IPL 2026: സിഎസ്‌കെയെ വീണ്ടും അപമാനിച്ച് ഗില്‍!! പോസ്റ്റിങ്ങനെ, ആ 2 ഫൈനല്‍ മറന്നോയെന്ന് ഫാന്‍സ്
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഈ ഐപിഎല്‍ സീസണില്‍ വീണ്ടുമൊരു വിജയം കൊയ്തതിനു പിന്നാലെ കളിയാക്കുന്ന പോസ്റ്റുമായി ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍. നേരത്തേ ചെന്നൈയിലെ ആദ്യ പാദത്തിലെ വിജയത്തിനു ശേഷവും സിഎസ്‌കെയെ പരിഹസിക്കുന്ന തരത്തില്‍ അദ്ദേഹം പോസ്റ്റിട്ടിരുന്നു.
ഗില്ലിന്റെ പുതിയ പോസ്റ്റിനു താഴെ രൂക്ഷ വിമര്‍ശനങ്ങളും പരിഹാസവുായി സിഎസ്‌കെയുടെ ആരാധകരും രംഗത്തു വന്നിരിക്കുകയാണ്. 89 റണ്‍സിന്റെ ഏകപക്ഷീയ വിജയമാണ് സിഎസ്‌കെയ്ക്കു മേല്‍ കഴിഞ്ഞ ദിവസം ജിടി ആഘോഷിച്ചത്.
ഈ തോല്‍വിയോടെ ചെന്നൈയുടെ പ്ലേഓഫ് പ്രതീക്ഷകളും അസ്തമിച്ചിരുന്നു. സീസണില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയേറ്റു വാങ്ങിയാണ് ഐപിഎല്ലില്‍ നിന്നും ചെന്നൈ ടീം പുറത്തായത്.

ഗില്ലിന്റെ പോസ്റ്റും പ്രതികരണവും
ചെന്നൈ സൂപ്പര്‍ കിങ്‌സുമായയുള്ള മല്‍സരത്തില്‍ നിന്നുള്ള സ്വന്തം ഫോട്ടോസും ഒരു ക്യാച്ച് വീഡിയോയുമടക്കം പങ്കു വച്ചായിരുന്നു ശുഭ്മന്‍ ഗില്ലിന്റെ പോസ്റ്റ്. നന്ദ്രി 2. മഞ്ഞ ലൈറ്റുകള്‍, നീല അവസാനം എന്നായിരുന്നു നിശബ്ധരാവൂയെന്ന ഇമോജിക്കൊപ്പം അദ്ദേഹം പോസ്റ്റിന്റെ കൂടെ കുറിച്ചത്. മഞ്ഞയെന്നത് ചെ്‌ന്നൈയെയും നീലയെന്നത് ജിടിയെയുമാണ് ഗില്‍ അര്‍ഥമാക്കിയത്.
ടീമംഗങ്ങളായ മുഹമ്മദ് സിറാജ്, ജോസ് ബട്‌ലര്‍ എന്നിവര്‍ക്കൊപ്പം മല്‍സരശേഷം ഡ്രസിങ് റൂമിലിരിക്കു്ന്ന ഫോട്ടോയും ഗില്‍ പങ്കുവച്ച പോസ്റ്റിലുണ്ട്. മിണ്ടരുത് എന്ന അര്‍ഥത്തില്‍ മുന്നു പേരും ചുണ്ടിനു മേല്‍ വിരല്‍ വച്ചാണ് ഫോട്ടോയ്ക്കു പോസ് ചെയ്തിട്ടുള്ളത്.
ഇവയെല്ലാം കൂടി കണ്ടതോടെ സിഎസ്‌കെ ആരാധകരുടെ നിയന്ത്രണം വിടുകയായിരുന്നു. ഗില്ലിനെ അധിക്ഷേപിച്ചും വിമര്‍ശിച്ചും പരിഹസിച്ചുമെല്ലാം പോസ്റ്റിനു താഴെ അവര്‍ കമന്റുകളുമിട്ടിട്ടുണ്ട്.
