IPL 2026: ചെന്നൈയ്ക്കു ഹാട്രിക് ജയമില്ല, എറിഞ്ഞിട്ട് ഓറഞ്ച് ആര്‍മി!! മിന്നും ജയം
ഹൈദരാബാദ്: തുടര്‍ച്ചയായ മൂന്നാം ജയം തേടിയിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബൗളിങില്‍ മികവില്‍ എറിഞ്ഞിട്ട് സണ്‍റൈസഴ്‌സ് ഹൈദരാബാദ്. അഞ്ചു തവണ ചാംപ്യന്‍മാരെ സ്വന്തം തട്ടകത്തില്‍ 10 റണ്‍സിനാണ് ഓറഞ്ച് ആര്‍മി തീര്‍ത്തത്. ജയത്തോടെ എസ്ആര്‍എച്ച് പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തേക്കുമുയര്‍ന്നു.
ബാറ്റിങ് എളുപ്പമായിരുന്ന പിച്ചില്‍ 195 റണ്‍സിന്റെ ലക്ഷ്യമാണ് എസ്ആര്‍എച്ച് നല്‍കിയത്. ചെന്നൈ നന്നായി തന്നെ പൊരുതിയെങ്കിലും എട്ടു വിക്കറ്റിനു 184 റണ്‍സില്‍ തൃപ്തിപ്പെടുകയായിരുന്നു. സിഎസ്‌കെ ബാറ്റിങ് നിരയില്‍ ഒരാള്‍ക്കു പോലും 35 റണ്‍സ് തികയ്ക്കാനായില്ല.

34 റണ്‍സെടുത്ത മാത്യു ഷോര്‍ട്ടാണ് സിഎസ്‌കെയുടെ ടോപ്‌സ്‌കോറര്‍. സര്‍ഫറാസ് ഖാന്‍ 25, ശിവം ദുബെ 21 എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. എന്നാല്‍ കഴിഞ്ഞ രണ്ടു മാച്ചിലും ടീമിന്റെ അമരക്കാരനായിരുന്ന സഞ്ജു സാംസണിനു വെറും ഏഴു റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്നു വിക്കറ്റുകളെടുത്ത ഇഷാന്‍ മലിങ്കയാണ് സിഎസ്‌കെയുടെ തകര്‍ച്ചയ്ക്കു ചുക്കാന്‍ പിടിച്ചത്. നിതീഷ് കുമാര്‍ റെഡ്ഡി രണ്ടു വിക്കറ്റുകളും നേടി.
മിന്നിച്ച് അഭിഷേകും ക്ലാസെനും
ഹോംഗ്രൗണ്ടില്‍ ടോസിനുശേഷം ബാറ്റിങിനു അയക്കപ്പെട്ട സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒമ്പതു വിക്കറ്റുളകള്‍ നഷ്ടത്തിലാണ് 194 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്, പക്ഷെ 220-230 റണ്‍സെങ്കിലും നേടേയണ്ടിയിരുന്ന ഓറഞ്ച് ആര്‍മിയെ 200ല്‍ താഴെ സ്‌കോറില്‍ എറിഞ്ഞൊതുക്കിയത് സിഎസ്‌കെ ബൗളര്‍മാരുടെ മിടുക്ക് തന്നെയാണ്.
അഭിഷേക് ശര്‍മയുടെയും ഹെന്‍ട്രിച്ച് ക്ലാസെന്റെയും തകര്‍പ്പന്‍ ഫിഫ്റ്റുകളാണ് എസ്ആര്‍എച്ചിനു കരുത്തയത്. രണ്ടു പേരും 50 റണ്‍സുകള്‍ വീതമെടുത്ത് പുറത്താവുകയായിരുന്നു. ഇതില്‍ അഭിഷേകിന്റെ ഇന്നിങ്‌സായിരുന്നു കൂടുതല്‍ ചടുലം. വെറും 15 ബോളിലാണ് താരം ഫിഫ്റ്റി തികച്ചത്.

22 ബോളില്‍ ആറു ഫോറുകളും നാലു കൂറ്റന്‍ സിക്‌സറും അഭിഷേകിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ക്ലാസനാവട്ടെ 39 ബോളിലാണ് 59 റണ്‍സിലെത്തിയത്. ആറു ഫോറും രണ്ടു സിക്‌സും ഇന്നിങ്‌സിലുണ്ടായിരുന്നു. എസ്ആര്‍എച്ച് നിരയില്‍ മറ്റാരും 30 റണ്‍സ് തികച്ചില്ല. ട്രാവിസ് ഹെഡ് 23 റണ്‍സെടുത്ത് മടങ്ങി.
