Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: കോച്ചിങ് ടീമിനെ 'പൊളിച്ചടുക്കി' സങ്ക, ഇനി കളിക്കാരിലേക്ക് !! പുറത്താക്കുക ഇവരെ

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവിനു തയ്യാറെടുക്കുന്ന ടീമുകളിലൊന്നാണ് പ്രഥമ സീസണിലെ ചാംപ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ സീസണിലെ തിരിച്ചടികളില്‍ നിന്നും പാഠമുള്‍ക്കൊണ്ടായിരിക്കും പിങ്ക് ആര്‍മിയെത്തുക. പത്തു ടീമുകളുടെ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ് കഴിഞ്ഞ തവണ അവര്‍ക്കു ഫിനിഷ് ചെയ്യാനായത്.

ടീമിനെ അടിമുടി ഉടച്ചുവാര്‍ക്കാനുള്ള ശ്രമങ്ങള്‍ റോയല്‍സ് ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായിട്ടാണ് ശ്രീലങ്കയുടെ മുന്‍ ഇതിഹാസമായ കുമാര്‍ സങ്കക്കാരയെ ടീമിലേക്കു അവര്‍ തിരികെ കോച്ചായി കൊണ്ടു വരുന്നത്. രാഹുല്‍ ദ്രാവിഡുമായുള്ള കരാര്‍ അവസാനിപ്പിച്ചാണ് ടീം ഡയറക്ടറായി പ്രവര്‍ത്തിച്ച സങ്കക്കാരയെ റോയല്‍സ് വീണ്ടും ദൗത്യമേല്‍പ്പിക്കുന്നത്.

KUMAR SANGAKKARA

പരിശീലക സ്ഥാനത്തേക്കു മടങ്ങിയെത്തിയതിനു പിന്നാലെ സങ്ക അഴിച്ചുപണി തുടങ്ങിക്കഴിഞ്ഞു. സ്പിന്‍ ബൗളിങ് കോച്ചായ സായ്‌രാജ് ബഹുതുലെയെയും ഫീല്‍ഡിങ് കോച്ചായ ദിഷാന്ത് യാഗ്നിനിക്കിനെയുമാണ് ആദ്യം പുറത്താക്കിയത്.

വരും ആഴ്ചകളില്‍ കൂടുതല്‍ മാറ്റങ്ങള്‍ സങ്കക്കാര പ്ലാന്‍ ചെയ്യുന്നതായാണ് സൂചനകള്‍. അടുത്ത മിനി ലേലത്തിനു മുമ്പ് പല താരങ്ങളെയും അദ്ദേഹം ഒഴിവാക്കാനിടയുണ്ട്. സങ്കക്കാര ചീട്ട് കീറിയേക്കാവുന്ന കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

സങ്കയുടെ ലിസ്റ്റില്‍ ആരൊക്കെ?

ഡിസംബറിലായിരിക്കും ഐപിഎല്ലിനു മുന്നോടിയായുള്ള മിനി താരലേലം നടന്നേക്കുകയെന്നാണ് റിപ്പോര്‍ട്ട്. അതിനു മുന്നോടിയായി നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്യുന്ന താരങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാനുള്ള ശ്രമങ്ങളിലണ് കുമാര്‍ സങ്കക്കാര.

റോയല്‍സ് നിരയില്‍ നിന്നും അദ്ദേഹം പേര് വെട്ടാനിടയുള്ളവരില്‍ ഏറ്റവും പ്രധാനപ്പെട്ടയാള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ മധ്യനിര ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയറാണ്. ഫിനിഷറുടെ റോളില്‍ അദ്ദേഹം കഴിഞ്ഞ തവണ വന്‍ പരാജയമായിരുന്നു. റോയല്‍സിനു ജയിക്കാമായിരുന്ന ചില മല്‍സരങ്ങള്‍ പോലും തോല്‍ക്കേണ്ടി വന്നത് ഫിനിഷിങിലെ പാളിച്ചകള്‍ കൊണ്ടാണ്.

11 കോടി മുടക്കിയാണ് കഴിഞ്ഞ മെഗാലേലത്തിനു മുമ്പ് ഹെറ്റ്‌മെയറെ റോയല്‍സ് നിലനിര്‍ത്തിയത്. പക്ഷെ ടീം മാനേജ്‌മെന്റ് തന്നിലര്‍പ്പിച്ച വിശ്വാസം കാക്കാന്‍ അദ്ദേഹത്തിനായില്ല. 14 മല്‍സരങ്ങളില്‍ നിന്നും 21.72 ശരാശരിയില്‍ 145.73 സ്‌ട്രൈക്ക് റേറ്റില്‍ ഹെറ്റ്‌മെയര്‍ക്കു നേടാനായത് 239 റണ്‍സാണ്.

