For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: അന്ന് മുട്ടിടിച്ചു!! സഞ്ജു മാറിയതെങ്ങനെ? പുകഴ്ത്തി മതിയാവാതെ ശ്രീകാന്ത്

ചെന്നൈ: ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് സീസണിലെ ആദ്യ വിജയം കൊയ്തതിനു പിന്നാലെ മലയാളി സൂപ്പര്‍ താരം സഞ്ജു സാസണിനെ വാനോളം പ്രശംസിച്ച് കെ ശ്രീകാന്ത്. ആദ്യ മൂന്നു കളിയിലും ഫ്‌ളോപ്പായ ശേഷം മാച്ച് വിന്നിങ് സെഞ്ച്വറിയോടെയാണ ഡിസിക്കെതിരേ സഞ്ജു ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചത്.

പുറത്താവാതെ അദ്ദേഹം അടിച്ചെടുത്തത് 115 റണ്‍സാണ്. വെറും 56 ബോളുകളിലാണിത്. 15 ഫോറുകളും നാലു സിക്‌സറും സഞ്്ജുവിന്‍െ ഇന്നിങ്‌സിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഐപിഎല്‍ കരിയറിലെ നാലാമത്തെ സെഞ്ച്വറിക്കു കൂടിയാണ് ചെപ്പോക്ക് സ്‌റ്റേയിയം സാക്ഷിയായത്.

SANJU SAMSON

സഞ്ജു വരുത്തിയ മാറ്റമെന്ത്?

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ആദ്യത്തെ മൂന്നു മല്‍സരങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് സഞ്ജു സാംസണ്‍ ഇത്തവണ ബാറ്റ് ചെയ്തതെന്നു കെ ശ്രീകാന്ത് ചൂണ്ടിക്കാട്ടി. സിഎസ്‌കെയും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മില്‍ ചെപ്പോക്കില്‍ നടന്ന മല്‍സരത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലായ ചീക്കി ചീക്കിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

IPL 2026: പന്തിനും താഴെ സഞ്ജു!! ഈ ഐപിഎല്ലിലെ ബെസ്റ്റ് കീപ്പര്‍ ഈ താരം, മുകുള്‍ പറയുന്നുIPL 2026: പന്തിനും താഴെ സഞ്ജു!! ഈ ഐപിഎല്ലിലെ ബെസ്റ്റ് കീപ്പര്‍ ഈ താരം, മുകുള്‍ പറയുന്നു

'സഞ്ജൂ, അഭിനന്ദനങ്ങള്‍, വളരെ ഗംഭീര ഇന്നിങ്‌സ് തന്നെയാണ് നിങ്ങള്‍ കാഴ്ചവച്ചത്. മല്‍സരശേഷം സ്വന്തം ബാറ്റിങിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് ശരിയാണ്. അടിസ്ഥാന കാര്യങ്ങളിലേക്കു തിരികെ പോയതാണ് ഇത്ര മികച്ചൊരു ഇന്നിങ്‌സ് കാഴ്ചവയ്ക്കാന്‍ സഞ്ജുവിനെ സഹായിച്ചത്. പവര്‍ ഹിറ്റിങില്‍ അല്ല, മറിച്ച് ടൈമിങിലായിരുന്നു അദ്ദേഹം പ്രധാനമായും ശ്രദ്ധിച്ചത്.

ആദ്യത്തെ പവര്‍പ്ലേയില്‍ ഒരു സിക്‌സര്‍ പോലും സഞ്ജു നേടിയിട്ടില്ലെന്നു കാണാം. പകരം ടച്ച് ഗെയിമായിരുന്നു കളിച്ചത്. കവര്‍ഡ്രൈവും സ്‌ട്രെയ്റ്റ് ഡ്രൈവും ഫ്‌ളിക്കുമെല്ലാം അദ്ദേഹം വളരെ മനോഹരമായി കളിച്ചു. അമിതമായി ബാറ്റിങില്‍ പവര്‍ ഉപയോഗിക്കാന്‍ സഞ്ജു ശ്രമിച്ചില്ല. ടൈമിങില്‍ മാത്രമാണ് അദ്ദേഹം ശ്രദ്ധ നല്‍കിയത്.