രണ്ട് ട്രോഫികള്‍ ചെന്നൈ സൂപ്പര് കിങ്‌സിനു നല്‍കിയതിന് നന്‍ട്രിയെന്നായിരുന്നു ഗില്ലിനെ പരിഹസിച്ചുള്ള ഒരു കമന്റ്. 2021ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയും 23ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെയും തോല്‍പ്പിച്ച് സിസ്‌കെ ജേതാക്കളായപ്പോള്‍ രണ്ടു തവണയും ഗില്‍ എതിര്‍ ടീമുകളിലുണ്ടായിരുന്നു.
'സാറയ്‌ക്കെതിരേ അതായത് മുംബൈ ഇന്ത്യന്‍സിനെതിരേ നീ ഇങ്ങനെയൊരു പോസ്റ്റിടുമോ ? ഒരിക്കലു അങ്ങനെ തോന്നുന്നില്ല. കാരണം നിനക്ക് അതിനുള്ള ചങ്കൂറ്റമില്ല. 2023ല്‍ ബ്ലൂ എങ്ങനെയാണ് അവസാനിച്ചതെന്നു ഞങ്ങള്‍ക്കറിയാം',
'2023ലെ ആ ഐപിഎല്‍ ഫൈനല്‍ നീ മറന്നോ, ജോക്കര്‍ ഫെല്ലോ'.
'നന്നാവാന്‍ നോക്കൂ കിഡ്, നെഗറ്റീവ് പബ്ലിസിറ്റിയാണ് വേണ്ടതെങ്കില്‍ പോയി ആര്‍സിബിയെ കളിയാക്കാന്‍ നോക്ക്. കാരണം ഞങ്ങള്‍ നല്ല ക്രിക്കറ്റ് ഫോളോ ചെയ്യുന്നവരാണ്, അതുകൊണ്ടാണ് സിഎസ്‌കെയെ ഇഷ്ടപ്പെടുന്നത്. കഴിഞ്ഞ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും നിങ്ങളെ എന്തിനാണ് പുറത്താക്കിയതെന്നു ഇപ്പോള്‍ മനസ്സിലായി'.

'ക്രിക്കറ്റെന്നത് മാന്യമാരുടെ കളിയായിരുന്നു. പക്ഷെ ശുഭ്മന്‍ ഗില്ലിനെയും ഇഷാന്‍ കിഷനെയും വിരാട് കോലിയെയും പോലെയുള്ളവര്‍ അതിനെ ഇപ്പോള്‍ വെറും ചപ്രികളുടെ ഗെയിമാക്കി മാറ്റിയിരിക്കുകയാണ്'.
'ബ്രോ, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം നിങ്ങളേക്കാള്‍ കൂടുതല്‍ ഐപിഎല്‍ ട്രോഫികള്‍ നേടിയവരും ഫൈനലില്‍ കളിക്കുകയും ചെയ്തവരാണ്. അതുകൊണ്ട് ഈ തരത്തില്‍ വെറുതെ കരയാതിരിക്കൂ',
'സിഎസ്‌കെയുമായി എന്താണ് നിങ്ങളുടെ ശരിക്കുള്ള പ്രശ്‌നം?'
'അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിനു വേണ്ടി ഇതുപോലെ പെര്‍ഫോം ചെയ്ത് കാണിക്കൂ. ഐപിഎല്ലെന്നത് വെറുമൊരു എന്റ്ര്‍ടെയ്മന്‍മെന്റ് ടൂര്‍ണമെന്റാണ്. സിഎസ്‌കെ ജയിച്ചാലും തോറ്റാലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. ഈ തരത്തില്‍ നിങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പെര്‍ഫോം ചെയ്താല്‍ അതു ഇന്ത്യന്‍ ടീമിനു നല്ലതായിരിക്കും'- എന്നിങ്ങനെയായിരുന്നു ഗില്ലിന്റെ പോസ്റ്റിനു താഴെയുള്ള വിവിധ പ്രതികരണങ്ങള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