താരത്തിനായി മുടക്കിയ 11 കോടി രൂപ പരിഗണിക്കുമ്പോള്‍ മൂല്യത്തിനൊത്ത പ്രകടനമല്ല ഇതെന്നു നിസംശയം പറയാം. അതിനാല്‍ ഹെറ്റ്‌മെയറെ കൈവിട്ട് അടുത്ത ലേലത്തില്‍ ഈ തുകയ്ക്കു മറ്റൊരു മികച്ച ഫിനിഷറെ ടീമിലെത്തിക്കുകയാവും സങ്കക്കാരയുടെ പ്ലാന്‍.

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ തുഷാര്‍ ദേശ്പാണ്ഡെയാണ് റോയല്‍സ് ചീട്ട്കീറാന്‍ തയ്യാറെടുക്കുന്ന മറ്റൊരു പ്രധാന താരം. കഴിഞ്ഞ ലേലത്തില്‍ 6.5 കോടി മുടക്കി അദ്ദേഹത്തെ റോയല്‍സ് എന്തിനു വാങ്ങിയെന്നത് ഇപ്പോഴും വിചിത്രമാണ്. കാരണം ഐപിഎല്ലില്‍ അത്ര മികച്ച റെക്കോര്‍ഡല്ല തുഷാറിന്റേത്. റണ്‍സ് വാരിക്കോരി നല്‍കാറുള്ള ബൗളറാണ് അദ്ദേഹം. വിക്കറ്റുകളെടുക്കുന്നുതിലും അത്ര മികവില്ല.

SHIMRON HETMYER

റോയല്‍സിനൊപ്പം കഴിഞ്ഞ സീസണില്‍ തുഷാര്‍ വന്‍ പരാജയമായിരുന്നു. 10 മല്‍സരങ്ങളിലാണ് അദ്ദേഹത്തെ ടീം പരീക്ഷിച്ചത്. 10.62 എന്ന മോശം ഇക്കോണമി റേറ്റില്‍ വീഴ്ത്തിയതാവട്ടെ ഒമ്പതു വിക്കറ്റുകള്‍ മാത്രം. സങക്കാരയുടെ ടീം പ്ലാനുകളില്‍ തുഷാറിനു സ്ഥാനമുണ്ടാവില്ലെന്ന കാര്യമുറപ്പാണ്.

ബൗളിങില്‍ റോയല്‍സിലെ മറ്റൊരു വന്‍ ദുരന്തമാണ് അഫ്ഗാനിസ്താന്റെ യുവ ഫാസ്റ്റ് ബൗളര്‍ ഫസല്‍ഹഖ് ഫറൂഖി. കഴിഞ്ഞ സീസണിലെ ലേലത്തില്‍ റോയര്‍സിനൊപ്പം ചേര്‍ന്ന അദ്ദേഹത്തെ അഞ്ചു മല്‍സരങ്ങളില്‍ കളിപ്പിച്ചപ്പോള്‍ തന്നെ റോയല്‍സിനു മതിയായി. കാരണം 12.35 എന്ന ദയനീയ ഇക്കോണമി റേറ്റിലാണ് ഫറൂഖി റണ്‍സ് വാരിക്കോരി നല്‍കിയത്. ഒരു വിക്കറ്റ് പോലും നേടാന്‍ കഴിഞ്ഞതുമില്ല.

സങ്കക്കാരയുടെ പുറത്താക്കല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള മറ്റു കളിക്കാര്‍ ബാക്കപ്പ് കീപ്പറായ കുനാല്‍ സിങ് റാത്തോഡ്, പേസ് ബൗളറായ അശോക് ശര്‍മ, സ്പിന്നര്‍ കുമാര്‍ കാര്‍ത്തികേയ എന്നിവരാണ്. ശ്രീലങ്കന്‍ ജോടികളയ മഹീഷ് തീക്ഷണയും വനിന്ദു ഹസരംഗയും കഴിഞ്ഞ തവണ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെങ്കിലും സങ്കക്കാര ഒരു ചാന്‍സ് കൂടി അടുത്ത സീസണില്‍ ഇവര്‍ക്കു നല്‍കിയേക്കും.

Story first published: Friday, October 10, 2025, 10:35 [IST]
Other articles published on Oct 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+