സഞ്ജുവിന്റെ ബാറ്റിങ് ശ്രദ്ധിച്ചാല്‍ ഒരു കാര്യം കൂടി മനസ്സിലാവും. വളരെ ലേറ്റായിട്ടാണ് അദ്ദേഹം ഷോട്ടുകള്‍ കളിച്ചത്. എത്രത്തോളം ലേറ്റാവുന്നോ അത്രത്തോളം നന്നായി ഷോട്ടും കളിക്കാന്‍ കഴിയും. എങ്കിലും സ്‌ട്രൈക്ക് റേറ്റ് എല്ലായ്‌പ്പോഴും 200ന് മുകളില്‍ നിര്‍ത്താന്‍ സഞ്ജുവിനു സാധിക്കുകയും ചെയ്തു. ഈ ഇന്നിങ്‌സിനെ ഇത്ര മികച്ചതാക്കി തീര്‍ക്കുന്നതും ഇതാണ്.

IPL 2026: ജയത്തിന് പിറകെ ആര്‍ആര്‍ കുരുക്കില്‍!! വന്‍ നിയമലംഘനം, വൈഭവിനും 'പങ്ക്', വീഡിയോIPL 2026: ജയത്തിന് പിറകെ ആര്‍ആര്‍ കുരുക്കില്‍!! വന്‍ നിയമലംഘനം, വൈഭവിനും 'പങ്ക്', വീഡിയോ

ഫിഫ്റ്റിക്കു ശേഷം സഞ്ജു കുറേക്കൂടി ഓപ്പണായി വലിയ ഷോട്ടുകളും കളിക്കാന്‍ ആരംഭിച്ചു. പിന്നീട് മുഴുവന്‍ ബൗളര്‍മാര്‍ക്കെതിരേയും എല്ലായിടത്തേക്കും ഷോട്ടുകള്‍ കളിക്കാന്‍ തുടങ്ങുകയും ചെയ്തു. അതാണ് പ്രധാനമെന്നും ശ്രീകാന്ത് നിരീക്ഷിച്ചു.

മാത്രെയ്ക്കും പ്രശംസ

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഈ സീസണിലെ രണ്ടാമത്തെ ഫിഫ്റ്റി കുറിച്ച യുവതാരം ആയുഷ് മാത്രെയെയും കെ ശ്രീകാന്ത് പ്രശംസിച്ചിരിക്കുകയാണ്. നാലാം നമ്പറില്‍ കളിച്ച 18 കാരന്‍ 59 റണ്‍സെടുത്താണ് റിട്ടയേര്‍ഡ് ഔട്ടായത്.

AYUSH MHATRE

36 ബോളില്‍ നാലു സിക്‌സറും മൂന്നു ഫോറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സഞ്ജു സാംസണിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടിലും മാത്രം പങ്കാൡയായി. 68 ബോളില്‍ 113 റണ്‍സാണ് ഈ സഖ്യം നേടിയത്. സിഎസ്‌കെ ഇന്നിങ്‌സിനും ശക്തമായ അടിത്തറയിട്ടതും ഇവര്‍ തന്നെയാണ്.

'ആയുഷ് മാത്രെയെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. അവന്‍ നല്ല പിന്തുണയാണ് സഞ്ജു സാംസണിനു നല്‍കിയത്. അതാണ് സിഎസ്‌കെയെ വലിയൊരു ടോട്ടലില്‍ എത്താന്‍ സഹായിച്ചത്. സഞ്ജുവിനെപോലെ 200 നടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ തന്നെയാണ് മാത്രെയും ബാറ്റ് ചെയ്തത്. ഇന്നിങ്‌സിന്റെ അവസാനത്തേക്കു അല്‍പ്പം പതറിയെങ്കിലും വളലെ നല്ല ഇന്നിങ്‌സ് തന്നെയയായിരുന്നു അവന്റേതെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

Story first published: Sunday, April 12, 2026, 12:57 [IST]
Other articles published on Apr 12, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+