Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂര്യയോ, ശ്രേയസോ? ബെസ്റ്റ് ക്യാപ്റ്റനാരെന്നു ചോദിച്ചാല്‍ ആരും ആ പേര് പറയില്ല!! ഞെട്ടിച്ച് തിവാരി

ഐപിഎല്ലില്‍ ഇത്തവണ തോല്‍വിയറിയാത്ത ഏക ടീമായി പഞ്ചാബ് കിങ്‌സ് കുതിക്കവെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ വാനോളം പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം മനോജ് തിവാരി. ടീം ഇന്ത്യയുടെ നിലവിലെ ക്യാപ്റ്റന്‍ കൂടിയായ സൂര്യകുമാര്‍ യാദവിനേക്കാള്‍ മിടുക്കനാണ് അദ്ദേഹമെന്നും തിവാരി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പഞ്ചാബ് ഏഴു വിക്കറ്റിനു കെട്ടുകെടിച്ചപ്പോള്‍ ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും ഫീല്‍ഡിങിലുമെല്ലാം ശ്രേയസ് ഒരുപോലെ തിളങ്ങിയിരുന്നു. റണ്‍ചേസില്‍ നാലാ നമ്പറിലെത്തിയ ശേഷം 35 ബോളില്‍ 66 റണ്‍സടിച്ചാണ് അദ്ദേഹം ക്രീസ് വിട്ടത്.

SHREYAS IYER

നിസ്വാര്‍ഥനായ ക്യാപ്റ്റന്‍

മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള പോരാട്ടത്തെ കുറിച്ച് ക്രിക്ക്ബസിന്റെ (cricbuzz) ഷോയില്‍ സംസാരിക്കവെയാണ് ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയെ മനോജ് തിവാരി വാനോളം പുകഴ്ത്തിയത്.

'ശ്രേയസ് അയ്യര്‍ വളരെ നിസ്വാര്‍ഥനായ താരവും അതുപോലെ ക്യാപ്റ്റനുമാണ്. കാരണം വേണമെങ്കില്‍ അദ്ദേഹത്തിനു പഞ്ചാബ് കിങ്‌സിനായി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ കഴിയുമായിരുന്നു. ഇന്ത്യന്‍ ടി20 ടീമിലേക്കു മടങ്ങിയെത്തണമെങ്കില്‍ കൂടുതല്‍ റണ്‍സ് താന്‍ നേടേണ്ടതുന്നും ശ്രേയസിനറിയാം.

എന്നിട്ടും മൂന്നാം നമ്പര്‍ മറ്റൊരാള്‍ക്കു (കൂപ്പര്‍ കോണ്‍ലി) അദ്ദേഹം വിട്ടുകൊടുത്തു. എന്താണ് വേണ്ടതെന്ന കാര്യത്തില്‍ ശ്രേയസിനു വ്യക്തതയുണ്ടെന്നു ഇതില്‍ നിന്നും മവനസ്സിലാക്കാം.

ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ആരാണെന്നു സത്യസന്ധമായി നിങ്ങള്‍ ആരോടെങ്കിലും ചോദിക്കുകയാണെങ്കില്‍ സൂര്യകുമാര്‍ യാദവിന്റെ പേര് ആരും പറയില്ല. അവരെല്ലാം ശ്രേയസ് അയ്യരെ ആയിരിക്കും തിരഞ്ഞെടുക്കുക. ഐപിഎല്ലില്‍ മൂന്നു വ്യത്യസ്ത ഫ്രാഞ്ചൈസികള്‍ക്കൊപ്പം വിജയം കൊയ്ത അദ്ദേഹം ഇതു തെളിയിക്കുകയും ചെയ്തിട്ടുള്ളതാണ്'- തിവാരി വിശദമാക്കി.

ശ്രേയസ് അയ്യര്‍ വീണ്ടും എപ്പോഴാവും ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമായി മാറുകയെന്നതു മാത്രമാണ് ഇനിയുള്ള ഏക ചോദ്യം. സൂര്യകുമാര്‍ യാദവ് ഇപ്പോള്‍ തന്നെ ടീം വിടണമെന്നു നമ്മള്‍ ആഗ്രഹിക്കുകയും ചെയ്യുന്നില്ല. കാരണം ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡും വളരെ മികച്ചതാണ്.

അക്കാര്യത്തില്‍ ഒരു സംശയവുമില്ല. എങ്കിലും മുന്നോട്ടുള്ള സമയങ്ങളില്‍ സൂര്യക്കു മേല്‍ ചിലപ്പോഴെങ്കിലും സമ്മര്‍ദ്ദമുണ്ടായിരിക്കും. ആരെങ്കിലുമൊരാള്‍ സൂര്യക്കു പകരം എത്തുമെങ്കില്‍ അതു ശ്രേയസായിരിക്കുമെന്നും തിവാരി പറയുന്നു.

കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി ഇന്ത്യക്കു വേണ്ടി ഒരു ടി2യില്‍ പോലും ശ്രേയസ് കളിച്ചിട്ടില്ലെന്നു കാണാം. 2023 ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരേ ബെംഗളുരുവില്‍ നടന്ന മല്‍സരത്തിലാണ് അദ്ദേഹം അവസാനം കളിച്ചത്.

SHREYAS IYER

ഈ വര്‍ഷത്തെ ടി20 ലോകകപ്പിനുന തൊട്ടമുമ്പ് ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ ശ്രേയസിനു ടീം ഇന്ത്യയിലേക്കു വിളിയെത്തിയിരുന്നു. പരിക്കു കാരണം പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വന്ന തിലക് വര്‍മയുടെ പകരക്കാരനായിട്ടായിരുന്നു ഇത്.

പക്ഷെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഒന്നില്‍ പോലും ശ്രേയലിനു അവസരം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായില്ല. പകരം ഇഷാന്‍ കിഷന് സ്‌പെഷ്യലിസ്റ്റ് ബാറ്ററായി ഇലവനില്‍ ഇടം നല്‍കുകയായിരുന്നു.

നഷ്ടം ഇന്ത്യക്ക്

കരിയര്‍ ബെസ്റ്റ് ഫോമില്‍ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന ശ്രേയസ് അയ്യരെ ഉടന്‍ തന്നെ ദേശീയ ടീമിലേക്കു തിരികെ വിളിച്ചില്ലെങ്കില്‍ നഷ്ടം ഇന്ത്യന്‍ ക്രിക്കറ്റിനാണെന്നും മനോജ് തിവാരി വ്യക്തമാക്കി.

അടുത്ത പരമ്പരയിലോ, ടൂര്‍ണമെന്റിലോ ശ്രേയസ് അയ്യരെ ഉറപ്പായും ഇന്ത്യന്‍ ടി20 ടീമില്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. ഇല്ലെങ്കില്‍ അതു ശ്രേയസിന്റെയല്ല, മറിച്ച് ഇന്ത്യയുടെ നഷ്ടമായിരിക്കും. ഇത്രയും നന്നായി പെര്‍ഫോം ചെയ്തിട്ടും ദേശീയ ടീമില്‍ അവസരമില്ലെങ്കില്‍ അതു കടുത്ത അനീതിയായിരിക്കുമെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

Story first published: Friday, April 17, 2026, 13:21 [IST]
Other articles published on Apr 17, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+