ഓപ്പണിങ് വിക്കറ്റില്‍ അഭിഷേക്- ഹെഡ് ജോടി 75 റണ്‍സ് വാരിക്കൂട്ടിയിരുന്നു. വെറും 35 ബോളുകളിലാണിത്. ഈ ജോടി മല്‍സരം സിഎസ്‌കെയില്‍ നിന്നും പൂര്‍ണമായി തട്ടിയെടുക്കുമെന്നുറപ്പിച്ചിരിക്കെയാണ് പവര്‍പ്ലേയിലെ അവസാന ഓവറില്‍ തുടരെ രണ്ടു വിക്കറ്റുമായി സിഎസ്‌കെ ഇരട്ട ബ്രേക്ക്ത്രൂ നേടിയത്.
ഹെഡിനെയും ക്യാപ്റ്റന്‍ ഇഷാന്‍ കിഷനെയും (ഗോള്‍ഡന്‍ ഡെക്ക്) അടുത്തടുത്ത ബോളില്‍ മടക്കിയ മുകേഷ് ചൗധരിയാണ് സിഎസ്‌കെയെ രക്ഷിച്ചത്. പിന്നാലെ അഭിഷേകും മടങ്ങി (93/3). ഇതോടെ അവരുടെ സ്‌കോറിങിന്റെയും വേഗത കുറയുകയായിരുന്നു. എങ്കിലും ക്ലാസെന്‍ ഫിഫ്റ്റിയുമായി ടീമിനെ മുന്നോട്ടു നയിച്ചു. പക്ഷെ വലിയ കൂട്ടുകെട്ടുകളൊന്നും പിന്നീട് എസ്ആര്‍എച്ചിന്റെ ഇന്നിങ്‌സില്‍ കണ്ടില്ല,
സിഎസ്‌കെയ്ക്കായി അന്‍ഷുല്‍ കംബോജും ജാമി ഒവേര്‍ട്ടനും മൂന്നു വീതം വിക്കറ്റുകള്‍ പിഴുതപ്പോള്‍ സീസണിലെ ആദ്യ മല്‍സരം കളിച്ച മുകേഷ് ചൗധരിക്കു രണ്ടു വിക്കറ്റുകളും ലഭിച്ചു.
ടോസിനു ശേഷം സിഎസ്‌കെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു ടീമിലും മാറ്റങ്ങളുണ്ടായിരുന്നു. അക്കീല്‍ ഹൊസെയ്‌നു പകരം മാത്യു ഷോര്‍ട്ടിനെ സിഎസ്‌കെ കളിപ്പിട്ടു. എസ്ആര്‍എച്ചാവട്ടെ ഹര്‍ഷ് ദുബെയെ ഒഴിവാക്കി ദില്‍ഷന്‍ മധുഷങ്കയെയും കൊണ്ടുവന്നു.
രണ്ടു തുടര്‍ പരാജയങ്ങള്‍ക്കു ശേഷം അവസാനത്തെ മാച്ചില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയക്കുതിപ്പിനു ബ്രേക്കിട്ട് എസ്ആര്‍എച്ച് വിജയവഴിയില്‍ തിരിച്ചെത്തുകയായിരുന്നു. അതേസമയം, ഹാട്രിക് പരാജയങ്ങളുമായാണ് സിഎസ്‌കെ ഈ സീസണ്‍ തുടങ്ങിയത്. എന്നാല്‍ അവസാന രണ്ടു മല്‍സരങ്ങളിലും ജയിച്ച് സിഎസ്‌കെ ശക്തമായി തിരിച്ചുവരികയും ചെയ്തു.
പ്ലെയിങ് 11
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍), ഹെന്‍ട്രിച്ച് ക്ലാസന്‍, നിതീഷ് റെഡ്ഡി, അനികേത് വര്‍മ, സലില്‍ അറോറ (വിക്കറ്റ് കീപ്പര്‍), ശിവംഗ് കുമാര്‍, പ്രഫുല്‍ ഹിംഗെ, ഇഷാന്‍ മലിംഗ, സാക്കിബ് ഹുസൈന്‍
ചെന്നൈ സൂപ്പര്‍ കിങ്‌സ്- സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ഡെവാള്‍ഡ് ബ്രെവിസ്, സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, മാത്യു ഷോര്‍ട്ട്, ജാമി ഒവേര്‍ട്ടണ്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, ഗുര്‍ജപ്നീത് സിംഗ്, മുകേഷ് ചൗധരി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications