IPL 2026: ഈ അനുഭവം ഇതാദ്യം!! ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ വണ്ടറടിച്ച് ശ്രേയസ്, കാരണമിങ്ങനെ
ന്യൂ ചണ്ഡീഗഡ്: ഐപിഎലിലെ കഴിഞ്ഞ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ വാനോളം പ്രശംസിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. കളിക്കളത്തില്‍ ഗില്ലിന്റെ ചില തീരുമാനങ്ങള്‍ ആശ്ചര്യപ്പെടുത്തിയെന്നും മല്‍സരശേഷം ഇക്കാര്യം നേരിട്ട് പറയുകയും ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തുന്നു.
വലിയ സ്‌കോര്‍ കാണാതെ പോയ ആവേശകരമായ പോരാട്ടത്തില്‍ ജിടിയെ മൂന്നു വിക്കറ്റിനു പഞ്ചാബ് കീഴടക്കിയിരുന്നു. റണ്‍ചേസില്‍ ഒരു സമയത്തു പഞ്ചാബ് അനായാസ ജയത്തിലേക്കു കുതിച്ചെങ്കിലും തുടരെ വിക്കറ്റുകളെടുത്ത് ജിടി തിരിച്ചടിക്കുകയായിരുന്നു. ഇതോടെ പഞ്ചാബ് പതറിയെങ്കിലും കൂപ്പര്‍ കോണ്‍ലിയുടെ (72*) അപരാജിത ഫിഫ്റ്റി രക്ഷിക്കുകയായിരുന്നു.

ഗില്ലിനു പ്രശംസ
ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മല്‍സരശേഷം സംസാരിക്കവെയാണ് ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ ശ്രേയസ് അയ്യര്‍ പ്രശംസിക്കുകയും ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു. കളിയില്‍ ഗില്ലിന്റെ, ചില ടാക്റ്റിക്കുകള്‍ കിടിലനായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
'യഥാര്‍ഥത്തില്‍ ഞാന്‍ ശരിക്കും സര്‍പ്രൈസായി പോയി. ഞാന്‍ മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ചിലതുണ്ടായിരുന്നതായി ഞാന്‍ ശുഭ്മന്‍ ഗില്ലിനോടു ഞാന്‍ പറയുകയും ചെയ്തു. ക്യാപ്റ്റന്‍മാര്‍ ഈ രീതിയില്‍ ആക്രമിക്കുന്നതു കാണുമ്പോള്‍ സന്തോഷം തോന്നുന്നു'- പോസ്റ്റ് മാച്ച് ഷോയില്‍ ശ്രേയസ് വ്യക്തമാക്കി.
ജിടിയെക്കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍ കൂടിയാണ് ഗില്‍. കഴിഞ്ഞ വര്‍ഷമാണ് രണ്ടു ഫോര്‍മാറ്റുകളിലും അദ്ദേഹം സ്ഥിരം ക്യാപ്റ്റനായി നിയോഗിക്കപ്പെട്ടത്. രോഹിത് ശര്‍മയ്ക്കു പകരമാണ് ടീമിന്റെ നായകസ്ഥാനം ഗില്ലിലേക്കു വന്നത്.
അദ്ദേഹത്തിനു കീഴില്‍ ടീം ആദ്യമായി കളിക്കുന്ന ഐസിസി ടൂര്‍ണമെന്റ് അടുത്ത വര്‍ഷം സൗത്താഫ്രിക്ക വേദിയാവുന്ന ഏകദിന ലോകകപ്പായിരിക്കും. ടെസ്റ്റില്‍ ക്യാപ്റ്റനായുള്ള ഗില്ലിന്റെ തുടക്കം ഗംഭീരമായിരുന്നു.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ 2-2നു ടെസ്റ്റ് പരമ്പരയില്‍ പിടിച്ചുകെട്ടാന്‍ അദ്ദേഹം നയിച്ച ടീമിനായിരുന്നു. ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും ഗില്‍ ഒരുപോലെ കസറിയ പരമ്പര കൂടിയാണിത്.
ഗില്ലിന്റെ സ്ലോ ബാറ്റിങ്
പഞ്ചാബ് കിങ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ ടോപ്‌സ്‌കോററായിരുന്നെങ്കിലും വളരെ സ്ലോ ബാറ്റിങായിരുന്നു ശുഭ്മന്‍ ഗില്‍ കാഴ്ചവച്ചത്. ഒരു സിക്‌സര്‍ പോലും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നില്ലെന്നതും പരിതാപകരമാണ്.
39 റണ്‍സാണ് കളിയില്‍ ഗില്ലിനു സ്‌കോര്‍ ചെയ്യാനായത്. പക്ഷെ അതിനു വേണ്ടി നേരിട്ടതാവട്ടെ 27 ബോളുകളാണ്. ആറു ഫോറുകളടിച്ച ജിടി ക്യാപ്റ്റന്റെ സ്‌ട്രൈക്ക്‌റേറ്റ് 144.44 ആയിരുന്നു. ഗില്ലിനെ കൂടാതെ ജോസ് ബട്‌ലറാണ് ജിടിയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 33 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമടക്കം 38 റണ്‍സെടുത്ത് അദ്ദേഹം മടങ്ങി.

ആറു വിക്കറ്റുകള്‍ നഷ്ടത്തില്‍ 162 റണ്‍സാണ് ജിടിക്കു സ്‌കോര്‍ ചെയ്യാനത്. മോഷം ഫിനിഷിങ് കാരണമാണ് 170-180 റണ്‍സിലെത്താന്‍ ജിടിക്കു സാധിക്കാതെ പോയത്. മറുചടിയില്‍ പോരാട്ടം ജിടിയും പഞ്ചാബിന്റെ ഇടംകൈയന്‍ ബാറ്റര്‍ കൂപ്പര്‍ കോണ്‍സിയും തമ്മിലായിരുന്നു.
ക്രീസിന്റെ മറുഭാഗത്തു വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നെങ്കിലും മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ അദ്ദേഹം പാറപോലെ ഉറച്ചു നിന്നു. പുറത്താവാതെ 72 റണ്‍സുമായി 19.1 ഓവറില്‍ പഞ്ചാബിനെ കോണ്‍ലി വിജയത്തിലെത്തിക്കുകയായിരുന്നു.
44 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ അഞ്ചു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടിരുന്നു. കോണ്‍ലിയെ കൂടാതെ പ്രഭ്‌സിമ്രന്‍ സിങാണ് പഞ്ചാബിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications