Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: എന്താണിത് ഗില്‍? ഒറ്റ 6 പോലുമില്ല, വെറുതെയല്ല ടീം ഇന്ത്യ പുറത്താക്കിയത്!! വിമര്‍ശനം

ന്യൂ ചണ്ഡീഗഡ്: ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനമര്‍ഹിക്കുന്നില്ലെന്നു ഐപിഎല്ലിലെ ആദ്യ കളിയിലെ സ്ലോ ഇന്നിങ്‌സിലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണ് ഗുജറത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍. പഞ്ചാബ് കിങ്‌സുമായുള്ള പോരാട്ടത്തിലാണ് ഓപ്പണിങിലെത്തിയ ശേഷം നിരാശാജനകമായ ഇന്നിങ്‌സുമായി അദ്ദേഹം ക്രീസ് വിട്ടത്.

മോശം സ്‌ട്രൈക്ക് റേറ്റ് കാരണം നേരത്തേ ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും പുറത്താക്കപ്പെട്ടയാളാണ് ഗില്‍. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ റോളില്‍ നില്‍ക്കവെയാണ് കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടത്.

SHUBMAN GILL

ഈ ഐപിഎല്ലില്‍ ജിടിക്കായി സ്‌ഫോടനാത്മക ഇന്നിങ്‌സുകള്‍ കളിച്ച് ടീമിലേക്കു മടങ്ങിയെത്താമെന്ന പ്രതീക്ഷയില്‍ ഇറങ്ങിയ ഗില്ലിന്റെ തുടക്കം പാളിയിരിക്കുകയാണ്.

നിറംമങ്ങി ഗില്‍

ടി20 ലോകകപ്പില്‍ നിന്നും ചീട്ട് കീറിയപ്പോള്‍ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തവരുടെ വായടപ്പിക്കാന്‍ ഐപിഎല്ലിലെ ആദ്യ കളിയില്‍ തന്നെ കിടിലനൊരു ഇന്നിങ്‌സ് ശുഭ്മന്‍ ഗില്ലിനു ആവശ്യമായിരുന്നു. പക്ഷെ പഴയ ടി20 ബാറ്റിങ് ശൈലിയില്‍ നിന്നും താന്‍ അല്‍പ്പം പോലും മുന്നോട്ടു പോയിട്ടില്ലെന്നു അദ്ദേഹം കാണിച്ചു തന്നു.

39 റണ്‍സെടുത്താണ് ഗില്‍ ക്രീസ് വിട്ടത്. ഇതിനു വേണ്ടി 27 ബോളുകള്‍ അദ്ദേഹം കളിച്ചുവെന്നതാണ് പ്രധാനപ്പെട്ട കാര്യം. ആറു ഫോറുകളടിച്ചെങ്കിലും ഒറ്റ സിക്‌സര്‍ പോലും ഗില്ലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നില്ലെന്നതു പരിതാപകരമാണ്. 144.44 എന്ന അത്ര മികച്ചതല്ലാത്ത സ്‌ട്രൈക്ക് റേറ്റോടെയാണിത്.

തന്റെ സ്ഥിരം ശൈലിയില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തും മോശം ബോളുകളില്‍ ഫോറുകളുമടിച്ചാണ് ഗില്‍ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയത്. ആദ്യ രണ്ടു ബോളില്‍ ഓരോ സിംഗിളുകളെടുത്ത അദ്ദേഹം തുടര്‍ന്നുള്ള രണ്ടു ബോളില്‍ തുടരെ രണ്ടു ഫോറുകളുമടിച്ചു.

തുടര്‍ന്നും ഇതേ ശൈലിയില്‍ തന്നെ ാബാറ്റ് വീശിയ ഗില്‍ പവര്‍പ്ലേയുടെ ആനുകൂല്യം മുതലാക്കാനുള്ള ഒരു ശ്രമവും നടത്തിയില്ല. അഞ്ചോവറിനിടെ തുടര്‍ച്ചയായി ആറു ബോളില്‍ ഒരു ഫോര്‍ പോലും ഗില്ലിന്റെ ബാറ്റില്‍ നിന്നും വന്നില്ലെന്നതും എടുത്തു പറയേണ്ടതാണാണ്.

SHUBMAN GILL IPL 2026

Photocredit/X

രൂക്ഷവിമര്‍ശനം

ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ഏകദിന ശൈലിയിലുള്ള സ്ലോ ബാറ്റിങ് കാഴ്ചവച്ച ശേഷം ക്രീസ് വിട്ട ശുഭ്മന്‍ ഗില്‍ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.

ശുഭ്മന്‍ ഗില്ലിന് ഫ്‌ളാറ്റ് പിച്ചുകളില്‍ പോലും 150 സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയില്ല. പക്ഷെ ടി20 ലോകകപ്പില്‍ 200 റണ്‍സ് പിന്തുടരുമ്പോഴും 200 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത സഞ്ജു സാംസണിനെ ഗില്ലിന്റെ വിഡ്ഢികളായ ആരാധകര്‍ ട്രോളുകയും വിമര്‍ശിക്കുകയും ചെയ്യുകയാണ്. ഗില്‍ ആരാധകരോ, ബാബര്‍ ആരാധകരോ, ആരാണ് കൂടുതല്‍ വിഡ്ഢികള്‍?

കഴിഞ്ഞ ടി20 ലോകകപ്പില്‍ ശുഭ്മന്‍ ഗില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണറായി കളിക്കണമെന്ന് ആഗ്രഹിച്ചയാളാണ് ഗൗതം ഗംഭീര്‍. ഐപിഎല്ലില്‍ ആഭ്യന്തര ബൗളര്‍മാര്‍ക്കെതിരെ പോലും റണ്‍സ് നേടാന്‍ കഴിയാത്ത താരമാണ് അദ്ദേഹം. പക്ഷെ ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ബൗളര്‍മാരെ ഗില്‍ നേരിടണമെന്ന് പ്രതീക്ഷിച്ചയാളാണ് ഗംഭീര്‍. ഇതു എന്തു തരത്തിലുള്ള തീരുമാനമെടുക്കലാണ്.

ശുഭ്മന്‍ ഗില്‍ 8 പന്തില്‍ 19 റണ്‍സ് നേടി, 27 പന്തില്‍ 39 റണ്‍സ് നേടി ഇന്നിംഗ്‌സ് അവസാനിപ്പിക്കുകയും ചെയ്തു. അവസാന 19 പന്തില്‍ അദ്ദേഹം നേടിയത് 20 റണ്‍സ് മാത്രം. അത് വെറും 105 സ്‌ട്രൈക്ക് റേറ്റിലുമാണെന്നു ഓര്‍ക്കുക. ആ 20 റണ്‍സില്‍ രണ്ടു ബൗണ്ടറികള്‍ മാത്രമേയുള്ളൂ. അതുകൊണ്ടാണ് അദ്ദേഹം ഇന്ത്യന്‍ ടി20 ടീമിന്റെ അടുത്തെങ്ങും ഇപ്പോഴില്ലാത്തത്- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

Story first published: Tuesday, March 31, 2026, 21:35 [IST]
Other articles published on Mar 31, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+