Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഗില്‍ 'പേടിത്തൊണ്ടന്‍'!! ബിഗ് മാച്ച് പ്ലെയറല്ല, ഒഴിവാക്കിയ ഗംഭീറിന് കൈയടി; വിമര്‍ശനം

അഹമ്മദാബാദ്: റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള ഐപിഎല്‍ കലാശപ്പോരില്‍ ബാറ്റിങില്‍ നിരാശപ്പെടുത്തിയ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു രൂക്ഷവിമര്‍ശനം. സോഷ്യല്‍ മീഡിയയയില്‍ ആരാധകര്‍ അദ്ദേഹത്തിനെതിരേ ആഞ്ഞടിച്ചിരിക്കുന്നത്. ഗില്‍ ബിഗ് മാച്ച് പ്ലെയറല്ലെന്നും വലിയ മല്‍സരങ്ങളില്‍ പെര്‍ഫോം ചെയ്യാറില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Asian Games 2026: സൂര്യയും ഗില്ലുമില്ല!! സഞ്ജുവും വൈഭവും ടീമില്‍, റിഷഭിനും ഇടം; 30 അംഗ സാധ്യതാ ടീം

Asian Games 2026: സൂര്യയും ഗില്ലുമില്ല!! സഞ്ജുവും വൈഭവും ടീമില്‍, റിഷഭിനും ഇടം; 30 അംഗ സാധ്യതാ ടീം

രാജസ്ഥാന്‍ റോയല്‍സുമായുള്ള തൊട്ടുമുമ്പത്തെ രണ്ടാം ക്വാളിഫയറില്‍ സെഞ്ച്വറിയോടെ ഹീറോയായി മാറിയ ഗില്ലിന് പക്ഷെ ഫൈനലില്‍ ഇതാവര്‍ത്തിക്കാനായില്ല. വെറും എട്ടു ബോളുകളുടെ ആയുസ് മാത്രമേ അദ്ദേഹത്തിനുണ്ടായുള്ളൂ. രണ്ടു ഫോറടക്കം 10 റണ്‍സ് മാത്രമെടുത്ത് ഗില്‍ മടങ്ങുകയായിരുന്നു.

SHUBMAN GILL OUT

മൂന്നാം ഓവറില്‍ ഓസ്‌ട്രേിലയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡാണ് ജിടി ക്യാപ്റ്റന്‍ മടങ്ങിയത്. ഓവറിലെ ആദ്യ ബോളില്‍ ഫോറടിച്ചാണ് ഹേസല്‍വുഡിനെ ഗില്‍ വരവേറ്റത്. മിഡ് വിക്കറ്റിനു മുകളലിൂടെയായിരുന്നു ഷോട്ട്. അടുത്ത ബോളിലും മറ്റൊരു വലിയ ഷോട്ടുമായി ബൗളറെ ബാക്ക് ഫൂട്ടിലാക്കാനായിരുന്നു ഗില്ലിന്റെ പ്ലാന്‍. പക്ഷെ അതു ദയനീയമായി പാളി.

ഷോര്‍ട്ട് ബോളിനെതിരേ അദ്ദേഹം പുള്‍ ഷോട്ട് കളിച്ചെങ്കിലും ടൈമിങ് പാളി മുകളിലേക്കുയര്‍ന്ന്‌പ്പോള്‍ മിഡ് ഓഫില്‍ നിന്നും ഓടിയെത്തിയ ആര്‍സിബി ക്യാപ്റ്റന്‍ രജത്പാട്ടിദാര്‍ റണ്ണിങ് ക്യാച്ചിലൂടെ മടക്കുകയായിരുന്നു.

IND vs IRE: വൈഭവടക്കം 4 പുതുമുഖങ്ങള്‍!! 36കാരനും കോള്‍? നയിക്കാന്‍ സഞ്ജു; സാധ്യതാ ടീമിങ്ങനെ

IND vs IRE: വൈഭവടക്കം 4 പുതുമുഖങ്ങള്‍!! 36കാരനും കോള്‍? നയിക്കാന്‍ സഞ്ജു; സാധ്യതാ ടീമിങ്ങനെ

വന്‍ വിമര്‍ശനം

'ശുഭ്മന്‍ ഗില്ലെന്ന ഈ കോമാളി ഒരു പ്രഷര്‍ മത്സരത്തിലോ, ഫൈനലിലോ ഒരിക്കലും മികച്ച പ്രകടനം കാഴ്ചവച്ചതായി കണ്ടിട്ടില്ല'.

