IPL 2026: ഓറഞ്ച് എറിഞ്ഞിട്ട് പന്തും സംഘവും!! ആദ്യ ജയം കൊയ്ത് എല്‍എസ്ജി
ഹൈദരാബാദ്: ഐപിഎല്ലിന്റെ 19ാം സീസണില്‍ റിഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പല്‍ ജയന്റ്‌സും അക്കൗണ്ട് തുറന്നിരിക്കുകയാണ്. ബൗളിങ് മികവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് അവര്‍ അഞ്ചു വിക്കറ്റിനു തകര്‍ത്തുവിട്ടത്. ബൗളിങ് മികവിലായിരുന്നു എല്‍എസ്ജിയുടെ മിന്നുന്ന ജയം. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച റിഷഭ് അപരാജിത ഫിഫ്റ്റിയോടെ ടീമിനെ മുന്നില്‍ നിന്നും നയിക്കുകയും ചെയ്തു.
വന്‍ തകര്‍ച്ചയ്‌ക്കൊടുവില്‍ കളിയിലേക്കു തിരിച്ചുവന്ന എസ്ആര്‍എച്ച് 157 റണ്‍സിന്റെ വിജയലക്ഷ്യമാണ് ലഖ്‌നൗവിനു മുന്നില്‍ വച്ചത്. ഈ ലക്ഷ്യം മറികട്ക്കാന്‍ 20ാം ഓവറിലെ അഞ്ചാം പന്ത് വരെ എല്‍എസ്ജിക്കു വേണ്ടി വന്നു.

പുറത്താവാതെ 68 റണ്‍സിമായി റിഷഭ് ടീമിന്റെ ജയത്തിനു ചുക്കാന്‍ പിടിച്ചു. 50 ബോളില്‍ ഒമ്പതു ഫോര്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. എയ്ഡന്‍ മാര്‍ക്രമാണ് (45) മറ്റൊരു പ്രധാന സ്‌കോറര്‍.
മാനം കാത്ത് ക്ലാസെന്‍, നിതീഷ്
സ്വന്തം കാണികള്‍ക്കു മുന്നില്‍ ഈ സീസണിലെ ആദ്യ മല്‍സരം കൡക്കാനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒമ്പതു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 156 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടല്‍ പടുത്തുയര്‍ത്തിയത്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ തകര്‍പ്പന്‍ ന്യൂബോള്‍ ആക്രമണത്തില്‍ ആദ്യ പത്തോവറില്‍ എസ്ആര്‍എച്ച് ശരിക്കും വെള്ളം കുടിച്ചു. എട്ടാം ഓവറില്‍ നാലാമനായി ലിയാം ലിവിങ്‌സറ്റണ്‍ (14) പുറത്താവുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ വെറും 26 റണ്‍സ് മാത്രം. ട്രാവിസ് ഹെഡ് (7), അഭിഷേക് ശര്‍മ (0), ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ (1) എന്നിവരെല്ലാം വന്‍ ഫ്‌ളോപ്പായി തീര്‍ന്നു.

100 റണ്‍സ് പോലും തികയ്ക്കുമോയെന്നു സംശയിച്ച എസ്ആര്‍എച്ചിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നത് ഹെന്‍ട്രിച്ച് ക്ലാസെന്‍- നിതീഷ് കുമാര്‍ റെഡ്ഡി സഖ്യമാണ്. അഞ്ചാം വിക്കറ്റില്‍ 116 റണ്‍സാണ് ഈ സഖ്യം കൂട്ടിച്ചേര്‍ത്തത്. 63 ബോളുകളിലായിരുന്നു ഇത്.
10 ഓവറുകള്‍ക്കു ശേഷം ഇരുവരും കൗണ്ടര്‍ അറ്റാക്കിങ് ഗെയിമിലൂടെ എല്‍എസ്ജിയെ ബാക്ക്ഫൂട്ടിലാക്കുകയും ചെയ്തു. എല്‍എസ്ജിക്കായി മുഹമ്മദ് ഷമി, പ്രിന്‍സ് യാദവ്, ആവേശ് ഖാന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളെടുത്തു. നാലോവറില്‍ വെറും ഒമ്പതു റണ്‍സ് മാത്രമേ ഷമി വഴങ്ങിയുള്ളൂ.
ടോസ് ലഭിച്ച എല്‍എസ്ജി ക്യാപ്റ്റന്‍ റിഷഭ് പന്ത് ബൗളിങെടുക്കുകയായിരുന്നു. രണ്ടു ടീമുകളും അവസാന മല്‍സരത്തിലെ ടീമില്‍ മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. എല്‍എസ്ജി ഒരു മാറ്റമാണ് വരുത്തിയത്.
ആന്‍ട്രിച്ച് നോര്‍ക്കിയക്കു പകരം എം സിദ്ധാര്‍ഥിനെ കളിപ്പിക്കുകയായിരുന്നു. എസ്ആര്‍എച്ചില്‍ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. ലിയാം ലിവിങ്സ്റ്റണും ഹര്‍ഷല്‍ പട്ടേലുമാണ് ടീമിലേക്കു വന്നത്.
നേരത്തേ ആദ്യ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു ആറു വിക്കറ്റിന്റെ തോല്‍വിയോടെയാണ് എസ്ആര്‍എച്ച് തുടങ്ങിയത്. ബാറ്റിങില്‍ തിളങ്ങിയെങ്കിലും ബൗളിങില്‍ അടിമുടി പാളുകയായിരുന്നു.
എന്നാല്‍ രണ്ടാമങ്കത്തില്‍ അവര്‍ ശക്തമായി തിരിച്ചുവന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഈഡന്‍ ഗാര്‍ഡന്‍സില്‍ 65 റണ്‍സിനാണ് ഇഷാനും സംഘവും കെട്ടുകെട്ടിച്ചത്. ഇത്തവണ ബാറ്റിങിനൊപ്പം ബൗളിങിലും ഓറഞ്ച് ആര്‍മി തിളങ്ങിയെന്നതാണ് എടുത്തു പറയേണ്ട കാര്യം.
അതേസസമയം, റിഷഭിനു കീഴില്‍ ആദ്യ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടാണ് ലഖ്‌നൗവിനു അടിതെറ്റിയത്. ബാറ്റിങില്‍ തീര്‍ത്തും നിറംമങ്ങിയ എല്‍എസ്ജി ആറു വിക്കറ്റിനു ഡല്‍ഹിക്കു മുന്നില്‍ കീഴടങ്ങുകയായിരുന്നു.
പ്ലെയിങ് 11
സണ്‍റൈസേഴ്സ് ഹൈദരാബാദ്- ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹെന്‍ട്രിച്ച് ക്ലാസെന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, അനികേത് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, ശിവങ് കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ജയദേവ് ഉനദ്കട്ട്.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്- മിച്ചെല്‍ മാര്‍ഷ്, ഐഡന്‍ മര്‍ക്രം, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നിക്കോളാസ് പൂരന്‍, അബ്ദുള്‍ സമദ്, മുകുള്‍ ചൗധരി, എം സിദ്ധാര്‍ത്ഥ്, ആവേശ് ഖാന്‍, മുഹമ്മദ് ഷമി, ദിഗ്വേഷ് സിംഗ് റാത്തി, പ്രിന്‍സ് യാദവ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications