Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: 300 റണ്‍സ് ലോഡിങ്?? ആ ഫോര്‍മുല എസ്ആര്‍എച്ചിന് കിട്ടി!!! ഇഷാന്റെ വെളിപ്പെടുത്തല്‍

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ടീമിനും സാധിച്ചിട്ടില്ലാത്ത 300 റണ്‍സെന്ന മാന്ത്രികസംഖ്യ തികയ്ക്കാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു സാധിക്കുമോ? ക്രിക്കറ്റ് പ്രേമകിള്‍ ആവേശത്തോടെ ചോദിക്കുന്ന കാര്യമാണിത്. ഓറഞ്ച് ആര്‍മിയുടെ ബാറ്റിങ് കരുത്ത് നോക്കിയാല്‍ ഇതു അസാധ്യവുമല്ല.

ഇപ്പോഴിതാ 300 റണ്‍സ് കണ്ടെത്താനുള്ള ഫോര്‍മുല തങ്ങളുടെ പക്കലുണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് എസ്ആര്‍എച്ചിന്റെ താല്‍ക്കാലിക ക്യാപ്റ്റനും വെടിക്കെട്ട് ബാറ്ററുമായ ഇഷാന്‍ കിഷന്‍. സ്ഥിരം ക്യാപ്റ്റന്‍ പാറ്റ് കമ്മില്‍സിനു പരിക്കു കാരണം കുറച്ചു മല്‍സരങ്ങള്‍ നഷ്ടമായതോടെയാണ് പകരം ഇഷാനെ നിയമിച്ചത്.

ISHAN ABHISHEK

photocredit/Sunrisers hyderabad

എസ്ആര്‍എച്ചിന്റെ പ്ലാനെന്ത്?

പുതിയ ഐപിഎല്‍ സീസണിനു മുന്നോടിയായി ഫാന്‍സിനു വേണ്ടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് 300 റണ്‍സെന്ന ലക്ഷ്യത്തെക്കുറിച്ച് ഇഷാന്‍ കിഷന്‍ സംസാരിച്ചത്. ഇഷാനെ കൂടാത വൈസ് ക്യാപ്റ്റന്‍ അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഹെന്‍ട്രിച്ച് ക്ലാസെന്‍ എന്നിവരടക്കമുള്ള വമ്പനടിക്കാര്‍ ഇഷാനോടൊപ്പം വേദിയിലുണ്ടായിരുന്നു.

ഈ സീസണില്‍ 300 റണ്‍സ് തികയ്ക്കാന്‍ എസ്ആര്‍എച്ചിനു സാധിക്കുമോയെന്നു ആങ്കര്‍ ചോദിച്ചപ്പോഴായിരുന്നു ടീം പ്ലാനിനെ കുറിച്ച് ഇഷാന്‍ വെളിപ്പെടുത്തിയത്. ട്രാവിസ് ഹെഡും ഹെന്‍ട്രിച്ച് ക്ലാസെനും വമ്പന്‍ സെഞ്ച്വറികള്‍ നേടുന്ന ദിവസം എസ്ആര്‍എച്ചിന് 300 റണ്‍സെന്നതു സാധ്യമാണ്.

അങ്ങനെയെങ്കില്‍ താനും അഭിഷേകും 70 പ്ലസ് സ്‌കോറുളകളുമായി സന്തോഷത്തോടെ തൃപ്തിപ്പെടുമെന്നും ഇഷാന്‍ തമാശരൂപേണ പറഞ്ഞു. ആരാധര്‍ ഇതു കേട്ട് കൈയടിച്ചപ്പോള്‍ വേദിയിലുണ്ടായിരുന്ന ക്ലാസെനും ഹെഡും നിറഞ്ഞ ചിരിയോടെയാണ് പ്രതികരിച്ചത്.

ബാറ്റിങ് കരുത്ത്

ഐപിഎല്ലില്‍ വീണ്ടുമൊരിക്കല്‍ക്കൂടി ബാറ്റിങ് കരുത്തില്‍ വിശ്വാസമര്‍പ്പിച്ചാണ് മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇറങ്ങുക. ബൗളിങ് നിരയ്ക്കു അത്രത്തോളം മൂര്‍ച്ചയില്ലെങ്കിലും ബാറ്റിങില്‍ ഓറഞ്ച് ആര്‍മി ഒരുപടി മുന്നിലാണ്. ടി20 സ്‌പെഷ്യലിസ്റ്റുകളായ മാച്ച് വിന്നര്‍മാരുടെ വലിയൊരു നിര തന്നെ അവര്‍ക്കുണ്ട്.

ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ കൂടിയായ അഭിഷേക് ശര്‍മയും ഓസ്‌ട്രേസലിയന്‍ വെടിക്കെട്ട് ബാറ്റര്‍ ട്രാവിസ് ഹെഡുമാണ് എസ്ആര്‍എച്ചിന്റെ വജ്രായുധങ്ങള്‍, ഈ സൂപ്പര്‍ ഓപ്പണിങ് ജോടി ഒരു സ്‌ഫോടനാത്മക തുടക്കം നല്‍കിയാല്‍ എത്ര വലിയ ടോട്ടലും അവര്‍ക്കു സാധ്യമാണ്. കാരണം പിന്നാലെ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍, ഹെന്‍ട്രിച്ച് ക്ലാസെന്‍, ലിയാം ലിവിങ്സ്റ്റണ്‍, നിതീഷ് കുമാര്‍ റെഡ്ഡി തുടങ്ങിയവരും ബാറ്റിങ് നിരയിലുണ്ട്.

കഴിഞ്ഞ ഐപിഎല്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്തിയില്ലെങ്കിലും നിര്‍ണായക താരങ്ങളെയെല്ലാം നിലനിര്‍ത്തിയാണ് എസ്ആര്‍എച്ച് ഇത്തവണയുമിറങ്ങുന്നത്. 10 ടീമുകളുടെ ലീഗില്‍ ആറാം സ്ഥാനത്തായിരുന്നു അവസാനത്തെ സീസണില്‍ ഓറഞ്ച് ആര്‍മി ഫിനിഷ് ചെയ്തത്.

ABHISHEK HEAD

14 മല്‍സരങ്ങളില്‍ ആറു ജയങ്ങള്‍ മാത്രമേ അവര്‍ക്കു നേടാനായുള്ളൂ. അവസാന ഘട്ടത്തില്‍ തുടര്‍ച്ചയായി മൂന്നു ജയങ്ങള്‍ കൊയ്‌തെങ്കിലും പ്ലേഓഫ് യോഗ്യതയ്ക്കായി ഇതു മതിയായിരുന്നില്ല.

ബൗളിങ് നിരയായിരുന്നു എസ്ആര്‍എച്ചിന്റെ കഴിഞ്ഞ തവണത്തെ പ്രധാന വീക്ക്‌നെസ്. ഈ സീസണലും അതില്‍ മാറ്റമൊന്നുമില്ല. പരിക്കിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ തുടക്കത്തിലെ കുറച്ചു മല്‍സരങ്ങളില്‍ നഷ്ടമാവുക കൂടി ചെയ്തതോടെ പേസാക്രമണത്തിന്റെ മൂര്‍ച്ചയും കുറഞ്ഞിരിക്കുകയാണ്.

അതേസമയം, ഈ സീസണില്‍ ഉദ്ഘാടന മല്‍സരത്തില്‍ തന്നെ എസ്ആര്‍എച്ച് പോരിനിറങ്ങുന്നുണ്ട്. ശനിയാഴ്ച രാത്രി ബെംഗളൂരുവില്‍ നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് എതിരാളികള്‍.

Story first published: Monday, March 23, 2026, 9:37 [IST]
Other articles published on Mar 23, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+