'ഇത് എല്ലായ്‌പ്പോഴും പറഞ്ഞു കൊണ്ടിരിക്കും, ശുഭ്മന്‍ ഗില്‍ ഒരു ബിഗ് മാച്ച് ഫ്‌ളോപ്പറാണ്. ഏറ്റവും വലിയ മത്സരങ്ങളില്‍ ഒരിക്കലും അദ്ദേഹം നല്ല പ്രകടനം പുറത്തെടുക്കാറില്ല. ഇപ്പോള്‍ ഈ ഫൈനലിലും അതു ആവര്‍ത്തിച്ചിരിക്കുകയാണ്'.

'ശുഭ്മന്‍ ഗില്‍ ശരിക്കുമൊരു പേടിത്തൊണ്ടനാണ്. ഫൈനല്‍ പോലെയുള്ള വലിയ മാച്ചുകളുടെ സമ്മര്‍ദ്ദം താങ്ങാനുള്ള ശേഷിയില്ല. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുമായുള്ള ഈ ഫൈനലില്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സ് ഗില്ലില്‍ നിന്നും ജിടിത്ത് ആവശ്യമായിരുന്നു, പക്ഷെ പേടിച്ച് കളിച്ച് അദ്ദേഹം പുറത്തായി'.

സൂര്യക്കു ശേഷം ക്യാപറ്റ്‌നാവേണ്ടത് ഗില്ലല്ല, നായകന്‍ സഞ്ജു തന്നെ!! കാരണം പറഞ്ഞ് ഗവാസ്‌കര്‍

സൂര്യക്കു ശേഷം ക്യാപറ്റ്‌നാവേണ്ടത് ഗില്ലല്ല, നായകന്‍ സഞ്ജു തന്നെ!! കാരണം പറഞ്ഞ് ഗവാസ്‌കര്‍

'ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കിയ ഗൗതം ഗംഭീറിനാണ് കൈയടിക്കേണ്ടത്. വലിയ മാച്ചുകളില്‍ പെര്‍ഫോം ചെയ്യാത്തവനാണ് ഗില്‍. തുടര്‍ന്നും ദേശീയ ടീമിന് പുറത്തിരിക്കുന്നത് തന്നെയായിരിക്കും ഇന്ത്യക്കും നല്ലത്'.

SHUBMAN GILL OUT

'സമ്മര്‍ദ്ദം ഏറ്റവും കുറവായിരിക്കുമ്പോള്‍
വെളിച്ചം ഏറ്റവും മങ്ങുമ്പോള്‍
എതിരാളികള്‍ ചെറുതായിരിക്കുമ്പോള്‍
ശക്തരായവര്‍ വരും
ഏറ്റവും കേമന്‍മാര്‍ മികവ് പുറത്തെടുക്കും.

ഇതാണ് നിങ്ങളുടെ രാജകുമാരന്‍, ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍'.

'ശുഭ്മന്‍ ഗില്ലിന്റെ ഏറ്റവും വലിയ പ്രശ്നം ഇതാണ്, അദ്ദേഹം ഫൈനലില്‍ ഒരിക്കലും പ്രകടനം കാഴ്ചവെച്ചില്ല. 2023ലെ ഐപിഎല്ലിലും ക്വാളിഫയറില്‍ ഗില്‍ സെഞ്ച്വറി നേടിയെങ്കിലും ഫൈനലില്‍ വളരെ ചീപ്പാടി പുറത്താക്കപ്പെട്ടു'- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

ഗില്ലിന്റെ പ്രകടനം

ഇന്ത്യന്‍ ടീമിനൊപ്പമായാലും ഐപിഎല്ലിലായാലും ഫൈനലുകളില്‍ എല്ലായ്‌പ്പോഴും നിരാശപ്പെടുത്തി കൊണ്ടിരിക്കുകയാണ് ശുഭ്മന്‍ ഗില്‍. കരിയറില്‍ ഇതുവരെ എട്ടു ഫൈനലുകള്‍ കളിച്ച അദ്ദേഹത്തിന്റെ സമ്പാദ്യം വെറും 141 റണ്‍സ് മാത്രമാണ്.

27 (2023 ഏഷ്യാ കപ്പ് ഫൈനല്‍), 4 (2023 ഏകദിന ലോകകപ്പ്), 31 (2025 ചാംപ്യന്‍സ് ട്രോഫി), 12 (2025 ഏഷ്യാ കപ്പ്), 28 & 8 (2021 ഡബ്ല്യുടിസി), 13 & 18 (2023 ഡബ്ല്യുടിസി) എന്നിങ്ങനെയാണ് ഇന്ത്യന്‍ ടീമിനൊപ്പമുള്ള വിവിധ ഫൈനലുകളിലെ സ്‌കോറുകള്‍.

Story first published: Sunday, May 31, 2026, 20:38 [IST]
Other articles published on May 31, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+