റിഷഭ് പന്തിന്റെ മോശം പ്രകടനത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്ററും ചീഫ് സെലക്ടറുമായ കെ ശ്രീകാന്ത്. എല്‍എസ്ജി ക്യാപ്റ്റനായുള്ള റിഷഭിന്റെ കന്നി സീസണ്‍ കൂടിയായിരുന്നു കഴിഞ്ഞ വര്‍ഷത്തത്. പക്ഷെ ക്യാപ്റ്റന്‍സിയിലും ബാറ്റിങിലുമെല്ലാം അദ്ദേഹം ഒരുപോലെ നിരാശപ്പെടുത്തുകയായിരുന്നു.

ലീഗ് ഘട്ടത്തിലെ 14 മല്‍സരങ്ങളില്‍ കളിച്ചിട്ടും 24.45 എന്ന വളരെ മോശം ശരാശരിയില്‍ 300ല്‍ താഴെ റണ്‍സ് മാത്രമാണ് റിഷഭിന നേടാനായത്. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ മാത്രമേ ഇതിലുള്‍പ്പെടുന്നുള്ളൂ. പോയിന്റ് പട്ടികയില്‍ ഏഴാം സ്്ഥാനത്തുമാണ് എല്‍എസ്ജി ഫിനിഷ് ചെയ്തത്.

RISHABH PANT

റിഷഭ് ഫ്‌ളോപ്പായതെങ്ങനെ?

ഐപിഎല്ലിന്റെ 19ാം സീസണിനു മുന്നോടിയായി സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ കഴിഞ്ഞ എഡിഷനിലെ ഫോമിനെ കുറിച്ച് കെ ശ്രീകാന്ത് സംസാരിച്ചത്.

'ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം ഐപിഎല്‍ കരിയര്‍ ആരംഭിച്ചപ്പോള്‍ റിഷഭ് പന്ത് വളരെ ഗംഭീരമായിട്ടാണ് തുടങ്ങിയത്. പെട്ടെന്ന് അവനിപ്പോള്‍ എന്താണ് സംഭവിച്ചതെന്നറിയില്ല. ക്യാപ്റ്റന്‍സിയാണ് റിഷഭിനെ താഴേക്കു വലിക്കുന്നതെന്നാണ് എനിക്കു തോന്നുന്നത്. ക്യാപ്റ്റന്‍സിയിലേക്കു അവന്‍ വളരെ കൂടുതലായിശ്രദ്ധ നല്‍കുന്നതു പോലെയാണ് തോന്നിയത്.

റിഷഭിനോടുള്ള എന്റെ ഉപദേശം അല്‍പ്പം റിലാക്‌സാവൂ എന്നായിരിക്കും. അവന് ഇനിയൊന്നും തെളിയിക്കാനില്ല. അത്തരമൊരു ചിന്താഗതിയോടെ ഇനി കളിക്കുകയാണെങ്കില്‍കാര്യങ്ങളെല്ലാം തനിയെ റിഷഭിന്റെ വഴിക്കു വരികയും ചെയ്യും. എല്‍എസ്ജിയില്‍ ക്യാപ്റ്റന്‍സി അവന്‍ ആസ്വദിക്കുന്നില്ല. മറിച്ച് സമ്മര്‍ദ്ദത്തില്‍ അതു ചെയ്യുകയാണെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

എല്‍എസ്ജി ടീമിനെ യഥാര്‍ഥത്തില്‍ മികച്ചതെന്നോ, മോശമെന്നോ പറയാന്‍സ സാധിക്കില്ലെന്നും രണ്ടിനും ഇടയിലുമാണെന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഫ്‌ളോട്ടറായി ഉപയോഗിക്കുന്ന ആയുഷ് ബഡോനിയാവും നിര്‍ണായക താരമെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

എല്‍എസ്ജിയുടേത് ഒരു നിലവാരമില്ലാത്ത ടീമാണ്. അവരുടെ ബാറ്റിങ് ലൈനപ്പ് ശക്തമാണ്. ആയുഷ് ബഡോനിയായിരിക്കും അവകര്‍ക്കായി ഫ്‌ളോട്ടര്‍ റോളില്‍ കളിക്കുക. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായാല്‍ അവനെ ക്രീസിലേക്കു അയ്ക്കണം. അല്ലെങ്കില്‍ ബാറ്റ് ചെയ്യാതിരിക്കുന്നതായിരിക്കുംമ നല്ലത്.

ബൗളിങ് നിരയില്‍ തരിപ്പണമാക്കിയുള്ള ഒരു അസാധാരണ ഇന്നിങ്‌സൊന്നും കളിക്കാന്‍ ബഡോനിക്കു കഴിയില്ല. ഒരു ബാലന്‍സിങായ ഇന്നിങ്‌സ് അവനില്‍ നിന്നും പ്രതീക്ഷിച്ചാല്‍ മതിയെനന്നും ശ്രീകാന്ത് നിരീക്ഷിച്ചു.

കഴിഞ്ഞ സീസണില്‍ ബഡോനിക്കു ബാറ്റിങില്‍ ശ്രദ്ധേയമായ പ്രകടനം നടത്താനായിരുന്നു. 33നടുത്ത് ശരാശരിയില്‍ 148,.19 സ്‌ട്രൈക്ക് റേറ്റോടെ അടിച്ചെടുത്തത് 300ന് മുകളില്‍ റണ്‍സാണ്.

MOHAMMAD SHAMI

ഷമിക്കു പലതും തെളിയിക്കണം

ഇന്ത്യന്‍ ടീമില്‍ നിന്നും പൂര്‍ണായും ഒഴിവാക്കപ്പെട്ട സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് പലതും തെളിയിക്കാനുള്ള ഐപിഎല്‍ സീസണായിരിക്കും ഇതെന്നാണ് കെ ശ്രീകാന്തിന്റെ അഭിപ്രായം.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ ഭാഗമാണ് അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടും ഷമിയെ ഇന്ത്യന്‍ ടീമിലേക്കു തിരികെ വിളിക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറായിട്ടില്ല.

ഇഷാന്‍ കിഷന്‍ അടുത്തിടെ ചെയ്തതായിരിക്കും മുഹമ്മദ് ഷമിയും ചെയ്യാന്‍ പോവുന്നത്. അദ്ദേഹം ശരിക്കുമൊരു ബ്രില്ല്യന്റ് ബൗളറാണ്. ഷമിക്കു അര്‍ഹിച്ച പരിഗണന നല്‍കിയിട്ടില്ല. ഈ ഐപില്ലില്‍ അദ്ദേഹത്തിനു സ്വയം തനിക്കും അതോടൊപ്പം ലോകത്തിനു മുന്നിലു ചിലതു തെളിയിക്കേണ്ടതുമുണ്ടെന്നും ശ്രീകാന്ത് വ്യക്തമാക്കി.

Story first published: Thursday, March 26, 2026, 10:22 [IST]
Other articles published on Mar 26, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+