Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഓറഞ്ച് ആര്‍മിക്ക് കെകെആര്‍ ഷോക്ക്!! ചോദിച്ചു വാങ്ങിയ തോല്‍വി

ഹൈദരാബാദ്: ഐപിഎല്ലില്‍ ഇത്തവണ എല്ലാവരും എഴുതിത്തള്ളിയ ഇടത്തു നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ അജിങ്ക്യ രഹാനെയും സംഘവും പ്ലേഓഫ് സാധ്യതകള്‍ നിലനിര്‍ത്തി.

തുടര്‍ വിജയങ്ങളുമായി കുതിച്ച പോയിന്റ് പട്ടികയിലെ മൂന്നാംസ്ഥാനക്കാര്‍ കൂടിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് സ്വന്തം ഗ്രൗണ്ടില്‍ കെകെആര്‍ ഏഴു വിക്കറ്റിനു മലര്‍ത്തിയടിച്ചത്. തുടര്‍ച്ചയായ അഞ്ചു ജയങ്ങള്‍ക്കു ശേഷം ഓറഞ്ച് ആര്‍മിക്കു നേരിട്ട ആദ്യത്തെ പരാജയമാണിത്.

ANGKRISH RAGUVANSHI

ജയത്തോടെ പഞ്ചാബ് കിങ്‌സിനെ പിന്തള്ളി പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറാനുള്ള സുവര്‍ണാവസരം കൂടിയാണ് അവര്‍ പാഴാക്കിയത്. ബാറ്റിങില്‍ നേരിട്ട കൂട്ടത്തകര്‍ച്ചയാണ് എസ്ആര്‍എച്ചിന്റെ തോല്‍വിക്കു പ്രധാന കാരണം

166 റണ്‍സിന്റെ അത്ര വെല്ലുവിളിയുയര്‍ത്താത്ത വിജയലക്ഷ്യമാണ് കെകെആറിന് എസ്ആര്‍എച്ച് നല്‍കിയത്. സ്‌ഫോടനാത്മക തുടക്കത്തിനു ശേഷം ഫിന്‍ അഅലെന്‍ (13 ബോളില്‍ 29) മടങ്ങിയപ്പോള്‍ ആംഗ്രിഷ് രഘുവംശിയും (59) ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും (43) മികച്ച ഇന്നിങ്‌സുകളുമായി 18.2 ഓവറില്‍ മൂന്നു വിക്കറ്റിനു കെകെആറിനെ അനായാസം ജയത്തിലെത്തിക്കുകയായിരുന്നു.

റിങ്കു സിങും (22*) കാമറൂണ്‍ ഗ്രീനുമാണ് (3*) വിജയം പൂര്‍ത്തിയാക്കിയത്. രഘുവംശി 47 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറുമടിച്ചു. 36 ബോളില്‍ സിക്‌സറും നാലു ഫോറും ഒരു സിക്‌സുമുള്‍പ്പെട്ടതാണ് രഹാനെയുടെ ഇന്നിങ്‌സ്. രണ്ടാം വിക്കറ്റില്‍ രഹാനെ- രഘുവംശി സഖ്യം 66 ബോളില്‍ അടിച്ചെടുത്ത 84 റണ്‍സാണ് കെകആറിന്റെ വിജയത്തിനു ശക്തമായ അടിത്തറയിട്ടത്.

കൂട്ടത്തകര്‍ച്ച

ആദ്യം ബാറ്റിങിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഗംഭീരമായി തുടങ്ങിയെങ്കിവും ബാറ്റിങിലെ കൂട്ടത്തകര്‍ച്ച എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. 20 ഓവറുകള്‍ ക്രീസില്‍ നില്‍ക്കാന്‍ പോലും അവര്‍ക്കായില്ല. ഒരോവര്‍ ശേഷിക്കെ 165ന് എസ്ആര്‍എച്ച് ഓള്‍ഔട്ടാവുകയായിരുന്നു.

TRAVIS HEAD

ട്രാവിസ് ഹെഡ് (61), ഇഷാന്‍ കിഷന്‍ (42) എന്നിവരൊഴികെ മറ്റാരും ബാറ്റിങില്‍ ക്ലിക്കായില്ല. 15 റണ്‍സ് പോലും തികയ്ക്കാന്‍ ആര്‍ക്കുമായില്ലെന്നതാണ് പരിതാപകരമായ കാര്യം. 28 ബോളില്‍ ഒമ്പതു ഫോറും മൂന്നു സിക്‌സറും ഹെഡിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഇഷാന്‍ 29 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറുമടിച്ചു.

ഒമ്പതോവറില്‍ രണ്ടു വിക്കറ്റിനു 105 റണ്‍സെന്ന അതിശക്തമായ നിലയിലായിരുന്നു എസ്ആര്‍എച്ച്. 200നു മുകളില്‍ ടോട്ടല്‍ അവര്‍ ഉറപ്പായും അടിച്ചെടുക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷെ പിന്നീട് കൂട്ടത്തകര്‍ച്ചയിലേക്കു ഓറഞ്ച് ആര്‍മി കൂപ്പുകുത്തി.

വെറും 60 റണ്‍സിനിടെ ശേഷിച്ച എട്ടു വിക്കറ്റുകളും അവര്‍ കളഞ്ഞു കുളിച്ചു. കകെആറിനായി വരുണ്‍ ചക്രവര്‍ത്തി മൂന്നും സുനില്‍ നരെയ്‌നും കാര്‍ത്തിക് ത്യാഗിയും രണ്ടു വിക്കറ്റുകള്‍ വീതവും പങ്കിട്ടു.

നേരത്തേ ഹോംഗ്രൗണ്ടില്‍ ടോസ് ലഭിച്ച എസ്ആര്‍എച്ച് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുടീമുകളും അവസാനത്തെ മല്‍സരത്തിലെ ഇലവനില്‍ മാറ്റങ്ങളുമായാണ് ഇറങ്ങിയത്.

എസ്ആര്‍എച്ചില്‍ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. അസുഖത്തെ തുടര്‍ന്ന് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്കു വിശ്രമം നല്‍കിയ അവര്‍ പകരം സ്മരണിമനെ കളിപ്പിക്കുകയായിരുന്നു. താരത്തിന്റെ കന്നി മല്‍സരം കൂടിയാണിത്. ഹര്‍ഷ് ദുബെയ്ക്കു പകരം ഹര്‍ഷല്‍ പട്ടേല്‍ ടീമിലേക്കു വരികയും ചെയ്തു. മറുഭാഗത്ത് കെകെആറിലും രണ്ടു മാറ്റങ്ങളുണ്ടായിരുന്നു.

ഓപ്പണിങില്‍ ഫോമില്ലാതെ വലഞ്ഞ ടിം സെയ്‌ഫേര്‍ട്ടിനു പകരം ഫിന്‍ അലെനെ അവര്‍ ടീമിലേക്കു തിരികെ വിളിച്ചു. വെറ്റന്‍ ഇന്ത്യന്‍ താരം മനീഷ് പാണ്ഡെയും സീസണിലെ ആദ്യ മല്‍സരം കളിക്കാനിറങ്ങി. ഇതോടെ സ്ഥാനം നഷ്ടമായത് രമണ്‍ദീപ് സിങിനുമാണ്.

പ്ലെയിങ് ഇലവന്‍

സണ്‍റൈസേഴ്സ് ഹൈദരാബാദ്- അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹെന്‍ട്രിച്ച് ക്ലാസെന്‍, സലില്‍ അറോറ, അനികേത് വര്‍മ, സ്മരണ്‍ രവിചന്ദ്രന്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റ), ശിവങ് കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ഇഷാന്‍ മലിംഗ.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് - അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), ആംഗ്രിഷ് രഘുവംശി (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, റോവ്മന്‍ പവല്‍, മനീഷ് പാണ്ഡെ, റിങ്കു സിംഗ്, അനുകുല്‍ റോയ്, സുനില്‍ നരെയ്ന്‍, വൈഭവ് അറോറ, കാര്‍ത്തിക് ത്യാഗി, വരുണ്‍ ചക്രവര്‍ത്തി.

Story first published: Sunday, May 3, 2026, 15:33 [IST]
Other articles published on May 3, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+